- Trending Now:
ആലപ്പുഴ: കായംകുളം ഗവൺമെൻറ് ഐടിഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ് (സി ഒ പി എ) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജിയിൽ എൻജിനീയറിങ്/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവും/ വൊക്കേഷനിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും/ ബിരുദവും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും/ ഇൻഫർമേഷൻ ടെക്നോളജിയിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും മൂന്നു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ 21ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കായംകുളം ഗവൺമെൻറ് ഐടിഐയിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0479-2442900.
ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക് കോളെജിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. ഫിസിക്കൽ എഡ്യുക്കേഷനിൽ ബിരുദമാണ് യോഗ്യത. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഒക്ടോബർ 18 ന് രാവിലെ 11 ന് കോളെജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04662 220440.
കോട്ടയം: കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിന്റെ ഹോസ്റ്റലിൽ താത്ക്കാലിക അടിസ്ഥാനത്തിൽ മുസ്ലിം മുൻഗണന വിഭാഗത്തിന് സംവരണം ചെയ്ത കെയർ ടേക്കർ തസ്തികയിൽ ഒരു ഒഴിവുണ്ട്. തസ്തികയിലേക്ക് വനിതകളെയും ഭിന്നശേഷിക്കാരെയും പരിഗണിക്കുന്നതല്ല. പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യവും കെയർടേക്കറായി ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ നവംബർ മൂന്നിനകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തി പേരു രജിസ്റ്റർ ചെയ്യണം. മുസ്ലിം മുൻഗണനാ വിഭാഗത്തിന്റെ അഭാവത്തിൽ തൊട്ടടുത്തു വരുന്ന സംവരണ വിഭാഗക്കാരെയും പരിഗണിക്കും.
കോട്ടയം: ഏറ്റുമാനൂർ കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ബികോമും ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസുമാണ് യോഗ്യത. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. താത്പര്യമുള്ളവർ ഒക്ടോബർ 25ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുമായി ഓഫീസിൽ എത്തണം. ഫോൺ: 0481 2537676, 9633345535.
കോട്ടയം: സി-ഡിറ്റിന്റെ എഫ്.എം.എസ്-എം.വി.ഡി. പ്രോജക്ടിന്റെ ഭാഗമായി ചങ്ങനാശേരി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. സമാന തസ്തികയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡേറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബർ 28ന് രാവിലെ 11ന് ചങ്ങനാശേരി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
ചിറ്റൂർ ജി.എച്ച്.എസ്.എസിൽ ഗണിതം (മലയാളം മീഡിയം) എച്ച്.എസ്.ടി തസ്തികയിൽ ഒരു ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ താത്പര്യമുള്ളവർ ഒക്ടോബർ 19 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. ഫോൺ: 04923 222540
തൃശ്ശൂർ ജനറൽ ആശുപത്രി താത്കാലികാടിസ്ഥാനത്തിൽ എച്ച്എംസി ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഒക്ടോബർ 19 ന് രാവിലെ 11 മണിക്ക് തൃശൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ വെച്ചാണ് അഭിമുഖം. യോഗ്യത - കേരള ഗവ. നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്. പ്രായം 45 വയസ്സിന് താഴെ. ഫോൺ: 0487 2427778.
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 20 ന് രാവിലെ 12 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലത്തിൽ കൂടിക്കാഴ്ച നടത്തും. എംബിബിഎസ് ബിരുദമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ- കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവർത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകൾ സഹിതം അന്നേദിവസം രാവിലെ 10.30 ന് മെഡിക്കൽ കോളേജിൽ പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകണം. ഫോൺ: 0487 2200310, 2200319.
