Sections

റിസർച്ച് സയന്റിസ്റ്റ്, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ, ട്യൂട്ടർ, കോർഡിനേറ്റർ, ഗസ്റ്റ് അധ്യാപക, ഡ്രൈവർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Monday, Jun 03, 2024
Reported By Admin
Job Offers

ഗസ്റ്റ് അധ്യാപക ഒഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ ഹിന്ദി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പുമായി ജൂൺ ആറിന് രാവിലെ 10.30 ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ - 04936- 204569.

ഇൻസ്ട്രക്ടർ ഒഴിവ്

ദ്വാരക ഗവ ടെക്നിക്കൽ ഹൈസ്ക്കൂളിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ അസലുമായി ജൂൺ ആറിന് രാവിലെ 11 ന് അഭിമുഖത്തിന് എത്തണം.

റിസർച്ച് സയന്റിസ്റ്റ് കൂടിക്കാഴ്ച 11 ന്

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന് കീഴിലുള്ള റീജ്യണൽ വിആർഡിഎല്ലിൽ റിസർച്ച് സയന്റിസ്റ്റ് ബി (മെഡിക്കൽ) തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം ജൂൺ 11 ന് രാവിലെ 10:30 മണിക്ക് ഹാജരാവണം. വിശദാംശങ്ങൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ വെബ് സൈറ്റിൽ.

ഡ്രൈവറെ ആവശ്യമുണ്ട്

തൊടുപുഴ ജില്ലാ കോടതിക്ക് പുതിയതായി അനുവദിച്ച മൊബൈൽ ഇ- സേവാ കേന്ദ്ര കാരവനിൽ ഹെവി ലൈസൻസും, പ്രവർത്തിപരിചയവുമുള്ള ഡ്രൈവറെ ആവശ്യമുണ്ട് . ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ പി എൽ വി അഥവാ പാരാ - ലീഗൽ വളണ്ടിയർ കം ഡ്രൈവർ ആയാണ് നിയമനം. റിട്ടയർ ചെയ്ത കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് മുൻഗണന. മാസവേതനം 25,000/- രൂപ . അപേക്ഷാ ഫോറത്തിനും മറ്റ് വിവരങ്ങൾക്കും ജില്ലാ കോടതിയുമായി ബന്ധപ്പെടുക. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂൺ 10. ഫോൺ- 9496402383

അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഒഴിവ്

മണ്ണന്തല ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ജൂൺ അഞ്ചിനു രാവിലെ 11ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. ബി.കോമും (റെഗുലർ) ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസും യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.

ട്യൂട്ടർ തസ്തികയിൽ അഭിമുഖം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെങ്ങാനൂർ പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ 2024-25 അധ്യയന വർഷത്തിൽ ഒഴിവുള്ള ട്യൂട്ടർ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. യു.പി വിഭാഗത്തിൽ മൂന്ന് ഒഴിവുകളും ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, ഫിസിക്കൽ സയൻസ്, ബയോളജി, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുമാണ് ഒഴിവുള്ളത്. യു.പി വിഭാഗത്തിൽ പ്ലസ് ടു, ഡി.എഡും ഹൈസ്കൂൾ വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി.എഡുമാണ് യോഗ്യത. യു.പി വിഭാഗത്തിൽ പ്രതിമാസം 4500 രൂപയും ഹൈസ്കൂൾ വിഭാഗത്തിൽ 6000 രൂപയും ഹോണറേറിയമായി ലഭിക്കും. താത്പര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 10 രാവിലെ 11 ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547630012

ജില്ലാ കോർഡിനേറ്റർ തസ്തികയിൽ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐ.ടി വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ, ആപ്ലിക്കേഷൻ മെയിന്റനൻസ് ആൻഡ് സപ്പോർട്ടിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, മലയാളം നന്നായി സംസാരിക്കാനും എഴുതാനും അറിയണം, യാത്ര ചെയ്യാനുള്ള സന്നദ്ധത എന്നിവയാണ് യോഗ്യത. 01.01.2023ൽ വയസ് 18നും 41നും ഇടയിലായിരിക്കണം. പ്രതിമാസ ശമ്പളം 30,000 രൂപ. ജില്ലയിലുള്ളതും നിശ്ചിത യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ ഏഴിന് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.