Sections

സർക്കാർ സ്ഥാപനങ്ങളിലെ വിവിധ താത്കാലിക തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Monday, Sep 25, 2023
Reported By Admin
Job Offer

സ്നേഹധാര പദ്ധതിയിൽ ഒഴിവുകൾ

ജില്ലാ പഞ്ചായത്തിന്റെ സ്നേഹധാര പദ്ധതിയിൽ മെഡിക്കൽ ഓഫീസർ,ഫാർമസിസ്റ്റ്,ഫീമെയിൽ തെറാപ്പിസ്റ്റ്,സ്പീച്ച് തെറാപ്പിസ്റ്റ്,മൾട്ടി പർപ്പസ് വർക്കർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.എം.ഡി, ടി.സി.എം.സി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവർക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം.ഫീമെയിൽ തെറാപ്പിസ്റ്റ്,ഫാർമസിസ്റ്റ് തസ്തികകളിലേക്ക് പത്താം ക്ലാസ്സും,കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സ്,ഫാർമസി കോഴ്സ് ജയവുമാണ് യോഗ്യത. ബി.എ.എസ്.എൽ.പി യോഗ്യതയുള്ളവർക്ക് സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവിലേക്കും ഏഴാം ക്ലാസ്സ് ജയിച്ചർക്ക് മൾട്ടി പർപ്പസ് വർക്കർ ഒഴിവിലേക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പും അടങ്ങിയ അപേക്ഷ ഭാരതീയ ചികിത്സ വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം.അവസാന തീയതി സെപ്റ്റംബർ 26 വൈകിട്ട് 5 മണി വരെ.കൂടുതൽ വിവരങ്ങൾക്ക്- 0471-2320988

ഡോക്ടർ ഒഴിവ്

തൃശ്ശൂർ ജില്ലയിൽ ആരോഗ്യവകുപ്പിൽ (അലോപ്പതി) കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ, സിവിൽ സർജൻ എന്നീ തസ്തികകളിലേക്ക് താത്ക്കാലിക (അഡ്ഹോക്ക്) വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 28 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എം.ബി.ബി.എസ് ഡിഗ്രി സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖകൾ, ആധാർ/ ഇലക്ഷൻ ഐ.ഡി കാർഡ് തുടങ്ങിയ രേഖകളുടെ പകർപ്പ് സഹിതം ജില്ലാ മെഡിക്കൽ ഓഫീസർക്ക് അപേക്ഷകൾ സമർപ്പിക്കണം. അഭിമുഖം സെപ്റ്റംബർ 29 ന് രാവിലെ 10.30 ന് നടക്കും.

വാക്ക് ഇൻ ഇന്റർവ്യൂ 29 ന്

സാമൂഹ്യനീതി വകുപ്പിന് കീഴിൽ കുന്നംകുളത്ത് പ്രവർത്തിക്കുന്ന കുന്നംകുളം ഡിമെൻഷ്യ ഡെ കെയർ സെന്ററിലേക്ക് അൽഷിമേഴ്സ് ബാധിച്ചവരെ പരിചരിക്കുന്നതിനായി ജെ.പി.എച്ച്.എൻ, മൾട്ടി ടാസ്ക് കെയർ പ്രൊവൈഡേഴ്സ്മാരെ നിയമിക്കുന്നു. വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 29 ന് കുന്നംകുളം ആർത്താറ്റ് ഡിമെൻഷ്യ ഡേ കെയർ സെന്ററിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കും. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ 50 വയസ്സിന് താഴെയുള്ള സ്ത്രീകൾ ആയിരിക്കണം. മൾട്ടി ടാസ്ക ജീവനക്കാർക്ക് എട്ടാം ക്ലാസ് യോഗ്യതയും അധിക യോഗ്യതയായി ജെറിയാട്രിക് ഡിപ്ലോമയും ഉണ്ടായിരിക്കണം. ജെ.പി.എച്ച്.എൻ ജീവനക്കാർക്ക് പ്ലസ് ടുവും ജെ.പി.എച്ച്.എൻ/എ.എൻ.എം കോഴ്സ് പാസായവരും അധിക യോഗ്യതയായി ജെറിയാട്രിക് ഡിപ്ലോമയും ഉള്ളവർക്ക് മുൻഗണന ലഭിക്കും. അൽഷിമേഴ്സ് ബാധിച്ചവരെ മാനുഷികമായി പരിചരിക്കുന്നതിന് താൽപര്യമുള്ളവരും രാവിലെ എട്ടു മുതൽ വൈകീട്ട് 5 വരെ സമയപരിധി നോക്കാതെ സേവനത്തിൽ ഏർപ്പെടുന്നവരുമായിരിക്കണം. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. നിശ്ചിത പ്രൊഫോമയിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് : സ്മൃതിപദം, ഡിമെൻഷ്യ ഡെ കെയർ സെന്റർ ആർത്താറ്റ്, കുന്നംകുളം. ഫോൺ: 8592007762.