പീഡിയാട്രിക് സർജറി വിഭാഗത്തിൽ ഡോക്ടർമാരെ നിയമിക്കുന്നതിന്; അപേക്ഷ ക്ഷണിച്ചു
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ പീഡിയാട്രിക് സർജറി വിഭാഗത്തിൽ ഡോക്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 19 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ കൂടിക്കാഴ്ച നടക്കും. ഏറ്റവും കുറഞ്ഞ യോഗ്യത ഈ വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവർത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ സഹിതം അന്നേദിവസം രാവിലെ 10.30 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുക്കാവിലുള്ള കാര്യാലയത്തിൽ ഹാജരാകണം. ഫോൺ: 0487 2200310, 2200319.
തൃശ്ശൂർ ജനറൽ ആശുപത്രി എച്ച്എംസിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി ഡോക്ടറുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബർ 20 ന് രാവിലെ 11 മണിക്ക് തൃശൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിലാണ് അഭിമുഖം. യോഗ്യത - എം.ബി.ബി.എസ് കേരള മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ. ഫോൺ: 0487 2427778.
ആലപ്പുഴ: എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിനു കീഴിൽ കരാർ അടിസ്ഥാനത്തിൽ ഐ.ഇ.ഡി.സി. സ്പെഷ്യൽ എഡ്യൂക്കേറ്ററെ (സെക്കൻഡറി തലം) നിയമിക്കുന്നു. താത്പര്യമുള്ളവർ ഒക്ടോബർ 28ന് രാവിലെ 10ന് ജില്ലാ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0477-2239655. ssaalappuzha.blogspot.com
പൂജപ്പുര സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള കുട്ടികളെ ബുക്ക് ബൈഡിംഗ്, ഫ്ളോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിംഗ്, ഓർണമെന്റ് മേക്കിംഗ്, ഗ്ലാസ്സ്/പോട്ട് എംപോസിംഗ് പെയിന്റിംഗ് കോഴ്സുകൾ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കുന്നു. ബുക്ക് ബൈഡിംഗ് കോഴ്സിന് പ്രിന്റിംഗ് ടെക്നോളജിയിലുള്ള ഡിപ്ലോമ/ബുക്ക് ബൈഡിംഗിൽ കെ.ജി.ടി.ഇ അല്ലെങ്കിൽ എൻ.ജി.ടി.ഇ ലോവർ/ വി.എച്ച്.എസി വിത്ത് പ്രിന്റിംഗ് ടെക്നോളജി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും പ്രവർത്തി പരിചയവും ഉള്ളവർക്കാണ് അവസരം. ഫ്ളോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിംഗ്, ഓർണമെന്റ് മേക്കിംഗ്, ഗ്ലാസ്സ്/പോട്ട് എംപോസിംഗ് പെയിന്റിംഗ് കോഴ്സിന് ബാച്ച്ലർ ഓഫ് ഫൈൻ ആർട്സ്/ ഡിപ്ളോമ ഇൻ ഫൈൻ ആർട്സ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും പ്രവർത്തി പരിചയവും അനിവാര്യമാണ്. ഇവരുടെ അഭാവത്തിൽ ഫ്ളോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിംഗ്, ഓർണമെന്റ് മേക്കിംഗ്, ഗ്ലാസ്സ്/പോട്ട് എംപോസിംഗ് പെയിന്റിംഗിലുള്ള സാധുവായ സർട്ടിഫിക്കറ്റും പ്രവർത്തി പരിചയമുള്ളവരെയും പരിഗണിക്കുമെന്ന് ഡയറക്ടർ ഇൻ ചാർജ് അറിയിച്ചു. താത്പര്യമുള്ളവർ ബയോഡാറ്റയും, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഒക്ടോബർ 27ന് മുൻപായി അപേക്ഷ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2345627
യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാട്ടായിക്കോണം റീജണൽ സെന്ററിൽ മലയാളം, ഹിന്ദി, കൊമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ താത്കാലിക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കും നെറ്റ് അല്ലെങ്കിൽ പിഎച്ച്ഡി യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഒക്ടോബർ 26ന് മുൻപായി യുഐടിയിൽ സമർപ്പിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447145994, 6238767980.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.