Sections

സീനിയർ അക്കൗണ്ടന്റ്, ഡോക്ടർ, നഴ്സ്, മൃഗ പരിപാലകൻ, ഡോഗ് ഹാൻഡ്ലെർ, കൗൺസിലർ തുടങ്ങി വിവിധ തസ്തിതകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Wednesday, Dec 20, 2023
Reported By Admin
Job Offer

ലീഗൽ കൗൺസിലർ നിയമനം

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ മഞ്ചേരി പി. സരോജിനി അമ്മ സ്മാരക മഹിളാ സമാജത്തിൽ പ്രവർത്തിക്കുന്ന സർവീസ് പ്രൊവൈഡിങ് സെന്ററിൽ ലീഗൽ കൗൺസിലർ തസ്തികയിൽ നിയമനം നടത്തുന്നു. നിയമ ബിരുദവും സ്ത്രീപക്ഷ കാഴ്ചപ്പാടുള്ളവരും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ നടത്തി മൂന്നുവർഷം പരിചയവുമുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. ഇ മെയിൽ: manjeri.mahilasamajam@gmail.com. അഭിമുഖം ഡിസംബർ 30ന് ഉച്ചക്ക് ഒരുമണിക്ക് സരോജിനി അമ്മ മഹിളാ സമാജം ഓഫീസിൽ നടക്കും. ഫോൺ: 0483 2760028, 9447168435

ഡോക്ടർ, നഴ്സ് നിയമനം

മക്കരപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്-2 തസ്തികകളിൽ നിയമനം. എം.ബി.ബി.എസ് ബിരുദം, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ/ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ ഡോക്ടർ തസ്തികയിലേക്കും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് കോഴ്സ് വിജയം, നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവ നഴ്സ് തസ്തികയിലേക്കുമുള്ള യോഗ്യതയാണ്. അഭിമുഖം ഡിസംബർ 26ന് ഉച്ചക്ക് രണ്ടുമണിക്ക് മക്കരപ്പറമ്പ് ആരോഗ്യ കേന്ദ്രത്തിൽ നടക്കും

റീട്ടെയിൽ ഔട്ട്ലറ്റിൽ സർവ്വീസ് പ്രൊവൈഡർ

ഭാരത് പെട്രോളിയം കോർപറേഷന്റെ പാലക്കാട് ജില്ലയിലുള്ള കൊക്കൊ റീട്ടെയിൽ ഔട്ട്ലറ്റിൽ സർവ്വീസ് പ്രൊവൈഡർ ആയി നിയമിക്കുന്നതിനായി 21 നും 60 നും മധ്യേ പ്രായമുള്ള ജെ.സി.ഒ റാങ്കിൽ കുറയാതെ വിരമിച്ച വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കുമായി www.bharatpetroleum.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷകൾ ജില്ലാ സൈനിക ക്ഷേമ ആഫീസിൽ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 21 ആണ്. അവസാന തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ലെന്നും ജില്ലാ സൈനിക ക്ഷേമ ആഫീസർ അറിയിച്ചു.

വാക്ക്-ഇൻ- ഇന്റർവ്യൂ

എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള തെരുവുനായ്ക്കളുടെ പ്രജനനനിയന്ത്രണ പദ്ധതി നടത്തിപ്പിന്റെ ആവശ്യത്തിലേക്കായി കോലഞ്ചേരി, മുളന്തുരുത്തി എന്നി എ.ബി.സി സെന്ററിലേക്ക് മൃഗ പരിപാലകൻ/ഡോഗ് ഹാൻഡ്ലെർ തസ്തികകളിൽ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് ഡിസംബർ 22 ന് രാവിലെ 11 ന് എറണാകുളം ജില്ലാ പഞ്ചായത്തിൽ വാക്ക്-ഇൻ- ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ളവർ യോഗ്യത രേഖകളുടെ അസ്സൽ സഹിതം അന്നേ ദിവസം കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്. വെറ്റിനറി സർജൻ, ഒഴിവ് 2, യോഗ്യത ബിവിഎസ് സി ആന്റ് എഎച്ച്, കെഎസ് വി സി രജിസ്ട്രേഷൻ (BVSC & AH, KSVC Registration) എ.ബി.സി പ്രോഗ്രാമുമായി ബന്ധപ്പെട്ട് 6 മാസം പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന. മൃഗപരിപാലകർ/ഡോഗ് - ( ഒഴിവ് 4 ) യോഗ്യത തെരുവുനായ്കളെ പിടികുടുന്നതിനുള്ള സന്നദ്ധത, നായ്ക്കളുടെ പരിപാലനം, ഉയർന്ന കായിക ക്ഷമത, നായയെ പിടിക്കുന്ന പരിശീലനം പൂർത്തികരിച്ച സർട്ടിഫിക്കറ്റ് ഉള്ളവർ, എ.ബി.സി പ്രോഗ്രാമുമായി ബന്ധപ്പെട്ട് പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന.

സീനിയർ അക്കൗണ്ടന്റ് നിയമനം

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നിർവഹണത്തിനായി പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, തിരുവനന്തപുരം ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടന്റിനെ നിയമിക്കുന്നു. 65 വയസ്സിനു താഴെയുള്ള കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഓഡിറ്റർമാരായോ, അക്കൗണ്ടന്റായോ, എ.ജി. ഓഫീസിൽ നിന്ന് വിരമിച്ചർക്കും ജൂനിയർ സൂപ്രണ്ടായി പൊതുമാരാമത്ത് വകുപ്പിൽ നിന്നോ ജലസേചന വകുപ്പിൽ നിന്നോ വിരമിച്ചവർക്കും അപേക്ഷിക്കാം. 20,065 രൂപ പ്രതിമാസ വേതനമായി ലഭിക്കും. താത്പര്യമുള്ളവർ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 30 നാല് മണിക്ക് മുൻപായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, ജില്ലാപഞ്ചായത്ത്, പട്ടം. പി.ഒ തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.