Sections

റസ്ക്യൂ ഗാർഡ്, ട്രെയിനർ, ഗസ്റ്റ് അധ്യാപക, ട്രേഡ്സ്മാൻ, എൽഡി ക്ലർക്ക് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Thursday, May 30, 2024
Reported By Admin
Job Offers

കടൽ രക്ഷാ പ്രവർത്തനം: റസ്ക്യൂ ഗാർഡുമാരെ നിയമിക്കുന്നു

ഈ വർഷത്തെ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ജൂൺ ഒമ്പത് മുതൽ ജൂലൈ 31 വരെയുള്ള ദിവസങ്ങളിൽ കടൽ രക്ഷാപ്രവർത്തനത്തിന് റസ്ക്യൂ ഗാർഡുമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗീകരിച്ച മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്ട്സിൽ നിന്നും പരിശീലനം ലഭിച്ചവരും ജില്ലയിലെ സ്ഥിരതാമസക്കാരുമായിരിക്കണം. കടൽരക്ഷാ പ്രവർത്തനങ്ങളിൽ പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം ജൂൺ മൂന്നിന് രാവിലെ 11 മണിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. മെയ് 28ന് നടന്ന ഇന്റർവ്യൂവിൽ പങ്കെടുത്തവർ വീണ്ടും പങ്കെടുക്കേണ്ടതില്ല. ഫോൺ: 0497 2732487, 9496007039.

ട്രെയിനറെ ആവശ്യമുണ്ട്

പാലക്കാട്, അയിലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പാവ/കളിപ്പാട്ട നിർമാണം, മൺ പാത്ര നിർമാണം പരമ്പരാഗത കൊട്ട, വട്ടി, മുറംനിർമാണം എന്നിവയിൽ പ്രാവീണ്യമുള്ള ട്രെയിനർമാരെ അവശ്യമുണ്ട്. ആധാർ കാർഡ്, മറ്റ്സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ടെത്തുക. ഫോൺ - . 04923 241766, 8547005029.

ഗസ്റ്റ് അധ്യാപക അഭിമുഖം

ആറ്റിങ്ങൽ സർക്കാർ കോളേജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, അറബിക് വിഭാഗങ്ങളിൽ 2024-25 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായി അഭിമുഖം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള മാത്തമാറ്റിക്സ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ മേയ് 29നു രാവിലെ 10നും, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 1.30നും, ഫിസിക്സ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ 30നു രാവിലെ 10നും, അറബിക് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ 31നു രാവിലെ 10നും അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആയത് ഉൾപ്പെടെ) പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

അഭിമുഖം ജൂൺ അഞ്ചിന്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ടെക്സ്റ്റൈൽ ടെക്നോളജി വിഭാഗത്തിൽ ട്രേഡ്സ്മാൻ, ലക്ചറർ തസ്തികകളിലെ താത്ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ അഞ്ചിനു രാവിലെ 10ന് കോളേജിൽ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ (www.cpt.ac.in) ലഭിക്കും.

കേരള ഡെന്റൽ കൗൺസിലിൽ എൽ.ഡി.ക്ലർക്ക്/യു.ഡി ക്ലർക്ക് ഒഴിവ്

കേരള ഡെന്റൽ കൗൺസിലേയ്ക്ക് അന്യത്ര സേവന വ്യവസ്ഥയിൽ (ഓൺ ഡെപ്യൂട്ടേഷൻ) ഒരു എൽ.ഡി ക്ലർക്ക്/യു.ഡി ക്ലർക്ക് തസ്തികയിലേക്ക് നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സമാന കൗൺസിലുകളിൽ ജോലി പരിചയം ഉള്ളവർക്ക് മുനഗണന. കൂടുതൽ വിവരങ്ങൾക്ക്: www.dentalcouncil.kerala.gov.in.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.