Sections

ഗസ്റ്റ് ഇൻസ്ട്രക്ടർ, സ്റ്റാഫ് നേഴ് സ്, പെയിന്റർ, ഗസ്റ്റ് അധ്യാപക, കാഷ്വൽ ലേബർ, അങ്കണവാടി വർക്കർ, ഹെൽപ്പർ തുടങ്ങി വിവിധ തസ്തികളിലേ നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Thursday, Oct 26, 2023
Reported By Admin
Job Offer

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കൽപ്പറ്റ ഗവ. ഐ.ടി.ഐയിൽ ബേക്കർ ആന്റ് കൺഫെക്ഷനർ, ഫുഡ് പ്രൊഡക്ഷൻ ജനറൽ ട്രേഡുകളിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഹോട്ടൽ മാനേജ് മെന്റ് / കാറ്ററിംഗ് ടെക് നോളജി ഡിഗ്രി/ ഡിപ്പോമ ഉള്ളവർക്കും അതാത് ട്രേഡുകളിൽ എൻ.റ്റി.സി/ എൻ.എ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ഒക്ടോബർ 28 ന് രാവിലെ 10 ന് ഐ.ടി.ഐയിൽ ഹാജരാകണം. ഫോൺ: 04936 205519.

ചന്ദനത്തോപ്പ് സർക്കാർ ഐ ടി ഐയിൽ വിവിധ ട്രേഡുകളിലെ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഈഴവ/ബില്ലവ/തിയ്യ വിഭാഗക്കാർക്ക് അപേക്ഷിക്കാം. ലിഫ്റ്റ് ആൻഡ് എസ് കലേറ്റർ മെക്കാനിക്, മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡുകളിലാണ് അവസരം. യോഗ്യത: ലിഫ്റ്റ് ആൻഡ് എസ് കലേറ്റർ മെക്കാനിക്കിന് ഇലക്ട്രിക്കൽ/ഇലക്ട്രോണിക് സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിവോക്, എൻജിനീയറിങ്/ബിരുദവും ഒരുവർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രോണിക് സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ് മൂന്നുവർഷത്തെ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ വയർമാൻ/ലിഫ്റ്റ് ആൻഡ് എസ് കലേറ്റർ മെക്കാനിക് ട്രെയിഡിൽ എൻ എ സി/എൻ ടി സി യും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും. മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങിന് : ഓട്ടോമൊബൈൽ എൻജിനീയറിങ് ഡിഗ്രി/ഓട്ടോ മൊബൈൽ സ് പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഓട്ടോമൊബൈൽ/ഓട്ടോമൊബൈൽ സ് പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കൽ എൻജിനീയറിങ് മൂന്നുവർഷ ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡിൽ എൻ ടി സി / എൻ എ സി യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. യോഗ്യതതെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 30ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ 0474 2712781.

സാഗർമിത്ര നിയമനം

പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതി പ്രകാരം പാലപ്പെട്ടി മത്സ്യഗ്രാമത്തിൽ സാഗർമിത്ര ഒഴിവിലേക്ക് അഞ്ച് മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫിഷറീസ് സയൻസ്/ മറൈൻ ബയോളജി/ സുവോളജി എന്നിവയിൽ ഏതെങ്കിലും ബിരുദമാണ് യോഗ്യത. വിവര സാങ്കേതിക വിദ്യയിൽ പരിജ്ഞാനമുള്ളവരും പ്രാദേശിക ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിയുന്നവരുമായ 35 വയസ്സിൽ കുറയാത്ത പ്രായമുള്ളവരുമായിരിക്കണം. പാലപ്പെട്ടി, വെളിയംങ്കോട്, പൊന്നാനി എന്നിവിടങ്ങളിലുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണനയുണ്ട്. പ്രതിമാസം 15000 രൂപ ലഭിക്കും. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും പൊന്നാനിയിൽ പ്രവർത്തിക്കുന്ന പൊന്നാനി മത്സ്യഭവനിൽ ലഭ്യമാണ്. താത്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയുമായി ഒക്ടോബർ 30ന് തിങ്കളാഴ്ച രാവിലെ പത്തിന് ചന്തപ്പടി ജംഗ്ഷനിൽ സബ് ട്രഷറിക്ക് സമീപം പ്രവർത്തിക്കുന്ന മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0494 2666428.

വേങ്ങര ഗ്രാമപഞ്ചായത്തിൽ നിയമനം

വേങ്ങര ഗ്രാമപഞ്ചായത്ത് വസ്തുനികുതി പരിഷ് ക്കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി നിയമനം നടത്തുന്നു. സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്മാൻ സിവിൽ, ഐ.ടി.ഐ സർവേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ള 18നും 40നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 30ന് ഉച്ചക്ക് 2.30ന് അസ്സൽ രേഖകളും പകർപ്പുകളുമായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാവണം.

കാഷ്വൽ ലേബറർ: അഭിമുഖം

ആലപ്പുഴ: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ പട്ടികജാതി മുൻഗണന വിഭാഗത്തിൽപ്പെട്ട പുരുഷ ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള കാഷ്വൽ ലേബറർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഞ്ചാം ക്ലാസ് വിജയിച്ചതും ബിരുദ യോഗ്യത ഇല്ലാത്തതും ലാസ്റ്റ് ഗ്രേഡ് ജോലികൾക്ക് രേഖാമൂലം സമ്മതം നൽകിയിട്ടുള്ള തഴക്കര, തെക്കേക്കര, ചുനക്കര, നൂറനാട് പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള പട്ടികജാതി മുൻഗണന വിഭാഗത്തിൽപ്പെട്ട പുരുഷന്മാർ ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നവംബർ എട്ടിനകം മാവേലിക്കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തണം. പ്രായം: 18-41. ഫോൺ: 0479- 2344301.

