Sections

വിവിധ ഒഴിവുകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Monday, Jun 12, 2023
Reported By Admin
Job Offer

ഒഴിവുകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു


അധ്യാപക ഒഴിവ്

പെർഡാല ഗവൺമെന്റ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 13ന് രാവിലെ 10ന്. ഫോൺ. 9447431965.

ഗവ. മുഹമ്മദൻസ് ബോയ്സ് എച്ച്.എസിൽ രണ്ട് യു.പി.എസ്.ടി, എച്ച്.എസ്.ടി (ഒഴിവ് ഒന്ന് -കണക്ക് ) ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 12ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 0477 2260877, 8547947773.

ഗസ്റ്റ് ലക്ചറർ നിയമനം

പെരിങ്ങോം സർക്കാർ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ, കോഴിക്കോട് പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 13ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യത ഇല്ലാത്തവരേയും പരിഗണിക്കും. ഫോൺ. 04985 295440, 8304816712

കയ്യൂർ ചീമേനി പഞ്ചായത്തിൽ ഒഴിവ്

കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി ഡിപ്ലോമ ( സിവിൽ എഞ്ചിനീയറിംഗ് ) ഐ.ടി.ഐ ( ഡ്രാഫ്റ്റ്മാൻ, സിവിൽ ഐ.ടി.ഐ സർവ്വെയർ ) യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കുന്നു. അഭിമുറം ജൂൺ 15ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ. ഫോൺ 0467 2250322.

കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലിംഗ് എജ്യൂക്കേറ്റേഴ്സ് നിയമനം

കുടുംബശ്രീ കമ്മ്യൂണിറ്റി കൗസിലിംഗ് എജ്യുക്കേറ്റേർസിനെ ഓണറേറിയം അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത ബിരുദാനന്തര ബിരുദം/ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം. അപേക്ഷകർ കുടുംബശ്രീ അംഗമായിരിക്കണം. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് മുൻഗണന. മഞ്ചേശ്വരം ബ്ലോക്ക് പരിധിയിൽ താമസിക്കുന്ന കന്നഡ/മലയാളം ഭാഷയിൽ പ്രാവീണ്യമുളളവർക്കാണ് അവസരം. അഭിമുഖം ജൂൺ 15ന് രാവിലെ 10.30ന് സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം

സമഗ്ര ശിക്ഷാ കേരളം നിലമ്പൂർ ബി ആർ സിയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പി കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. താത്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ജൂൺ 16ന് മുമ്പ് ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ, ബ്ലോക്ക് റിസോഴ്സ് സെൻറർ നിലമ്പൂർ, നിലമ്പൂർ പി ഒ എന്ന വിലാസത്തിൽ അപേക്ഷക നൽകണം. ഇ-മെയിൽ: brcnilambur@gmail.com.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.