Sections

അധ്യാപക, ട്രെഡ്സ്മാൻ, കുക്ക്, നൈറ്റ് വാച്ചർ, ലബോറട്ടറി ടെക്നീഷ്യൻ, ഗസ്റ്റ് ഇൻസ്ട്രക്ടർ, അപ്രന്റീസ് ക്ലർക്ക് തുടങ്ങി നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Wednesday, Nov 01, 2023
Reported By Admin
Job Offer

താത്കാലിക നിയമനം

മരുതറോഡ് ബി.പി.എൽ കൂട്ടുപാതക്ക് സമീപമുള്ള പാലക്കാട് ഗവ ടെക്നിക്കൽ ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് തസ്തികയിൽ താത്കാലിക നിയമനം. ഡിഗ്രി, ബി.എഡ്, കെ.ടെറ്റ്/സെറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ ആറിന് രാവിലെ 11 ന് പാലക്കാട് ഗവ ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 9447522338.

പീരുമേട് സർക്കാർ മോഡൽ റസിഡൻഷ്യൽ തമിഴ് മീഡിയം സ്കൂളിൽ 2023-24 അധ്യായന വർഷത്തേക്ക് കൗൺസിലർമാരുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൗൺസിലിംഗിൽ പരിചയസമ്പന്നരും സൈക്കോളജി ആൻഡ് സോഷ്യൽ വർക്ക് അല്ലെങ്കിൽ സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തരബിരുദവും പ്രവർത്തനപരിചയവുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം 2 (ആൺ- 1, പെൺ- 1) പ്രതിമാസ വേതനം 20000 രൂപയായിരിക്കും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ ,സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 10 ന് 5 മണിക്ക് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ് ,പൈനാവ് പി.ഒ. ഇടുക്കി 685603 എന്ന മേൽവിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04862-296297.

കുന്നംകുളം ഗവ. പോളിടെക്നിക് കോളേജിൽ 2023-24 അധ്യയന വർഷത്തിലേക്ക് ട്രേഡ്സ്മാൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബർ 12 ന് രാവിലെ 10 മണിക്ക് ഹാജരാകുക. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

നൈറ്റ് വാച്ചർ നിയമനം

കോട്ടയം: പാലാ സർക്കാർ ഹോമിയോ ആശുപത്രിയിലേക്ക് നൈറ്റ് വാച്ചർ തസ്തികയിൽ ആശുപത്രി വികസനസമിതി മുഖേന കരാർ നിയമനം നടത്തുന്നു. പ്രായം 45നും 65നും മദ്ധ്യേ. പാലാ നഗരസഭപരിധിയിൽ താമസിക്കുന്നവർ, വിരമിച്ച സൈനികർ, പ്രവൃത്തിപരിചയമുള്ളവർ എന്നിവർക്ക് മുൻഗണന. താത്പര്യമുള്ളവർ നവംബർ ആറിന് വൈകിട്ട് അഞ്ചിനകം പാലാ ഹോമിയോ ആശുപത്രി സൂപ്രണ്ടിന് നേരിട്ടോ തപാൽ മുഖേനയോ നൽകണം. തിരിച്ചറിയൽ രേഖ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രത്തിന്റെ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകണം. വിശദവിവരത്തിന് ഫോൺ: 04822200384, 9447343709.

കുക്ക്, ബാർബർ നിയമനം

അരീക്കോട് എസ്.ഒ.ജി ക്യാമ്പിൽ ക്യാമ്പ് ഫോളോവർമാരുടെ കുക്ക്, ബാർബർ എന്നീ ഒഴിവിലേക്ക് 59 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. നവംബർ എട്ടിന് രാവിലെ പത്തിന് അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിലെ ഡെപ്യൂട്ടി കമാണ്ടന്റ് (അഡ്മിൻ) ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04832960251.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: കൂടിക്കാഴ്ച നവംബർ രണ്ടിന്