അഭിമുഖം 29ന്

അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി തലത്തിൽ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ യോഗ്യത ഉള്ളവരായിരിക്കണം അപേക്ഷകർ. നെടുമങ്ങാട് മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ സെപ്റ്റംബർ 29 ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടത്തും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ബയോഡേറ്റയും സഹിതം സ്കൂളിൽ കൃത്യസമയത്ത് നേരിട്ട് ഹാജരാകണം. ഫോൺ: 0472 2812686, 9605168843, 9400006460.

അപേക്ഷ ക്ഷണിച്ചു

പ്രമാടം ഗ്രാമപഞ്ചായത്തിലെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഗവ.എൽപി സ്കൂളിലെ കുട്ടികൾക്ക് കലാപരിശീലനം ( ചിത്ര രചന, സംഗീതം ) നൽകുന്നതിന് അടിസ്ഥാന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബർ നാലിന് വൈകിട്ട് നാല് വരെ പ്രമാടം ഗവ.എൽപി സ്കൂളിൽ സ്വീകരിക്കും. കൂടിക്കാഴ്ച ഒക്ടോബർ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് പ്രമാടം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ അന്നേദിവസം യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. പ്രമാടം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. ഫോൺ : 0468 2335340, 9497228170

ഇംഗ്ലീഷ് അധ്യാപക ഒഴിവ്

അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കണ്ടറി തലത്തിൽ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ യോഗ്യത ഉണ്ടായിരിക്കണം. നെടുമങ്ങാട് മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ സെപ്റ്റംബർ 29 ന് രാവിലെ 11മണിക്കാണ് അഭിമുഖം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം കൃത്യ സമയത്ത് സ്കൂളിൽ ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0472 2812686, 9605168843, 9400006460.

ജൂനിയർ റിസർച്ച് ഫെല്ലോ

കേന്ദ്ര സർക്കാർ പദ്ധതിയായ ചിപ്പ് ടു സ്റ്റാർട്ട് അപ്പ് പ്രോജക്ടിലുള്ള ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകൾ നികത്തുന്നതിലേക്കായി സെപ്തംബർ 30 ന് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂയിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർ അന്നേ ദിവസം രാവിലെ 9.30 ന് മുൻപായി കോളജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരത്തു റിപ്പോർട്ട് ചെയ്യണമെന്ന് കോളജ് അധികൃതർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് : www.cet.ac.in.

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ജില്ലാ ഓഫീസിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ഉൾപ്പെടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 5. കൂടുതൽ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ www.sha.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കുന്നതിന് മുൻപ് മുഴുവൻ വിജ്ഞാപനം, നിബന്ധനകൾ എന്നിവ ശ്രദ്ധപൂർവ്വം അപേക്ഷകർ വായിച്ചിരിക്കണം.

ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറർ ഒഴിവ്

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഒഫ്താൽമോളജി വിഭാഗത്തിൽ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്കായി ഓഫിസിൽ ഹാജരാകണം. പ്രായപരിധി 18-36 വയസ്സ്. ബിഎഡും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0495-2350216, 2350200.

ക്ലീനിംഗ് ജീവനക്കാരുടെ ഇന്റർവ്യൂ സെപ്റ്റംബർ 29ന്

കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്ലീനിംഗ് ജീവനക്കാരുടെ ഇന്റർവ്യൂ സെപ്റ്റംബർ 29ന് രാവിലെ ഒമ്പത് മുതൽ 11 മണിവരെ നടക്കുമെന്ന് ആശുപത്രി വികസന സൊസൈറ്റി സൂപ്രണ്ട് അറിയിച്ചു.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.