- Trending Now:
കരിക്കോട് സർക്കാർ മഹിളമന്ദിരത്തിൽ ലീഗൽ കൗൺസിലറുടെ (ഒരു ഒഴിവ്) നിയമനത്തിന് ഫെബ്രുവരി മൂന്നിന് രാവിലെ 11 ന് വോക് ഇൻ ഇന്റർവ്യൂ നടത്തും. എൽ എൽ ബി ബിരുദമുള്ള വനിതകൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, തിരിച്ചറിയൽ രേഖ ബയോഡാറ്റ സഹിതം ഫെബ്രുവരി ഒന്നിനകം സൂപ്രണ്ട് സർക്കാർ മഹിളാമന്ദിരം, കരിക്കോട് കൊല്ലം വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0474 2714890.
മേപ്പാടി ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് കുന്നമ്പറ്റ സാംസ്കാരിക നിലയത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിലേക്ക് പാർട്ട് ടൈം ലൈബ്രറിയൻ തസ്തികയിൽ നിയമനം നടത്തുന്നു. ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസകാരായ 18 മുതൽ 36 വയസ്സ് വരെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ്. യോഗ്യതയുള്ളവരുടെ അഭാവത്തിൽ പ്ലസ് ടു യോഗ്യതയുള്ളവരെ പരിഗണിക്കും. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന രേഖയും ബയോഡാറ്റയും സഹിതം ഫെബ്രുവരി 4 രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. ഫോൺ: 04936 282422
ജില്ലയിലെ വിവിധ ഹെൽത്ത് ബ്ലോക്കുകളിൽ നിലവിലുള്ള 93 മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാറഞ്ചേരി, വളവന്നൂർ, വെട്ടം, വേങ്ങര, തൃക്കണാപുരം, കുറ്റിപ്പുറം, കൊണ്ടോട്ടി, മേലാറ്റൂർ തുടങ്ങിയ ഹെൽത്ത് ബ്ലോക്കുകളിൽ കരാറടിസ്ഥാനത്തിലാണ് നിയമനം. ബി.എസ്.സി നഴ്സിങ്ങും നഴ്സസ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അല്ലെങ്കിൽ ജനറൽ നഴ്സിങ്ങും നഴ്സസ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. 20500 രൂപയാണ് പ്രതിമാസ വേതനം. https://forms.gle/rjBDzeVSsXVT11WQ8 എന്ന ഗൂഗിൾ ഫോം വഴി ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04832730313, 8589009377. https://arogyakeralam.gov.in/.
അഴുത ഐ സി ഡി എസ് പ്രോജക്ടിലെ കൊക്കയാർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന അങ്കണവാടി വർക്കർ ഒഴിവുകളിലേക്ക് നിയമനം നടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കൊക്കയാർ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരും പത്താം ക്ലാസ്സ് പാസ്സായവരും 18-46 വയസ്സ് പ്രായമുള്ളവരും ആയിരിക്കണം. അപേക്ഷ ഫോം പീരുമേട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് ഓഫീസിൽ നിന്നോ കൊക്കയാർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നോ ലഭിക്കും. അപേക്ഷകൾ ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 15 വരെ പീരുമേട് ഐ സി ഡി എസ് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 04869-233281.
എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് ഭിന്നശേഷിക്കാർക്കായി വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന ടെയ്ലർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി രണ്ടിനു രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. തയ്യലിൽ പ്രവൃത്തി പരിചയവും ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുവാൻ കഴിവുള്ളവരുമായ ഭിന്നശേഷിക്കാർക്കായാണ് ഇന്റർവ്യൂ നടത്തുന്നത്. അഭിമുഖവും പ്രായോഗിക പരീക്ഷയും ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.
ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന എം.പി. ലാഡ്സ് ഫെസിലിറ്റേഷൻ സെന്ററിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ കം ഫെസിലിറ്റേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനത്തിൽ ഡിപ്ലോമ, ടൈപ്പ് റൈറ്റിംഗ് (മലയാളവും ഇംഗ്ലീഷും) (ഐഎസ്എം, യുണികോഡ്), ഓൺലൈൻ അപ്ഡേഷനിൽ പ്രാവീണ്യം, വിൻഡോസ്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പരിജ്ഞാനം, ഒരു വർഷത്തേ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രദേശവാസികൾക്ക് മുൻഗണന ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 3 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 233010.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.