- Trending Now:
തോലനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി. റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കേണ്ടതും (NET/PhD), കോളേജ് വിദ്യാഭ്യാസ വകുപ്പ് തൃശൂർ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ / വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://117.218.120.177/guestregistration) പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. താല്പര്യമുള്ളവർ പൂരിപ്പിച്ച ബയോഡാറ്റയും (ബയോഡാറ്റയുടെ മാതൃക https://www.govtcollegetholanur.com/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്) ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 12നു വൈകിട്ട് അഞ്ചിനു മുമ്പായി കോളേജിന്റെ ഔദ്യോഗിക മെയിലിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ് (artscollegetholanur@gmail.com). കൂടുതൽ വിവരങ്ങൾക്ക് 9188900196 നമ്പറിൽ വിളിക്കാവുന്നതാണ്. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. ഈ അധ്യയന വർഷത്തിൽ മുൻ വിജ്ഞാന പ്രകാരം നേരത്തെ അപേക്ഷിച്ച ഉദ്യോഗാർഥികൾ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
കേരള മത്സ്യതൊഴിലാളി ക്ഷേമനിധിബോർഡ് (മത്സ്യബോർഡ്) തിരുവനന്തപുരം മേഖലാ കാര്യാലയ പരിധിയിൽപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ഫിഷറീസ് ഓഫീസുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നതിന് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ബിരുദം. പ്രായം 20 നും 36 നും ഇടയിൽ. അപേക്ഷകർ തിരുവനന്തപുരം ജില്ലയിൽ സ്ഥിരം താമസമുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനം ഉളളവരും ഫീൽഡ് ജോലിക്ക് പ്രാപ്തരും ആയിരിക്കണം. അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ matsyaboardtvm@gmail.com എന്ന ഈ മെയിലിൽ അയയ്ക്കണം. തപാൽ മാർഗം അപേക്ഷ അയയ്ക്കേണ്ട വിലാസം റീജിയണൽ എക്സിക്യൂട്ടീവ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് റീജിയണൽ ഓഫീസ്, കാന്തി, ജി.ജി.ആർ.എ-14 എ, റ്റി.സി.82/258, സമദ് ഹോസ്പിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം - 695035, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂൺ 13നു വൈകിട്ട് അഞ്ചു മണി. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. ഫോൺ: 0471-2325483.
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളജിൽ ട്രേഡ്സ്മാൻ (സിവിൽ) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ജൂൺ 7നു രാവിലെ 10ന് കോളജിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in ഫോൺ: 0471 2360391.
പട്ടികജാതി വികസന വകുപ്പിനു കീഴിൽ പരപ്പനങ്ങാടി നഗരസഭയുടെ പരിധിയിൽ പരപ്പനങ്ങാടിയിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികൾക്ക് ട്യൂഷൻ നൽകുന്നതിന് പാർട്ട് ടൈം ട്യൂട്ടർമാരെ നിയമിക്കുന്നു.ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കാൻ ടി.ടി.സി, ബി.എഡ് യോഗ്യതയുള്ള തദ്ദേശവാസികളായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂൺ ഏഴിനകം തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9539147994, 8547630143.
താനൂർ ഗവൺമെന്റ് റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ് വിഷയത്തിൽ വൊക്കേഷണൽ ടീച്ചർ, ഫിസിസ്ക്സിൽ നോൺ വൊക്കേഷണൽ ടീച്ചർ എന്നിവരെ നിയമിക്കുന്നു. ജൂൺ അഞ്ച് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0494-2443141.
കാര്യവട്ടം സർക്കാർ കോളജിലെ കെമിസ്ട്രി വിഭാഗത്തിൽ നിലവിലുള്ള രണ്ടു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 10നു രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9188900161.
പുനലൂർ നെല്ലിപ്പള്ളി സർക്കാർ കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (ദിവസവേതന അടിസ്ഥാനത്തിൽ) ഗസ്റ്റ്-അസിസ്റ്റന്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തും. അംഗീകൃത സർവകലാശാലയുടെ ബികോം ബിരുദവും സർക്കാർ കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിജയിച്ച ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസുമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ ഏഴ് രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. ഫോൺ 0475-2229670.
എഴുകോൺ ടെക്നിക്കൽ ഹൈസ്കൂളിൽ ഹൈസ്കൂൾ അസിസ്റ്റന്റ് മലയാളം (പാർട്ട് ടൈം) തസ്തികയിലെ ഒഴിവിലേയ്ക്ക് താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ പി.എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൾ 10ന് രാവിലെ 11 ന് സ്ഥാപനമേധാവി മുമ്പാകെ ഹാജരാകണം. ഫോൺ:- 940006516, 9074827775.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.