Sections

താത്കാലിക നിയമനാവസരം: വിവിധ തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Thursday, Jun 08, 2023
Reported By Admin
Job Offer

വിവിധ തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


അധ്യാപക ഒഴിവ്

മലപ്പുറം ഗവൺമെന്റ് കോളേജിൽ ഹിന്ദി, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ലിസ്റ്റിൽ ഉൾപെട്ടിട്ടുളള അർഹരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 12 ന് (തിങ്കൾ) രാവിലെ 10.30 ന് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ: 0483 27349

വേങ്ങര ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, കൊമേഴ്സ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അർഹരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 9 ന് (വെള്ളി) രാവിലെ 10 മണിക്ക് ഹയർ സെക്കൻഡറി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 98461839

ഗവൺമെൻറ് മുഹമ്മദൻ ഗേൾസ് എച്ച്.എസ്.എസിൽ ദിവസവേതന അടിസ്ഥാനത്തിൽ യു.പി.എസ്.ടി തസ്തികയിൽ ഒരൊഴിവുണ്ട്. താല്പര്യമുള്ളവർ ജൂൺ ഒമ്പതിന് ഉച്ചകഴിഞ്ഞ് രണ്ടിന് അഭിമുഖത്തിന് സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 9961556940.

നെയ്യാർഡാം ആർ പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ കരാർ വ്യവസ്ഥയിൽ ഒരു അധ്യാപക ഒഴിവുണ്ട്. ജൂൺ 14ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ: 7012443673.

കൗൺസലർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യു

പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന പൈനാവ് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ, വിവിധ പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർഥികൾക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൗൺസലിംഗ് നൽകുന്നതിന് 2023-24 അധ്യായന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ കൗൺസലറെ നിയമിക്കുന്നതിന് ജൂൺ 12 ന് വാക് ഇൻ ഇന്റർവ്യു നടത്തും. എം.എ സൈക്കോളജി/എം.എസ്ഡബ്ല്യു(സ്റ്റുഡന്റ് കൗൺസലിംഗ് പരിശീലനം നേടിയിരിക്കണം) യോഗ്യതയുളളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. എം.എസ്.സി സൈക്കോളജിയിൽ കേരളത്തിന് പുറത്തുളള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയിട്ടുളളവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസലിംഗ് സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസലിംഗ് രംഗത്ത് മുൻപരിചയം ഉള്ളവർക്കും മുൻഗണന ലഭിക്കും. നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള പട്ടികവർഗക്കാർക്കും മുൻഗണന ലഭിക്കും. പ്രായപരിധി 2023 ജനുവരി 1 ന് 25 നും 45 നും ഇടയിലായിരിക്കണം. ആകെ ഒഴിവ് 4 (പുരുഷൻ-2, സ്ത്രീ-2) , താൽപര്യമുളളവർ വെളളക്കടലാസിൽ തയാറാക്കിയ അപേക്ഷ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, അഡ്രസ്സ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാർഡ് എന്നിവ സഹിതം ജൂൺ 12 ന് രാവിലെ 11 ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പുതിയ ബ്ലോക്കിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ഐ.ടി.ഡി പ്രൊജക്റ്റ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 222399.

ശുചിത്വ മിഷനിൽ റിസോഴ്സ് പെഴ്സൺ ഒഴിവ്

ശുചിത്വ മിഷൻ ഇടുക്കി ജില്ലാ ഓഫീസിന് കീഴിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ടെക്നിക്കൽ റിസോഴ്സ് പെഴ്സൺ/ റിസോഴ്സ് പെഴ്സൺ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഐടിഐ ഡിപ്ലോമ, ബിസിഎ/എംസിഎ, ബിടെക്/എംടെക് (സിവിൽ/എൻവയോൺമെന്റൽ) എന്നിവയോ തത്തുല്യമായ ടെക്നിക്കൽ യോഗ്യതയോ ഉള്ളവർ, അല്ലെങ്കിൽ ബിരുദം ജൈവ/അജൈവ മാലിന്യ സംസ്കരണ അവബോധം, ക്യാമ്പയ്നുകൾ സംഘടിപ്പിക്കൽ, ഗ്രീൻപ്രോട്ടോക്കോൾ, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ സംബന്ധിച്ച അവബോധം, പവർ പോയന്റ് പ്രസന്റേഷനുകൾ തയ്യാറാക്കുന്നതിനുളള കഴിവ് എന്നിവയുള്ളവർ, അല്ലെങ്കിൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 17 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ജില്ലാ കോ ഓർഡിനേറ്റർ, ജില്ലാ ശുചിത്വ മിഷൻ, ജില്ലാ പഞ്ചായത്ത് ബിൽഡിങ്, പൈനാവ് പി.ഒ, ഇടുക്കി-685603 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അഭിമുഖം/എഴുത്ത് പരീക്ഷ എന്നിവയുടെ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232295

