Sections

കുറഞ്ഞ പലിശ നിരക്കുള്ള വിവിധ സ്വയം തൊഴിൽ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Friday, Sep 15, 2023
Reported By Admin
Self Employment Scheme

സ്വയം തൊഴിൽ വായ്പ പദ്ധതി

കോട്ടയം : കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന കുറഞ്ഞ പലിശ നിരക്കുള്ള വിവിധ സ്വയം തൊഴിൽ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വായ്പ തുകയ്ക്ക് കോർപറേഷൻ നിബന്ധനകൾക്ക് വിധേയമായി ഉദ്യോഗസ്ഥജാമ്യമോ വസ്തുജാമ്യമോ ഹാജരാക്കണം. സർക്കാർ ജീവനക്കാർക്കായി സ്വന്തം ജാമ്യത്തിൽ 4,00,000 രൂപ വരെയുള്ള വ്യക്തിഗത വായ്പാപദ്ധതിയും നിലവിലുണ്ട്. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കുമായി കോർപറേഷന്റെ നാഗമ്പടത്ത് പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. വിശദവിവരത്തിന് ഫോൺ: 0481 2562532,9400068505.

സ്വയം തൊഴിൽ ധനസഹായത്തിന് അപേക്ഷിക്കാം

വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 ൽ താഴെ പ്രായമുള്ള വിധവകൾക്ക് സ്വയംതൊഴിൽ ചെയ്ത് വരുമാനം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000 രൂപ ധനസഹായം നൽകുന്ന സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷിക്കാം. കുടുംബശ്രീ യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ, വനിതാ കൂട്ടായ്മകൾ എന്നീ ഗ്രൂപ്പുകളിൽ ഉൾപ്പെട്ടവർക്കും വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്കും ബി.പി.എൽ/മുൻഗണനാ വിഭാഗത്തിൽപ്പെടുന്നവർ, 18 ൽ താഴെയുള്ള കുട്ടികളുള്ള വിധവകൾ, ഭിന്നശേഷിക്കാരായ മക്കൾ ഉള്ളവർ, പെൺകുട്ടികൾ മാത്രം ഉള്ളവർ എന്നിവർക്ക് മുൻഗണന. തദ്ദേശശ്വയംഭരണ സ്ഥാപനങ്ങൾ വഴിയോ സ്വയം തൊഴിൽ ചെയ്യുന്നതിന് മറ്റേതെങ്കിലും ധനസഹായം ലഭിച്ചവർ അർഹരല്ല. അപേക്ഷകൾ ഡിസംബർ 15 നകം www.Schemes.wcd.kerala.gov.in ൽ നൽകണം. വിശദവിവരങ്ങൾ അടുത്തുള്ള ഐ.സി.ഡി.എസ് പ്രോജക്ട്ട് ഓഫീസിൽ ലഭിക്കുമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.