Sections

കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Tuesday, Sep 19, 2023
Reported By Admin
Job Offer

ഗസ്റ്റ് അധ്യാപക നിയമനം

പുനലൂർ കുര്യോട്ടുമല അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഒരു സെറ്റ് ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 28 രാവിലെ 10 30 ന് അഭിമുഖത്തിന് എത്തണം. ഫോൺ 8606144316.

അഭിമുഖം

പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്ക്കാലിക അടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തും. യോഗ്യത പ്ലസ് ടു സയൻസ്, ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി (ബി സി വി റ്റി) കോഴ്സ് അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി (ഡി സി വി റ്റി) ഒരു വർഷത്തെ പ്രവൃത്തി പരിചയം, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രായപരിധി 18-41. ഒഴിവുകളുടെ എണ്ണം രണ്ട്. യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 23 രാവിലെ 11ന് പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ 0474 2575050.

താത്ക്കാലിക നിയമനം

ചടയമംഗലം ബ്ലോക്കിൽ നടപ്പിലാക്കുന്ന കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് പദ്ധതിയുടെ ഭാഗമായി എം ഇ ആർ സിയിൽ അക്കൗണ്ടന്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തും. ചടയമംഗലം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. യോഗ്യത: എം കോം, ടാലി. വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സന്റെ സാക്ഷ്യപത്രവും സഹിതം സെപ്റ്റംബർ 25ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കുടുംബശ്രീ, സിവിൽസ്റ്റേഷൻ പി ഒ., കൊല്ലം - 691003 വിലാസത്തിൽ ലഭിക്കണം.

ബ്ലഡ് ബാങ്ക് ലാബ് ടെക്നീഷ്യൻ നിയമനം

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിന് കീഴിലുള്ള ബ്ലഡ് ബാങ്കിലേക്ക് ബ്ലഡ് ബാങ്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തി നിബന്ധനകൾക്ക് വിധേയമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. മെഡിക്കൽ ലാബോറട്ടറി ടെക്നോളജിയിൽ (എം.എൽ.ടി) ബിരുദമോ, മെഡിക്കൽ ലാബോറട്ടറി ടെക്നോളജിയിൽ (എം.എൽ.ടി) ഡിപ്ലോമയോ പാസായവർക്ക് അപേക്ഷിക്കാം. ഡിഗ്രി യോഗ്യതയുള്ളവർക്ക് രണ്ടു വർഷത്തെ പ്രവർത്തിപരിചയവും ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 3 വർഷത്തെ പ്രവർത്തി പരിചയവും അഭികാമ്യം. ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുമായി ഇന്റർവ്യൂവിന് തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ സെപ്റ്റംബർ 21 ന് രാവിലെ 10 ന് ഹാജരാകണം. ഫോൺ: 0487 2300310, 0487 2200319.

റേഡിയോളജിസ്റ്റ് നിയമനം: അഭിമുഖം 25ന്

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ അൾട്ര സൗണ്ട് സ്കാനർ മുഖേന പരിശോധന നടത്തുന്നതിന് കരാർ അടിസ്ഥാനത്തിൽ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. റേഡിയോ ഡയഗ്നോസിസിസിൽ എം.ഡി/ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസിസ്/ ഡി.എൻ.ബി. ഇൻ റേഡിയോ ഡയഗ്നോസിസ് ആണ് യോഗ്യത. ഒരു വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം. താത്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം സെപ്റ്റംബർ 25ന് രാവിലെ 11ന് മുൻപായി ആശുപത്രി കോൺഫറൻസ് ഹാളിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0477 2251151, 859290064.

അഭിമുഖം

കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23 ശനിയാഴ്ച നഴ്സ് ,ഫാർമസിസ്റ്റ്, അറ്റെൻഡന്റ്, അസിസ്റ്റന്റ്, ഫിറ്റർ, ക്ലീനിങ്ങ് സ്റ്റാഫ്, ഗ്രാഫിക് ഡിസൈനർ, മാനേജർ തുടങ്ങി 60 ഒഴിവുകളിൽ അഭിമുഖം നടത്തുന്നു. എട്ടാം ക്ലാസ്സ് മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ള 18 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.ഫോൺ നമ്പർ: 0484 2576756, 8943545694, 7012331960.

ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) താത്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപത്തിലേക്ക് പ്രോജക്ടിന്റെ ഭാഗമായുള്ള ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) താത്കാലിക തസ്തികയിൽ (കോൺട്രാക്ട്) ഒരു ഒഴിവ് നിലവിലുണ്ട് . നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 23 നകം അതാത് എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. 2023 ജനുവരി 1ന് 41 വയസ് കവിയരുത്. വിദ്യാഭ്യാസ യോഗ്യത: ഐടിഐ സിവിൽ , ഓട്ടോകാഡ്. രണ്ടുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. ശമ്പളം: മാസം 21175 രൂപ. ഫോൺ: 0484 2422458.

സർക്കാർ സ്ഥാപനത്തിൽ കൗൺസിലർ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ പ്രോജക്ടിന്റെ ഭാഗമായുള്ള കൗൺസിലറുടെ ഒരു ഒഴിവുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 23 നകം അതാത് എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. 2023 ജനുവരി 1ന് 39 വയസ് കവിയരുത്. വിദ്യാഭ്യാസ യോഗ്യത: സോഷ്യൽ വർക്ക്, സോഷ്യാളജി, സൈക്കോളജി, പബ്ലിക് ഹെൽത്ത് എന്നിവയിൽ ഏതിലെങ്കിലും ബിരുദം. അല്ലെങ്കിൽ പി.ജി ഡിപ്ലോമ ഇൻ കൗൺസലിങ് ആന്റ് കമ്മ്യൂണിക്കേഷൻ. ഗവൺമെന്റ്/എൻജിഒ സ്ഥാപനങ്ങളിൽ വനിത ശിശുവികസന മേഖലകളിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. ഫോൺ: 0484 2422458.

