- Trending Now:
ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴിൽ ലാബ് ടെക്നിഷ്യൻ ഒഴിവിലേക്ക് നിയമനം നടത്തുന്നു. 750 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത : ബി എസ് സി എം എൽ ടി / ഡി എം എൽ ടി. പ്രായപരിധി : 18-35 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 20ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
കോഴിക്കോട് സർക്കാർ എഞ്ചിനീയറിങ് കോളേജിൽ താത്കാലികാടിസ്ഥാനത്തിൽ കൗൺസിലർ നിയമനം നടത്തുന്നു. യോഗ്യത : നേരിട്ടുള്ള പഠനത്തിലൂടെയുള്ള രണ്ട് വർഷ മുഴുവൻ സമയ എം ഫിൽ ക്ലിനിക്കൽ സൈക്കോളജി/സൈക്യാട്രിക് സോഷ്യൽ വർക്ക് കോഴ്സ് പൂർത്തിയായിരിക്കണം. അഭിമുഖം ഡിസംബർ 21ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോളേജിൽ നടക്കും. www.geckkd.ac.in ഫോൺ : 0495 2383 220.
തൃശ്ശൂർ ജനറൽ ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ കെഎസ്എസിഎസിന്റെ കീഴിൽ 2024 മാർച്ച് 31 വരെ ബ്ലഡ്ബാങ്കിലേയ്ക്ക് ബ്ലഡ് ബാങ്ക് ടെക്നിഷ്യനെ നിയമിക്കുന്നു. ഡിസംബർ 18 ന് ഉച്ചയ്ക്ക് 2 ന് സൂപ്രണ്ടിന്റെ ചേമ്പറിൽ നടത്തുന്ന അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. 10 ഒഴിവുകളാണുള്ളത്. ഡിഗ്രി/ എം എൽ ടി ഡിപ്ലോമയാണ് ആവശ്യമായ യോഗ്യത. പ്രായപരിധി 40 വയസ്സിന് താഴെ. ബ്ലഡ്ബാങ്കിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. മാസവേതനം 21,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് ജനറൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2427778.
മാങ്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്ന കിടപ്പിലായ രോഗികൾക്കും മാറാരോഗികൾക്കും ഗൃഹ കേന്ദ്രീകൃത പരിചരണം കൊടുക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ഓക്സിലറി നഴ്സിങ് ആന്റ് മിഡൈ്വഫറി കോഴ്സ് അല്ലെങ്കിൽ ജെ പി എച്ച് എൻ കോഴ്സ് പാസായിരിക്കണം. കൂടാതെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും മൂന്നുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് ഓക്സിലറി നഴ്സിങ് (ബിസിസിപിഎഎൻ) കോഴ്സ് അല്ലെങ്കിൽ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും മൂന്നുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിറ്റി പാലിയേറ്റീവ് (സിസിസിപിഎഎൻ) എന്നിവയിലേതെങ്കിലും വിജയിച്ചിരിക്കണം. അല്ലെങ്കിൽ ജനറൽ നഴ്സിങ് ആന്റ്റ് മിഡൈ്വഫറി കോഴ്സോ ബി എസ് സി നഴ്സിങ് കോഴ്സോ പാസായിരിക്കണം. കൂടാതെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ഒന്നര മാസത്തെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് നഴ്സ് (ബിസിസിപിഎൻ) വിജയിച്ചിരിക്കണം. അപേക്ഷകൾ മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ ഡിസംബർ 22 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.