മലമ്പുഴ ഗവ ഐ.ടി.ഐയിൽ ടർണർ ട്രെയിനർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് നവംബർ രണ്ടിന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. ടർണർ ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിങ് ബ്രാഞ്ചിൽ മൂന്ന് വർഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗക്കാരെ പരിഗണിക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

വാക് ഇൻ ഇൻറർവ്യൂ

കോഴിക്കോട് ജില്ലാ വെറ്ററനറി കേന്ദ്രത്തോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന മേഖലാ ക്ലിനിക്കൽ ലബോറട്ടറിയിലേക്ക് ലബോറട്ടറി ടെക്നീഷ്യന്മാരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള വാക് ഇൻ ഇൻറർവ്യൂ നവംബർ എട്ട് രാവിലെ 11 മണിക്ക് ചീഫ് വെറ്ററിനറി ഓഫീസറുടെ ചേമ്പറിൽ നടക്കുന്നതാണ്. യോഗ്യത: എംഎൽടിയും വെറ്ററനറി ലബോറട്ടറിയിൽ ഉള്ള പ്രവർത്തി പരിചയവും.

അപ്രന്റീസ് ക്ലർക്ക് നിയമനം

ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐകളിലേക്ക് അപ്രന്റീസ് ക്ലർക്കുമാരെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്ന നിശ്ചിത യോഗ്യതയുള്ള യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിരുദവും, ഡിസിഎ / സിഒപിഎ, മലയാളം കമ്പ്യൂട്ടിംഗിലെ അറിവും. പ്രായപരിധി - 20-35 വയസ്സ്. അപേക്ഷ കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തിയ്യതി : നവംബർ 15ന് വൈകീട്ട് അഞ്ച് മണി വരെ. ഫോൺ : 0495 2370379, 2370657.

കൗൺസിലർ നിയമനം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്ക് 2023-24 അധ്യയന വർഷം കൗൺസിലറെ നിയമിക്കുന്നു. കൗൺസിലിംഗിൽ പ്രവർത്തി പരിചയമുള്ളവരും
എം.എ. സൈക്കോളജി/സോഷ്യൽ വർക്ക്/ സോഷ്യോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബർ 10നകം അപേക്ഷ നൽകണം. മാസം 20,000 രൂപ വേതനം ലഭിക്കും. ഫോൺ: 0477- 2252548. വിലാസം: ജില്ല പട്ടികജാതി വികസന ഓഫീസർ, ജില്ല പട്ടികജാതി വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ അനക്സ്, തത്തംപള്ളി പി.ഒ. ആലപ്പുഴ.

കരാർ നിയമനം

ആരോഗ്യകേരളം പദ്ധതിയിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജി.എൻ.എം, ഒരു വർഷത്തെ പ്രവൃത്തി പരിചയം, കേരള നഴ്സിങ് ആന്റ് മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായപരിധി 2023 നവംബർ ഒന്നിന് 40 വയസ്സിൽ കൂടരുത്.
യോഗ്യരായ ഉദ്യോഗാർഥികൾ ആരോഗ്യകേരളം വെബ്സൈറ്റിൽ നല്കിയിരിക്കുന്ന ലിങ്കിൽ നവംബർ 10 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകൾ യാതൊരു കാരണവശാലും ഓഫീസിൽ നേരിട്ട് സ്വീകരിക്കില്ല. വൈകി വരുന്ന അപേക്ഷകൾ നിരപാധികം നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

വാക് ഇൻ ഇന്റർവ്യൂ 4 ന്

ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ മലക്കപ്പാറയിൽ പ്രവർത്തിക്കുന്ന ഒ പി ക്ലിനിക്കിൽ 2023 - 24 സാമ്പത്തിക വർഷം മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ കാലയളവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർവ്യൂ നവംബർ നാലിന് രാവിലെ 10.30 ന് ഓഫീസിൽ നടക്കും. ഫോൺ: 0480 2706100.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.