അങ്കണവാടി വർക്കർ അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർമാരെ നിയമിക്കുന്നതിനായി 18നും 46നും ഇടയിൽ പ്രായമുള്ള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ എസ്.എസ്.എൽ.സി പാസായവർ ആയിരിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും , എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ തപാൽമാർഗമോ ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട്.പി.ഒ, കോയിപ്രം എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 22.
ഫോൺ: 0469 2997331

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ചെന്നീർക്കര ഗവ. ഐ.ടി.ഐ യിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവ് ഉണ്ട്. എം.ബി.എ./ബി.ബി.എ. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം / ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയവും ടി.ഒ.ടി. കോഴ്സ് വിജയിച്ച സർട്ടിഫിക്കറ്റും ആണ് അടിസ്ഥാന യോഗ്യതകൾ . കമ്മ്യൂണിക്കേഷൻ സ്കിൽ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയും ഉള്ളവർ ജൂൺ 12 ന് രാവിലെ 11 ന് ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ചെന്നീർക്കര ഐടിഐ യിൽ ഹാജരാകണം . ഫോൺ: 0468- 2258710

മെഡിക്കൽ ഓഫിസർ താത്ക്കാലിക നിയമനം

ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിന് കിഴിൽ ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. എം. ബി. ബി.എസ്. ബിരുദവും ടി സി എം സി രജിസ്ട്രേഷനും ഉള്ള യോഗ്യരായ ഉദ്യോഗാർഥികൾ cru.czims@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ, ഫോൺ നമ്പർ എന്നിവ അടങ്ങിയ ബയോഡേറ്റ സഹിതം ജൂൺ 15ന് മുൻപായി അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് - 0484 2391018.

ട്യൂഷൻ ടീച്ചർ ഒഴിവ്

കോട്ടയം: പട്ടികജാതി വികസനവകുപ്പിന്റെ പാലായിലെ പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ പാർട്ട് ടൈം ട്യൂഷൻ എടുക്കുന്നതിനു യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യു.പി. വിഭാഗത്തിൽ ഒന്നും ഹൈസ്ക്കൂൾ വിഭാഗത്തിൽ കണക്ക്, ഹിന്ദി, ഇംഗ്ലീഷ്, ഫിസിക്സ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലും ട്യൂഷൻ ടീച്ചർമാരെ ആവശ്യമുണ്ട്. യോഗ്യരായവർ ജൂൺ 19 ന് വൈകിട്ട് അഞ്ചിനകം പാലാ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ളാലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 8547630067.

അലോപ്പതി മെഡിക്കൽ ഓഫീസർ ഒഴിവിലേക്ക് ഇന്റർവ്യൂ

ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിലുള്ള ഇ. എസ്. ഐ സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവിലേക്കും, ഇനി ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കും വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. എം. ബി. ബി. എസ്. ഡിഗ്രിയും റ്റി.സി. എം. സി. രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ cru.czims@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ (ഇ-മെയിൽ വിലാസം, ഫോൺ നമ്പർ സഹിതം ) ജൂൺ 15 ന് മുൻപ് സമർപ്പിക്കണം. പ്രതിമാസ ശമ്പളം 57,525 രൂപ. ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ നടത്തുന്ന സ്ഥലവും തിയതിയും സമയവും അറിയിക്കും.കൂടുതൽ വിവരങ്ങൾക്ക് 0484-2391018 എന്ന നമ്പറിൽ ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.