Sections

ഗസ്റ്റ് ഇൻസ്ട്രക്ടർ, ലക്ചറർ, മെയിൽ നഴ്‌സ്, യോഗ ടീച്ചർ, അസിസ്റ്റന്റ് പ്രൊഫസർ, അധ്യാപക, വൈറ്റിനറി സർജൻ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Saturday, Oct 14, 2023
Reported By Admin
Job Offer

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ചടയമംഗലം സർക്കാർ ഐ ടി ഐയിൽ സർവേ ട്രേഡിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. യോഗ്യത: സിവിൽ/സർവേ എൻജിനീയറിങ്ങിലുള്ള ബിവോക്/ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ സിവിൽ/സർവേ എൻജിനീയറിങ്ങിലുള്ള ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ സർവേയർ ട്രേഡിലുള്ള എൻ ടി സി/ എൻ എ സി യും മൂന്നു വർഷത്തെ പ്രവർത്തിപരിചയവും. അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 16 രാവിലെ 11:30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ 0474 2914794.

മയ്യനാട് സർക്കാർ ഐ ടി ഐയിൽ ഡ്രൈവർ കം മെക്കാനിക് ട്രേഡിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. ഒക്ടോബർ 16 രാവിലെ 11ന് സർക്കാർ ഐ ടി ഐയിൽ അഭിമുഖം. യോഗ്യത: പത്താം ക്ലാസ്, ഡ്രൈവർ കം മെക്കാനിക്ക് ട്രേഡിൽ എൻ എ സി/എൻ ടി സിയും മൂന്ന്വർഷത്തെ പ്രവർത്തിപരിചയവും എൽ എം വി ഡ്രൈവിങ് ലൈസൻസും അല്ലെങ്കിൽ മെക്കാനിക്കൽ/ഓട്ടോമൊബൈൽ എൻജിനീയറിങിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവർത്തിപരിചയവും എൽ എം വി ഡ്രൈവിങ് ലൈസൻസും അല്ലെങ്കിൽ മെക്കാനിക്കൽ /ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ എ ഐ സി ടി ഇ/യു ജി സി അംഗീകൃത ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും എൽ എം വി ഡ്രൈവിംഗ് ലൈസൻസും. ഫോൺ 0474 2558280.

അഭിമുഖം

മനയിൽകുളങ്ങര സർക്കാർ വനിത ഐ ടി ഐയിൽ മിൽക്ക് ആൻഡ് മിൽക്ക് പ്രോഡക്ട് ടെക്നീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് അഭിമുഖം നടത്തും. യോഗ്യത: യുജിസി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഫുഡ് ടെക്നോളജി/ ഫുഡ് എൻജിനീയറിങ്/ഫുഡ് പ്രോസസിംഗ് /ഡയറി ടെക്നോളജിയിൽ ബിവോക്/ ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഫുഡ് ടെക്നോളജി/ഫുഡ് എൻജിനീയറിങ് /ഫുഡ് പ്രോസസിംഗ് /ഡയറി ടെക്നോളജിയിൽ രണ്ട് വർഷത്തിൽ കുറയാത്ത ഡിപ്ലോമയും രണ്ടൺ് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ മിൽക്ക് ആൻഡ് മിൽക്ക് പ്രോഡക്ട് ടെക്നീഷ്യൻ ട്രേഡിലുള്ള എൻ ടി സി/ എൻ എ സി യും മൂന്നുവർഷത്തെ പ്രവർത്തിപരിചയവും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 20 രാവിലെ 11 30ന് ഐ ടി ഐയിൽ എത്തണം. ഫോൺ 0474 2793714.

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ വിഭാഗം ലക്ചറർ തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ഒക്ടോബർ 16ന് രാവിലെ 10 നു കോളജിൽ നടത്തും. ഒഴിവ് - 1, യോഗ്യത: ഫാസ്റ്റ്ക്ലാസ്സ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബി.ടെക് അല്ലെങ്കിൽ ബി.ടെക് ആൻഡ് എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്. വിശദവിവരങ്ങൾ www.cpt.ac.in ൽ. ഫോൺ : 04712360391.

വാക് ഇൻ ഇന്റർവൃു

ഇടുക്കി മെഡിക്കൽ കോളേജിൽ പുരുഷ നഴ്സുമാരെ നിയമിക്കുന്നു. വാക് ഇൻ ഇന്റർവൃൂ ഒക്ടോബർ 18 ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ ആഫീസിൽ നടക്കും. ബിഎസ്സി നഴ്സിംഗ്/ ജനറൽ നഴ്സിംഗ്, കേരളാ നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, എമർജൻസി ട്രോമകെയർ/ ഐ.സി.യു എക്സ്പീരിയൻസ് എന്നീ യോഗ്യതയുളളവർക്ക് പങ്കെടുക്കാം. 6 മാസത്തേക്കായിരിക്കും നിയമനം. പ്രവൃത്തി പരിചയമുളളവർക്കും പ്രദേശവാസികൾക്കും മുൻഗണന ലഭിക്കും . താൽപര്യമുളള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ഇന്റർവൃുവിന് ഹാജാരകണം. കൂടുതൽ വിവരങ്ങൾക്ക് 04862 299574.

