Sections

ജോലി ഒഴിവുകൾ

Saturday, Mar 04, 2023
Reported By Admin
Job Offer

താത്കാലിക നിയമനങ്ങൾ


അധ്യാപക നിയമനം

കോട്ടയം, കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിന്റെ കീഴിലുള്ള ഏറ്റുമാനൂർ ഗവ.മോഡൽ റസിഡൻഷ്യൽ ഗേൾസ് സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി അധ്യാപകരെ നിയമിക്കുന്നതിനായി പി.എസ്.സി നിഷ്കർഷിക്കുന്ന യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എച്ച്.എസ്.എസ്.ടിയിൽ ഇംഗ്ളീഷ്, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, ഇക്കണോമിക്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലും ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, മാത്തമാറ്റിക്സ് വിഷയങ്ങളിലുമാണ് ഒഴിവ്. സ്കൂളുകളിൽ താമസിച്ചു പഠിപ്പിക്കാൻ താൽപര്യമുള്ളവർ അപേക്ഷിച്ചാൽ മതി. വെള്ളക്കടലാസിൽ ബയോഡാറ്റയും യോഗ്യതാപ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഏപ്രിൽ 15ന് വൈകിട്ട് അഞ്ചുമണിക്കു മുമ്പായി പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി , കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാംനില, കാഞ്ഞിരപ്പള്ളി പി.ഒ -686507 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭ്യമാക്കണം. ഫോൺ 04828-202751

ജൂനിയർ റസിഡന്റ് വാക്ക് ഇൻ ഇന്റർവ്യൂ

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴുവുകളിലേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് 14, 15 തീയതികളിൽ നടത്തും. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.

പി.ആർ.ഒ താത്കാലിക നിയമനം

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി (കേരള)) യിൽ പബ്ലിക് റിലേഷൻ ഓഫീസറെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒരു ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾക്ക്: www.scertkerala.gov.in.

രജിസ്ട്രാർ നിയമനം

കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 68,700-1,10,400 രൂപ ശമ്പള സ്കെയിലിലാകും നിയമനം. 2023 ഫെബ്രുവരി 24ന് 55 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്സൈറ്റി സന്ദർശിക്കുക. അപേക്ഷകൾ രജിസ്ട്രാർ, കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി- 680653, തൃശൂർ എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

വെറ്ററിനറി ഡോക്ടർ നിയമനം

സുൽത്താൻ ബത്തേരി മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാർച്ച് 6 ന് രാവിലെ 10.30 ന് നടക്കും. 50,000 രൂപ പ്രതിമാസ ഏകീകൃത വേതനത്തിൽ 90 ദിവസ കാലയളവിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പുമായി കൽപ്പറ്റയിലെ ജില്ലാ മൃഗ സംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 04936 202292.

വാക്ക് -ഇൻ-ഇന്റർവ്യൂ

മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തനസജ്ജമാക്കുന്നതിനായി ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ തസ്തികയിലേക്ക് വാക്ക് -ഇൻ-ഇന്റർവ്യൂ മുഖേന താൽക്കാലികമായി നിയമനം നടത്തുന്നു. പറക്കോട് (വെറ്ററിനറി പോളിക്ലിനിക്ക്, അടൂർ)ബ്ലോക്കിലേക്കാണ് നിയമനം നടത്തുന്നത്. വെറ്ററിനറി സർജൻ തസ്തികയിലേക്കുള്ള ഇന്റർവ്യൂ പത്തനംതിട്ട റിംഗ് റോഡിൽ, മുത്തൂറ്റ് ആശുപത്രിക്ക് എതിർവശമായി പ്രവർത്തിക്കുന്ന ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ മാർച്ച് ആറിന് രാവിലെ 11ന് നടത്തും. യോഗ്യതകൾ-വെറ്ററിനറി സർജൻ- ബിവിഎസ്സി ആന്റ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. ഫോൺ : 0468-2322762.

വാക് ഇൻ ഇന്റർവ്യൂ: അഗദതന്ത്ര വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ

തൃപ്പൂണിത്തുറ ഗവ ആയുർവേദ കോളേജിൽ അഗദതന്ത്ര വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒരു ഒഴിവ്. ഈ തസ്തികയിലേക്ക് വാക്-ഇൻ-ഇന്ററർവ്യൂ നടത്തി കരാറടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദ യോഗ്യതയുളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലുളള കാലാവധി പരമാവധി ഒരു വർഷമോ, അതിനുമുമ്പ് സ്ഥിര നിയമനം നടത്തുന്നതുവരെയോ ആയിരിക്കും. യോഗ്യത ആയുർവേദത്തിലെ അഗദതന്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദം. എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുളള ഉദ്യോഗാർത്ഥികൾ തൃപ്പൂണിത്തുറ ഗവ ആയുൽവേദ കോളേജിൽ മാർച്ച് എട്ടിന് രാവിലെ 11-ന് കൂടിക്കാഴ്ചയ്ക്ക് പ്രിൻസിപ്പൽമുമ്പാകെ ബയോഡാറ്റ, ജനനിതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

വാക് ഇൻ ഇന്റർവ്യൂ: ശല്യതന്ത്ര വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ

തൃപ്പൂണിത്തുറ ഗവ ആയുർവേദ കോളേജിൽ ശല്യതന്ത്ര വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒരു ഒഴിവ്. ഈ തസ്തികയിലേക്ക് വാക്-ഇൻ-ഇന്ററർവ്യൂ നടത്തി കരാറടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദ യോഗ്യതയുളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലുളള കാലാവധി പരമാവധി ഒരു വർഷമോ, അതിനുമുമ്പ് സ്ഥിര നിയമനം നടത്തുന്നതുവരെയോ ആയിരിക്കും. യോഗ്യത ആയുർവേദത്തിലെ ശല്യതന്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദം. എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുളള ഉദ്യോഗാർത്ഥികൾ തൃപ്പൂണിത്തുറ ഗവ ആയുൽവേദ കോളേജിൽ മാർച്ച് എട്ടിന് രാവിലെ 11-ന് കൂടിക്കാഴ്ചയ്ക്ക് പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റ, ജനനിതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. ബി.ഇ/ബി.ടെക് ഉം എം.ഇ/എം.ടെക് ആണ് യോഗ്യത (ഏതെങ്കിലും ഒരു യോഗ്യത ഒന്നാം ക്ലാസിൽ പാസായിരിക്കണം). എഴുത്തുപരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർ മാർച്ച് എട്ടിനു രാവിലെ 9.30ന് ബന്ധപ്പെട്ട വിഭാഗത്തിൽ നേരിട്ട് ബയോഡാറ്റാ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. വിശദാംശങ്ങൾക്ക്: www.cet.ac.in.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.