- Trending Now:
മടിക്കൈ ഐ.എച്ച്.ആർ.ഡി മോഡൽ കോളേജിൽ 2023-2024 അദ്ധ്യയന വർഷത്തിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ താത്ക്കാലിക അദ്ധ്യാപകരുടെ ഒഴിവ്. ബന്ധപ്പെട്ട വിഷയങ്ങളിൽ 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. റിട്ടയർ ചെയ്തവരെയും പരിഗണിക്കും. യു.ജി.സി നെറ്റ്, പി,എച്ച്,ഡി, എം.ഫിൽ അഭിലഷണീയം. താത്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകളുമായി മെയ് 4ന് വ്യാഴാഴ്ച്ച രാവിലെ 10ന് കാഞ്ഞിരപ്പൊയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫീസിൽ എത്തണം. ഫോൺ 0467 2240911, 9447070714.
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ സീനിയർ ഡോട്ട്സ് പ്ലസ് ആന്റ് ടി ബി/ എച്ച്.ഐ.വി സൂപ്പർവൈസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒഴിവ്. യോഗ്യതയും വയസ്സും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം മെയ് 5ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഓൺലൈൻ ആപ്ലിക്കേഷൻ ഫോമിൽ അപേക്ഷിക്കണം. ഫോൺ 0467 2209466.
കാസർകോട് ഗവ.ഐ.ടി.ഐയിൽ ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റൻസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം ഏപ്രിൽ 28ന് രാവിലെ 11ന് നടക്കും. യോഗ്യത കമ്പ്യൂട്ടർ സയൻസ്/ ഐ.ടി/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ഡിപ്ലോമ / ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷത്തെ പരിചയത്തോടെയുള്ള എൻ.ടി.സി/ ഒരു വർഷത്തെ പ്രവർത്തി പരിചയത്തോടെയുള്ള എൻ.എ.സി ഫോൺ 04994 256440.
പുഴക്കാട്ടിരി ഗവ. ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 28ന് രാവിലെ 10.30ന് പുഴക്കാട്ടിരി ഐ.ടി.ഐ പ്രിൻസിപ്പലിന് മുമ്പാകെ ഹാജരാകണം. ഫോൺ: 04933 254088.
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 24 ന് വൈകീട്ട് മൂന്നു വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in.
കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ 'മെയിന്റനൻസ് ആൻഡ് അപ്സ്‌കേലിംഗ് ഓഫ് വിട്രോ പ്ലാന്റ്ലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി അറ്റ് കുഴൂരി'ൽ രണ്ട് പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. മെയ് എട്ടിന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ (www.kfri.res.in).
ഗവ: മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ബയോമെഡിക്കൽ ടെക്നീഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിദിന വേതനം 750. യോഗ്യത: ബിടെക് അല്ലെങ്കിൽ ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനീയറിംഗ് അല്ലെങ്കിൽ മെഡിക്കൽ ഇലക്ട്രോണിക്സ്. ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം മെയ് അഞ്ചിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ചക്കായി മെഡിക്കൽ കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04952350216
കണ്ണൂർ ഗവ. ഐടിഐയിൽ സർവേയർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. സർവേ എഞ്ചിനീയറിങ്/സിവിൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി ഡിപ്ലോമയും ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സർവേയർ ട്രേഡിലെ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഈഴവ തിയ്യ ബില്ലവ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഏപ്രിൽ 27ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഈഴവ തിയ്യ ബില്ലവ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഈഴവ തിയ്യ ബില്ലവ വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. ഫോൺ: 0497 2835183.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.