ഡോക്ടർമാരുടെ താത്ക്കാലിക ഒഴിവ്; അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റൻറ് സർജൻ, സിവിൽ സർജൻ എന്നീ തസ്തികകളിൽ അഡ് ഹോക് താത്ക്കാലിക വ്യവസ്ഥയിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ ഒക്ടോബർ 28 ന് വൈകീട്ട് 5 നകം ടി എം സി രജിസ് ട്രേഷൻ സർട്ടിഫിക്കറ്റ്, എം ബി ബി എസ് ഡിഗ്രി സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖകൾ, ആധാർ/ ഇലക്ഷൻ ഐഡി എന്നീ രേഖകളുടെ പകർപ്പ് സഹിതം തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ആരോഗ്യം) - അപേക്ഷ സമർപ്പിക്കണം. ഒക്ടോബർ 30 ന് രാവിലെ 10.30 ന് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) ഇൻറർവ്യു നടക്കും.

ഡെപ്യൂട്ടേഷന് അപേക്ഷിക്കാം

സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, അക്കൗണ്ട് സ് ഓഫീസർ, ക്ലാർക്ക് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.ssakerala.in.

ഗസ്റ്റ് അധ്യാപക നിയമനം

വള്ളിക്കീഴ് സർക്കാർ ഹയർ സെക്കൻഡറി സ് കൂളിൽ എക്കണോമിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തും. അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 27 രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ 9496404367.

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.ksmha.org.

കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ഒഴിവ്

കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ രചനാശരീര, സംഹിത സംസ് കൃത സിദ്ധാന്ത, കൗമാര ദൃത്യ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. രചനാശരീര വകുപ്പിൽ നവംബർ 9നും കൗമാര ദൃത്യ വകുപ്പിൽ 10നും സംഹിത സംസ് കൃത സിദ്ധാന്ത വകുപ്പിൽ 6നും രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരംങ്ങൾ കോളേജിൽ നിന്ന് ലഭിക്കും. ഫോൺ: 0497 - 2800167.

പെയിന്റർ തസ്തികയിൽ ഒഴിവ്

ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ പെയിന്റർ തസ്തികയിൽ ലത്തീൻ കത്തോലിക്കർ / ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത - എസ് എസ് എൽ സി. പെയിന്റർ ട്രേഡിലുള്ള ഐ ടി ഐ സർട്ടിഫിക്കറ്റ് .പ്രായം - 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം).ശമ്പളം - 15000 പ്രതിമാസം .സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സമുദായക്കാരേയും, ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കുന്നതാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ നാലിനകം യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയ്ക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ് മെന്റ് എക് സ് ചേഞ്ചിൽ നേരിട്ട് ഹാജരാവുക.

റസിഡന്റ് തസ്തികയിൽ താൽക്കാലിക നിയമനം

കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ ആറുമാസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള എം ബി ബി എസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ ഒന്നിന് രാവിലെ 10.30 ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യത്തിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. അന്നേദിവസം രാവിലെ 10 മുതൽ 10.30 വരെയാണ് രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന. ഫോൺ :0484 2754000

സ്റ്റാഫ് നേഴ്സ് താത്ക്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്ക്കാലിക നിയമനം നടത്തുന്നു. താൽപ്പര്യമുള്ളവർക്ക് യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബർ രണ്ടിന് കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11ന് നടക്കുന്ന എഴുത്ത് പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ മാത്രമായിരിക്കും. യോഗ്യത: പ്ലസ് ടു സയൻസ്, ജി.എൻ.എം / ബി.എസ്.സി നഴ്സിംഗ്, കെ.എൻ.സി രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക്: 0484 2754000.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിലെ ഊർജതന്ത്ര വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകൻ / അധ്യാപികയുടെ (അസിസ്റ്റന്റ് പ്രൊഫസർ) ഒരു ഒഴിവുണ്ട്. താൽകാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തും. 55 ശതമാനം മാർക്കോടെ ഫിസിക് സിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് / പിഎച്ച്ഡി അഭികാമ്യം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി നവംബർ 2ന് രാവിലെ 9.30ന് കോളജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് : 0471 - 2300484, 0471 - 2300485.

ഗസ്റ്റ് അധ്യാപക നിയമനം

വള്ളിക്കീഴ് സർക്കാർ ഹയർ സെക്കൻഡറി സ് കൂളിൽ എക്കണോമിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തും. അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 27 രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ 9496404367.

ഇന്റർവ്യൂ

പുളിക്കീഴ് ഐ സി ഡി എസ് പ്രോജക്ട് പരിധിയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കേന്ദ്രങ്ങളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിനു വേണ്ടി സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായിയുള്ള ഇന്റർവ്യൂ ഒക്ടോബർ 31, നവംബർ മൂന്ന്,ആറ്, ഏഴ് തീയതികളിൽ തിരുവല്ല മുനിസിപ്പൽ ഓഫീസിൽ നടത്തും. ഇത് സംബന്ധിച്ച കത്ത് ഒക്ടോബർ 25 വരെ ലഭിക്കാത്ത അപേക്ഷകർ പുളിക്കീഴ് ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്നു ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. ഫോൺ :0469 2610016.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.