- Trending Now:
മാരാരിക്കുളം വടക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഗ്രാമപഞ്ചായത്ത് 23-24 സാമ്പത്തിക വാർഷിക പ്രോജക്ടിൽ ഉൾപ്പെടുത്തിയുള്ള
പദ്ധതിപ്രകാരം സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഡി എം എൽ ടി കോഴ്സ് (ലാബ് ടെക്നീഷ്യൻ ഡിപ്ലോമ) പാസായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ളവർ ഏപ്രിൽ 28 ന് രാവിലെ 10 മണിക്ക് മാരാരിക്കുളം വടക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖ പരീക്ഷയ്ക്ക് അസ്സൽ സാക്ഷി പത്രങ്ങളുമായി ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
വനിത ശിശുവികസനവകുപ്പിന്റെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികകളിൽ നിയമനത്തിന് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാൻ പാടില്ല. എന്നാൽ എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രായം ഏപ്രിൽ 30ന് 18-46 വയസ് മധ്യേ. സംവരണ വിഭാഗക്കാർക്ക് പ്രായത്തിൽ നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ ഫോറത്തിന്റെ മാതൃക കഞ്ഞിക്കുഴി അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസ്, കടക്കരപ്പള്ളി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷ മെയ് 26 വൈകിട്ട് മൂന്നു വരെ സ്വീകരിക്കും.ജനനതീയതി, ജാതി, വിദ്യഭ്യാസ യോഗ്യത, സ്ഥിര താമസം മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കണം.
എറണാകുളം മഹാരാജാസ് കോളേജിലെ ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചർ സ്റ്റഡീസ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട് . യോഗ്യത : ആർക്കിയോളജി വിഷയത്തിൽ ബിരുദാനന്തര ബിരുദം, പിഎച്ച്ഡി/നെറ്റ് ഉള്ളവർക്ക് മുൻഗണന . പ്രവൃത്തിപരിചയം അഭിലഷണീയം . നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലെക്ചർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം . താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് നാലിനു രാവിലെ 10 -ന് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.maharajas.ac.in. സന്ദർശിക്കുക
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അർധസർക്കാർ സ്ഥാപനത്തിൽ പട്ടികജാതി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു ട്രാക്ടർ ഡ്രൈവറുടെ ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റ് സഹിതം ഏപ്രിൽ 29 ന് മുമ്പ് അതത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റൽ ചെയ്യണം. പ്രായപരിധി 18-30 (അനുവദനീയ വയസിളവ് എസ്.സി -35). വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് യോഗ്യതയും, സാധുവായ ട്ക്രാക്ടർ ഡ്രൈവിംഗ് ലൈസൻസ്, നിശ്ചിത മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. മോട്ടോർ മെക്കാനിസത്തിലുളള കഴിവ്. ശമ്പളം പ്രതിമാസം 27462 രൂപ.
തൃപ്പൂണിത്തുറ, ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള തസ്തികകളിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. പ്രവൃത്തി പരിചയം അഭിലക്ഷണീയം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് ആറിന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ 0484 2777489, 0484 2776043 നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നോ അറിയുവാൻ സാധിക്കും. പ്രായപരിധി 50 വയസ്സ് വരെ. വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റർ (ഒരു ഒഴിവ്) യോഗ്യത എസ്.എസ്.എൽ.സി/ഐടിഐ/ഐടിസി. വെയ്റ്റർ (കാന്റീൻ) (ഏഴ് ഒഴിവ്) യോഗ്യത ഏഴാം ക്ലാസ്. ഇലക്ട്രീഷ്യൻ (രണ്ട് ഒഴിവ്) യോഗ്യത എസ്.എസ്.എൽ.സി/ഐടിഐ/ഐടിസി.
കളമശ്ശേരി ഗവ.ഐ ടി ഐ യിൽ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ജൂനീയർ ഇൻസ്ട്രക്റ്ററുടെ (ഗസ്റ്റ് ഇൻസ്ട്രക്റ്റർ) ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിമാസം 24000 രൂപ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ മെയ് രണ്ടിന് രാവിലെ 11 ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകണം. മെക്കാനിക്കൽ മെറ്റലർജി (പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് മെക്കാട്രോണിക്സ് തുടങ്ങിയവയിൽ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രി യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ൽ അംഗീകൃത മൂന്ന് വർഷ ഡിപ്ളോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ എൻ.ടി.സി/ എൻഎ സി യും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയൻസ്, അംഗീകൃത ഡിഎംഎൽടി, പാരാ മെഡിക്കൽ കൗൺസിൽ അംഗീകാരം. പ്രായം 2022 ജനുവരി ഒന്നിന് 18-36 താൽപ്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം മെയ് രണ്ടിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇൻറർവ്യൂവിലും പങ്കെടുക്കാം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 11.30 മുതൽ 12.30 വരെ മാത്രമായിരിക്കും
സമഗ്ര ശിക്ഷാ കേരളം ആലപ്പുഴയുടെ കീഴിൽ നിപുൺ ഭാരതുമായി ബന്ധപ്പെട്ട് ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മെയ് രണ്ടു വരെ സ്വീകരിക്കും. യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് എസ്. എസ്.കെ ആലപ്പുഴ ബ്ലോഗ് സന്ദർശിക്കുക. (ssaalappuzha.blogspot.com). ഫോൺ: 0477- 2239655.
തൃശ്ശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ബ്ലോക്കുകളിൽ രാത്രികാലങ്ങളിൽ കർഷകന്റെ വീട്ടുപടിക്കൽ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്നതിനായി (വൈകീട്ട് 6 മുതൽ രാവിലെ 6 മണിവരെ) ഓരോ വെറ്ററിനറി സർജന്മാരെ താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിയമനം 90ൽ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും. യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. വിരമിച്ചവർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരം വേതനം നൽകുന്നതാണ്. താത്പ്പര്യമുളളവർ തൃശ്ശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ 2023 മേയ് 2ന് രാവിലെ 10.30 മണിയ്ക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. ഫോൺ: 0487 2361216
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഒഴിവ്
തിരുവല്ല നഗരസഭയിൽ നിലവിൽ ഒഴിവുളള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് മെയ് നാലിന് രാവിലെ 11 ന് നഗരസഭ ഓഫീസിൽ അഭിമുഖം നടത്തുന്നു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികൾ( പ്രായപരിധി 35 വയസ് വരെ). വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കൃത്യസമയത്ത് ഹാജരാകണം. ഫോൺ : 0469 2701315,2738205
നവകേരളം കർമ്മപദ്ധതി പത്തനംതിട്ട ജില്ലാ ഓഫീസിൽ ക്ലർക്ക് കം ഡി.റ്റി.പി ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. നിയമന കാലയളവിൽ സർക്കാർ അംഗീകൃത വേതനത്തിന് അർഹതയുണ്ടായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം, കെജിറ്റിഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവർ), കമ്പ്യൂട്ടർ വേർഡ്പ്രോസസിംഗ് (ലോവർ) എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പ്രവർത്തിപരിചയ സാക്ഷ്യപത്രം അഭിലഷണീയം. ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ സഹിതം വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജില്ലാ കോർഡിനേറ്റർ, നവകേരളം കർമപദ്ധതി, ജില്ലാ പ്ലാനിംഗ് ഓഫീസ്, കളക്ടറേറ്റ് പത്തനംതിട്ട, 689645 എന്ന വിലാസത്തിൽ മെയ് ആറിന് പകൽ മൂന്നിനു മുമ്പായി സമർപ്പിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.