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ സർക്കാരിതര ഫണ്ടിൽ നിന്നു വേതനം നൽകുന്ന സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് (IQAC ഓഫീസ്) താക്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് ദിവസ വേതന നിരക്കിൽ (കാരാറടിസ്ഥാനത്തിൽ) ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്സ്/കൊമേഴ്സ്/ഗണിതം/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതിലെങ്കിലും അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. സ്പ്രെഡ് ഷീറ്റ് ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് നടത്താൻ കഴിവുള്ളവർക്കും വെബ്സൈറ്റ് ഡിസൈൻ, ഡേറ്റാബേസ് മാനേജ്മെന്റ് എന്നിവയിൽ വൈദഗ്ധ്യം ഉള്ളവർക്കും മുൻഗണന. താത്പര്യമുള്ളവർ www.cet.ac.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ മാതൃക ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ 21ന് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം- 16 എന്ന വിലാസത്തിൽ അപേക്ഷിക്കണം. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി എഴുത്ത് പരീക്ഷയും വൈദഗ്ധ്യ, അഭിമുഖ പരീക്ഷകളും നടത്തും.

കായികാധ്യാപകൻ, ഡെമൺസ്ട്രേറ്റർ ഒഴിവ്

കുഴൽമന്ദം മോഡൽ റസിഡൻഷ്യൽ പോളിടെക്നിക് കോളെജിൽ കായികാദ്ധ്യാപകൻ, കമ്പ്യൂട്ടർ, മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡെമോൺസ്ട്രേറ്റർ എന്നീ ഒഴിവുകളിൽ താൽക്കാലിക നിയമനം. കായികാദ്ധ്യാപകന് എംപിഎഡ് ഒന്നാം ക്ലാസ്സോടെയുള്ള ബിരുദവും ഡെമോൺസ്ട്രേറ്റർക്ക് കമ്പ്യൂട്ടർ, മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഒന്നാം ക്ലാസ്സോടെയുള്ള ത്രിവത്സര ഡിപ്ലോമയുമാണ് യോഗ്യത. താൽപര്യമുള്ളവർ സെപ്റ്റംബർ 19 ന് 9.30 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 8547005086.

അധ്യാപക നിയമനം

കൽപ്പറ്റ എസ്.കെ.എം.ജെ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഗണിത ശാസ്ത്രത്തിൽ എച്ച്.എസ്സ്.എസ്സ്.റ്റി ജൂനിയർ താൽകാലിക നിയമനം നടത്തുന്നു. സെപ്തംബർ 23 ന് രാവിലെ 9 ന് എസ്.കെ.എം.ജെ സ്കൂൾ ഹയർസെക്കൻഡറി ഓഫീസിൽ അഭിമുഖം നടക്കും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തണം. ഫോൺ: 04936 206010, 9447518099.

മെഡിക്കൽ ഓഫീസർ നിയമനം

ഹോമിയോപ്പതി വകുപ്പ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ദിവസവേനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഒന്നര വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ള ബി.എച്ച്.എം.എസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 . ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ പകർപ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും തിരിച്ചറിയൽ രേഖയുടെ ഒറിജിനലുമായി സെപ്റ്റംബർ 25 ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.ഫോൺ : 04936 205949.

ലക്ച്ചറർ, ട്രേഡ്സ്മാൻ നിയമനം

പാലക്കാട് ഗവ പോളിടെക്നിക് കോളെജിലേക്ക് ലക്ച്ചറർ ഇൻ കെമിസ്ട്രി, ട്രേഡ്സ്മാൻ ഇൻ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് തസ്തികകളിൽ താത്ക്കാലിക നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസോടെയുള്ള ബിരുദാനന്തരബിരുദവും യു.ജി.സി നെറ്റ് യോഗ്യതയും ഉള്ളവർക്ക് ലക്ച്ചറർ തസ്തികയിലേക്കും എസ്.എസ്.എൽ.സി/ കെ.ജി.സി.സി.ഇ/എൻ.റ്റി.സി/വി.എച്ച്.എസ്.ഇ/ഐ.റ്റി.ഐ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് ട്രേഡ്സ്മാൻ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ സെപ്റ്റംബർ 21 ന് രാവിലെ 10ന് കൂടിക്കാഴ്ചക്കായി അസൽ സർട്ടിഫിക്കറ്റുകളുമായി കോളെജിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491 2572640.

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

അട്ടപ്പാടി ഗവ ഐ.ടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവ്. ജൂനിയർ ഇൻസ്ട്രക്ടർ-മെക്കാനിക് മോട്ടോർ വെഹിക്കിൾ, ജൂനിയർ ഇൻസ്ട്രക്ടർ-അരിത്തമാറ്റിക് കം ഡ്രോയിങ് തസ്തികയിലാണ് ഒഴിവ്. ബന്ധപ്പെട്ട എൻജിനീയറിങ് ശാഖയിൽ ബിരുദം അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമ/ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. ഓരോ ഒഴിവുകൾ വീതമാണുള്ളത്. താത്പര്യമുള്ളവർ സെപ്റ്റംബർ 21 ന് രാവിലെ 10.30 ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളുമായി എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 9446910041.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.