അങ്കമാലി തുറവൂർ ഗവൺമെന്റ് ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ആൻഡ് വർക്ക് ഷോപ്പ് കാൽക്കുലേഷൻ ആൻഡ് സയൻസും പഠിപ്പിക്കാൻ കഴിയുന്ന ഗസ്റ്റ് ഇൻസ്ട്രക്ടറുടെ നിയമനത്തിനുള്ള അഭിമുഖം ഡിസംബർ 20ന് രാവിലെ 11ന് നടത്തും. തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ ആണ് നിയമനം. ഡിപ്ലോമ/ ഗ്രാജുവേഷനും, 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളുമായി ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ അന്നേ ദിവസം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484- 2617485, 9846046173 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ തസ്തികയിൽ ഹിന്ദു നാടാർ, എസ്.ഐ.യു.സി നാടാർ, ധീവര, പട്ടികവർഗ്ഗ വിഭാഗക്കാർക്കുള്ള 4 താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട്. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 27നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റെ എക്സ് ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്. എസ്എസ്എൽസിയും പ്രിന്റിംഗ് ടെക്നോളജിയിൽ 3 വർഷത്തെ ഡിപ്ലോമയും അല്ലെങ്കിൽ എസ്എസ്എൽസിയും മെഷീൻ വർക്കിൽ കെ.ജി.ടി.ഇ/എം.ജി.ടി.ഇ അല്ലെങ്കിൽ പ്രിന്റിംഗ് ടെക്നോളജിയിൽ വി.എച്ച്.എസ്.സിയോ തത്തുല്യ യോഗ്യതയോ മെഷീൻ വർക്കിൽ എൻ.സി.വി.ടി സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീനിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം വേണം. പ്രായം 18-41. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ബാധകം.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സീനിയർ റസിഡൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എം ബി ബി എസ്, എം എസ് (ഇഎൻടി)/ഡിഎൻബി/ (ഇഎൻടി). ശമ്പളം 70,000. ആറുമാസ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം ഡിസംബർ 21 (വ്യാഴം) ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30ന് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10.00 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0484 2754000.
കുഴൽമന്ദം മോഡൽ റസിഡൻഷ്യൽ പോളിടെക്നിക് കോളെജിൽ സിവിൽ എൻജിനീയറിങ്ങിൽ അധ്യാപകർ, ഡെമോൺസ്ട്രേറ്റർ, കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ഡെമോൺസ്ട്രേറ്റർ എന്നീ ഒഴിവുകളുണ്ട്. അധ്യാപകർക്ക് സിവിൽ എൻജിനീയറിങ്ങിൽ ഒന്നാം ക്ലാസോടെയുള്ള ബി.ടെക്/ബി.ഇ ബിരുദവും ഡെമോൺസ്ട്രേറ്റർക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസോടെ ത്രിവത്സര ഡിപ്ലോമയുമാണ് യോഗ്യത. താത്പര്യമുള്ളവർ ഡിസംബർ 19 ന് രാവിലെ 9.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്കെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 8547005086.
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ സംസ്കൃത കോളെജിൽ ബോട്ടണി വിഭാഗത്തിൽ പ്രൊജക്ടിന്റെ ഭാഗമായി ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. യോഗ്യത എം.എസ്.സി ബോട്ടണി/പ്ലാന്റ് സയൻസ്. മോളിക്യൂലർ ബയോളജി ഇൻഫോർമാറ്റിക് അനലൈസിസ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 35. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുമായി ഡിസംബർ 23 ന് രാവിലെ 10 ന് പ്രിൻസപ്പാളുടെ ചേംബറിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.nsgscollege.org, 0466 2212223.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എൽ.എസ്. ജി.ഡി സബ് ഡിവിഷൻ ഓഫീസിലേക്ക് ഓവർസീയർ തസ്തികയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എൽ.എസ്. ജി.ഡി എഞ്ചിനീയറിംഗ് വിഭാഗത്തിൽ പ്രവൃത്തി പരിചയമുള്ളവർക്കും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസമുള്ളവർക്കും മുൻഗണന. താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ഡിസംബർ 18 ന് രാവിലെ 11.30 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജാരാകണം. ഫോൺ: 04935 240298.
ജീവനി പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മെന്റൽ അവയർനെസ് പ്രോഗ്രാമിന്റെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. എൻ.എം.എസ്.എം. ഗവ. കോളേജ് ഹോംസ്റ്റേഷനായും സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്, മുട്ടിൽ ഡബ്ല്യു.എം.ഒ. ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ അധിക ചുമതലയോടും കൂടിയാണ് നിയമനം. ഡിസംബർ 20 ന് രാവിലെ 11 ന് എൻ.എം.എസ്.എം ഗവ. കോളേജിൽ കൂടിക്കാഴ്ച നടക്കും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയുടെ രേഖകൾ, അസലും പകർപ്പും സഹിതം കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോൺ: 04936 204569.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.