Sections

ഹോമിയോ ഫാർമസിസ്റ്റ്, ഫിസിക്കൽ എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഗസ്റ്റ് അധ്യാപക, വൈറ്റിനറി സർജൻ തുടങ്ങി വിവിധ തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Monday, Oct 16, 2023
Reported By Admin
Job Offer

ഹോമിയോ ഫാർമസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോപ്പതി വകുപ്പിൽ ഹോമിയോ ഫാർമസിസ്റ്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം. സി.സി.പി/ എൻ.സി.പി (ഹോമിയോ) കോഴ്സ് പാസായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 780 രൂപയാണ് ദിവസ വേതനം. പ്രായപരിധി 18 നും 56 നും മധ്യേ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 20 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി കൽപ്പാത്തി, ചാത്തപുരം ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ എത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) അറിയിച്ചു. ഫോൺ: 0491 2576355.

ഫിസിക്കൽ എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ നിയമനം

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക്ക് കോളെജിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഒക്ടോബർ 18 ന് രാവിലെ 11 ന് കോളെജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0466 2220450

കരാർ നിയമനം

ആരോഗ്യ വകുപ്പ് ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, പുരുഷ അറ്റൻഡർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 18 ന് രാവിലെ 10 മുതൽ ഇടുക്കി ജില്ലാ മെഡിക്കൽ ആഫീസ് ൽ നടക്കും . ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, സാക്ഷ്യപ്പെടുത്തിയ പകർപ്പ് , ആധാർ, വോട്ടർ ഐ ഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 04862-233030, 04862-226929

വാക് ഇൻ ഇന്റർവൃു

ഇടുക്കി മെഡിക്കൽ കോളേജിൽ പുരുഷ നഴ്സുമാരെ നിയമിക്കുന്നു. വാക് ഇൻ ഇന്റർവൃൂ ഒക്ടോബർ 18 ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ ആഫീസിൽ നടക്കും. ബിഎസ്സി നഴ്സിംഗ്/ ജനറൽ നഴ്സിംഗ്, കേരളാ നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, എമർജൻസി ട്രോമകെയർ/ ഐ.സി.യു എക്സ്പീരിയൻസ് എന്നീ യോഗ്യതയുളളവർക്ക് പങ്കെടുക്കാം. 6 മാസത്തേക്കായിരിക്കും നിയമനം. പ്രവൃത്തി പരിചയമുളളവർക്കും പ്രദേശവാസികൾക്കും മുൻഗണന ലഭിക്കും . താൽപര്യമുളള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ഇന്റർവൃുവിന് ഹാജാരകണം. കൂടുതൽ വിവരങ്ങൾക്ക് 04862 299574.

എൽ.ബി.എസ് സെന്ററിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് റ്റാലി, ഡിസിഎഫ്എ കോഴ്സിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബികോം ഫസ്റ്റ് ക്ലാസ് ബിരുദവും ഡി സി എഫ് എയും അല്ലെങ്കിൽ എംകോം ഫസ്റ്റ് ക്ലാസ് ബിരുദവും റ്റാലി കോഴ്സും പി ജി ഡി സി എയുമാണ് യോഗ്യത. അധ്യാപന പരിചയം അഭികാമ്യം. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നേരിട്ടോ courses.lbs@gmail.com ഇ-മെയിൽ വഴിയോ ഒക്ടോബർ 20ന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് എൽ.ബി.എസ് ഡയറക്ടർ അറിയിച്ചു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേയ്ക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ, 0471-2560333 എന്ന നമ്പറിലോ ബന്ധപ്പെടണം.

വെറ്ററിനറി സർജൻ നിയമനം

മൃഗസംരക്ഷണ വകുപ്പ് മുഖേന മലപ്പുറം ജില്ലയിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി സർജൻമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനമുള്ളവർ ഒക്ടോബർ 17ന് രാവിലെ 10.30ന് ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം, സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേയ്ക്കോ ആയിരിക്കും നിയമനം. ഫോൺ: 0483 2734917.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.