കേന്ദ്രീയവിദ്യാലയത്തിൽ യോഗ ടീച്ചർ, സ്പോർട്സ് പരിശീലകൻ, സ്പെഷ്യൽ എജ്യുക്കേറ്റർ, സ്കൂൾ കൗൺസിലർ, തായ്ക്കോണ്ടോ കോച്ച് എന്നീ വിഭാഗങ്ങളിൽ നിയമനത്തിന് ഒക്ടോബർ 20 രാവിലെ ഒമ്പതിന് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും വിവരങ്ങൾക്ക് https://kollam.kvs.ac.in/. ഫോൺ 04742799494, 2799696.

കരാർ നിയമനം

ആരോഗ്യ വകുപ്പ് ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, പുരുഷ അറ്റൻഡർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 18 ന് രാവിലെ 10 മുതൽ ഇടുക്കി ജില്ലാ മെഡിക്കൽ ആഫീസ് ൽ നടക്കും . ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, സാക്ഷ്യപ്പെടുത്തിയ പകർപ്പ് , ആധാർ, വോട്ടർ ഐ ഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 04862-233030, 04862-226929.

കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ കീഴ്മാട് പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് ആവശ്യമായ സഹായങ്ങളും മാർഗനിർദേശങ്ങളും നൽകുന്നതിന് കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗൈനക്കോളജി/ സോഷ്യൽ വർക്ക്/ സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും പ്രവർത്തന പരിചയമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ വെള്ള കടലാസിൽ പൂരിപ്പിച്ച അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബർ 26 രാവിലെ 10.30 ന് സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
ഫോൺ: 0484 2422256

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് തസ്തികയിലേയ്ക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഒക്ടോബർ 18ന് രാവിലെ പത്തിന് യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾ www.mec.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അങ്കണവാടി ഹെൽപ്പർ അഭിമുഖം

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള മാന്നാർ പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ നിയമനത്തിനുള്ള അഭിമുഖം ഒക്ടോബർ 18ന് രാവിലെ 10 മുതൽ മാന്നാർ പഞ്ചായത്ത് ഹാളിൽ നടക്കും. ഫോൺ:0479 2342046.

എ.സി. മെക്കാനിക് കം ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ എ.സി. മെക്കാനിക് കം ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു. ഐ.ടി.ഐ എയർ കണ്ടീഷൻ ആൻഡ് റഫ്രിജറേഷൻ ട്രേഡ് വിജയകരമായി പൂർത്തിയാക്കണം. 50 ടണ്ണിൽ കുറയാത്ത പ്രവർത്തന ശേഷിയുള്ള ചിൽഡ് വാട്ടർ എ.സി പ്ലാന്റ് പ്രവർത്തനത്തിലും പരിപാലനത്തിലുമുള്ള ഒരു വർഷത്തെ പ്രവൃത്തി പരിചയം യോഗ്യത. പ്രായം 20-40 വയസ്. രാത്രി ഡ്യൂട്ടി ചെയ്യണം. ദിവസ വേതനം 550 രൂപ. ഒഴിവുകളുടെ എണ്ണം: 3.താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 17ന് രാവിലെ 10.30ന് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിനായി എത്തണം.

പ്രൊബേഷൻ ഓഫീസിലേക്ക് കരാർ നിയമനം

സാമൂഹ്യ നീതി വകുപ്പ് എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം : 1 യോഗ്യത :എം എസ് ഡബ്ല്യു ( അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സാമൂഹ്യ പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം) സാമൂഹ്യ പ്രവർത്തന മേഖലയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം . എറണാകുളം ജില്ലയിലുള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായപരിധി: ഇന്റർവ്യൂ തീയതിയിൽ 40 വയസ്സ് കവിയാൻ പാടില്ല. കാലാവധി : നിയമന തീയതി മുതൽ ഒരു വർഷം. ഓണറേറിയം : പ്രതിമാസം 29535 രൂപ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ, അസ്സൽസർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 25 രാവിലെ 10.30 ന് കാക്കനാട്, സിവിൽ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷൻ ഓഫീസിൽ വാക്ക് - ഇൻ ഇന്റർവ്യൂന് ഹാജരാകേണ്ടതാണ്. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ ഉത്തരവുകൾക്ക് വിധേയമായിരിക്കും കരാർ നിയമനം. നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥിയെ നിർദ്ദിഷ്ട എഗ്രിമെന്റ് അടിസ്ഥാനത്തിൽ മാത്രം ജോലിയിