- Trending Now:
വെള്ളാങ്ങല്ലൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടി വർക്കർമാരുടെയും, ഹെൽപ്പർമാരുടേയും ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വേളൂക്കര, പുത്തൻചിറ, വെള്ളാങ്ങല്ലൂർ, പൂമംഗലം, പടിയൂർ പഞ്ചായത്തുകളിലെ ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷകർ പഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസക്കാരാവണം. പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷകൾ 27ന് വൈകീട്ട് 5 മണി വരെ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, വെള്ളാങ്ങല്ലൂർ പി ഒ, പിൻ: 680662 എന്ന വിലാസത്തിൽ സ്വീകരിക്കുന്നതാണ്. ഫോൺ: 0480-2865916.
മണലൂർ മേഖല ഇക്കോ ടൂറിസം ഡവലപ്മെൻറ് സഹകരണ സംഘത്തിന് കീഴിൽ പ്രതിമാസ മൊത്തവേതന അടിസ്ഥാനത്തിൽ സെക്രട്ടറി തസ്തികയിൽ ഒഴിവുണ്ട്. പരമാവധി പ്രായം: 40 വയസ്. സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജൂൺ അഞ്ചിനകം ഓഫീസിൽ ലഭിക്കണം. സംഘത്തിന്റെ പേരിൽ മാറാവുന്ന 300 രൂപയുടെ ഡി ഡി ഉള്ളടക്കം ചെയ്യണം.
തൃശ്ശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) മെഡിക്കൽ ഓഫീസർ തസ്തികകളിലേയ്ക്ക് താൽക്കാലികമായി നിയമിക്കപ്പെടുന്നതിന് താല്പര്യമുള്ളവർ 23ന് ചൊവ്വാഴ്ച വൈകീട്ട് 5 മണിയ്ക്ക് മുൻപായി രേഖകളുടെ പകർപ്പ് സഹിതം തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. 25ന് വ്യാഴാഴ്ച രാവിലെ 10.30ന് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് നടത്തുന്ന ഇന്റർവ്യൂവിൽ ഹാജരാകണം.
തൃശൂർ ജനറൽ ആശുപത്രി എച്ച് എം സി യുടെ കീഴിൽ കരാറടിസ്ഥാനത്തിൽ താത്കാലികമായി ഡോക്ടർമാരെ നിയമിക്കുന്നതിന് 25ന് രാവിലെ 10.30 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0487 2427778.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (കെ.ഡി.ആർ.ബി) യിൽ ഒഴിവുള്ള 35600-75400 രൂപ ശമ്പള സ്കെയിലിലുള്ള ക്ലർക്ക് തസ്തികയിലേക്ക് ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 27 വരെ നീട്ടി. താൽപ്പര്യമുള്ള കേരള സർക്കാർ വകുപ്പുകളിൽ സമാന തസ്തികകളിലും സമാന ശമ്പള സ്കെയിലിലും സേവനമനുഷ്ഠിക്കുന്ന ഹിന്ദു മത വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾക്ക്: www.kdrb.kerala.gov.in.
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡൈ്വസറി ബോർഡ്, എറണാകുളം ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്/ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഡി.ടി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡൈ്വസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി - 682 026, എറണാകുളം (ഫോൺ 0484 2537411) എന്ന വിലാസത്തിൽ നൽകണം.
പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ എച്ച്.എം.സി മുഖാന്തിരം അനസ്തേഷ്യ ടെക്നീഷ്യൻ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നു താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോളജി അല്ലെങ്കിൽ കണക്ക് വിഷയം ഉൾപ്പെട്ട് പ്ലസ്ടു പാസായിരിക്കണം. കേരള സർക്കാർ അംഗീകരിച്ച ഏതെങ്കിലും മെഡിക്കൽ കോളജിൽ നിന്നും ഡിപ്ലോമ ഇൻ അനസ്തേഷ്യ ടെക്നീഷ്യൻ പാസായിരിക്കണം. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന. 18നും 40നും മധ്യേ പ്രായമുള്ളവരായിരിക്കണം. അപേക്ഷകൾ മേയ് 27ന് വൈകീട്ട് 5ന് മുമ്പായി ഓഫീസിൽ എത്തിക്കണം. മേയ് 29 ന് രാവിലെ 9 മുതൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടണം.
ജലകൃഷി വികസന ഏജൻസി (ADAK) യുടെ കല്ലാനോട് ഹാച്ചറിയിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസവേതനത്തിൽ നിയമിക്കുന്നതിനായി മെയ് 26 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. ബി കോം ബിരുദം, എം എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവർ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും, ഓരോ പകർപ്പും സഹിതം കല്ലാനോട് ഹാച്ചറിയിൽ നേരിൽ ഹാജരാകേണ്ടതാണെന്ന് മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0490-2354073.
വെള്ളറട ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയിൽ വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒരു നഴ്സിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിസിസിപിഎൻ പരിശീലനം ലഭിച്ച ജിഎൻഎം അല്ലെങ്കിൽ ബിഎസ്സി നഴ്സിംഗ് യോഗ്യതയുള്ള, ഉദ്യോഗാർത്ഥികൾ മെയ് 30 രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് വെള്ളറട മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.
മൃഗസംരക്ഷണ വകുപ്പ് മുഖേന ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂർ, തിരൂർ ബ്ലോക്കുകളിലേക്ക് വെറ്ററിനറി സർജൻമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി.വി.എസ്.സി & എ.എച്ച് ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താൽപ്പര്യമുള്ളവർ ബുധനാഴ്ച (മെയ് 24) രാവിലെ 10.30 ന് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാവണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേക്കോ ആയിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2734917.
സംസ്ഥാന യുവജന കമ്മീഷൻ ഓഫീസിൽ നിലവിലുള്ള ഡ്രൈവർ ഒഴിവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേയ്ക്കാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവർ മെയ് 28ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. യോഗ്യരായവരെ ജൂൺ ഒന്നിന് രാവിലെ 11ന് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തിന് തിരഞ്ഞെടുക്കും. ഫോൺ: 0471 2308630.
നിലമ്പൂർ ഗവ. കോളേജിൽ മലയാളം, ജ്യോഗ്രഫി, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ് വിഷയങ്ങളിലായി അതിഥി അധ്യാപകരെ നിയമിക്കുന്നു. മലയാളം വിഭാഗത്തിൽ മെയ് 25 രാവിലെ 10 മണി, ജ്യോഗ്രഫി വിഭാഗത്തിൽ 26 ന് രാവിലെ 10 മണി, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ 26 ന് ഉച്ചയ്ക്ക് 2 മണി, കൊമേഴ്സ് വിഭാഗത്തിൽ 29 ന് രാവിലെ 10 മണി എന്നിങ്ങനെ കോളേജ് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്ത നെറ്റ്, പി ജി യോഗ്യതയുള്ള ഉദ്യാഗാർത്ഥികൾക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 % മാർക്കുള്ള ബിരുദാനന്തര ബിരുദക്കാരേയും വിരമിച്ചവരേയും പരിഗണിക്കും. ഫോൺ- 04931-260332.
മഞ്ചേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, സുവോളജി, ബോട്ടണി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ (എച്ച്.എസ്.എസ്.ടി ജൂനിയർ) നിയമിക്കുന്നു. മെയ് 25ന് രാവിലെ പത്ത് മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖം നടക്കും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0483 2762244.
ചുള്ളിക്കോട് ഗവ. എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മെയ് 30ന് രാവിലെ 9.30ന് കണക്ക്, ഇംഗ്ലീഷ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലേക്കും അന്നേ ദിവസം ഉച്ചയ്ക്ക് 2.30ന് പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലേക്കും അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം സ്കൂളിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0483 2757030.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.