- Trending Now:
മഞ്ചേരി മെഡിക്കൽ കോളജിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസ വേതനാടിസ്ഥാനതിൽ ഓപ്പറേഷൻ തിയേറ്റർ മെക്കാനിക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി, ഗവ. മെഡിക്കൽ കോളജിൽ/ 200 ബെഡുള്ള ആശുപത്രികളിൽ നിന്നും തിയേറ്റർ ടെക്നീഷ്യൻ/ അനസ്തേഷ്യ ടെക്നീഷ്യൻ/ ഓപ്പറേഷൻ തിയേറ്റർ മെക്കാനിക്ക് തസ്തികയിൽ ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള 45 വയസ് തികയാത്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം മാർച്ച് 12ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസ് സമയങ്ങളിൽ ലഭിക്കും. ഫോൺ: 0483 2762 037.
മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയുടെ ഒരു ഒഴിവിലേയ്ക്ക് താത്ക്കാലികാടിസ്ഥാനത്തിൽ ജനറൽ വിഭാഗത്തിൽപ്പെട്ട ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത- എൻ.ടി.സി/എൻ.എ.സി സർട്ടിഫിക്കറ്റും ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും, അല്ലെങ്കിൽ സിവിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 11 നു രാവിലെ 11 മണിക്ക് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 0495 237701.
ആലപ്പുഴ: ചെങ്ങന്നൂർ ഗവ. ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികയിലേയ്ക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം നടത്തുന്നു. യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയർ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ മൂന്ന് വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. യോഗ്യരായ ഉദ്യേഗാർത്ഥികൾ മാർച്ച് 11ന് രാവിലെ 11ന് സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സ്ഥാപനത്തിൽ ഹാജരാകണം.
നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പി നഴ്സിങ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായപരിധി 45 വയസ്സ്. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി മാർച്ച് ഏഴിന് രാവിലെ 10 ന് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടിക്കാഴ്ചക്ക് എത്തണം. നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലുള്ളവർക്ക് മുൻഗണന ഫോൺ: 04936- 270604/ 7736919799.
കൽപ്പറ്റ, സുൽത്താൻ ബത്തേരി അർബൻ പോളിക്ലിനിക്കുകളിൽ വിവിധ സ്പെഷ്യലിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നു. പീഡിയാട്രീഷ്യൻ, ഇ.എൻ.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റിവ് മെഡിസിൻ, ജനറൽ മെഡിസിൻ, ഒഫ്താൽമോളജി, സൈക്കാട്രി, ഫിസിയോ തെറാപ്പി, ഡെർമറ്റോളജി തസ്തികകളിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി മാർച്ച് 10 ന് രാവിലെ 10 നകം ജില്ലാ പ്രോഗ്രാം മാനേജർ, എൻ.എച്ച്.എം, മെയോസ് ബിൽഡിങ്, കൈനാട്ടി, കൽപ്പറ്റ നോർത്ത് -673122 വിലാസത്തിൽ നേരിട്ടോ തപാലായോ അപേക്ഷിക്കണം. ഫോൺ: 04936 202771
ജില്ലാ മെഡിക്കൽ കോളേജിലെ ഡയാലിസിസ് യൂണിറ്റിൽ നഴ്സിങ് അസിസ്റ്റന്റ് ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എസ്. എൽ.സി, അംഗീകൃത സ്ഥാപനത്തിൽ നിന്നും നഴ്സിങ് അസിസ്റ്റന്റ്, തത്തുല്ല്യ കോഴ്സ്, ഐ.സി.യു. ഡയാലിസിസ് യൂണിറ്റുകളിലെ പ്രവർത്തി പരിചയമാണ് യോഗ്യത. താത്പര്യമുള്ളവർ മാർച്ച് 12 ന് രാവിലെ 10 ന് അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പുമായി ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോൺ : 04935 240264, 240600.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.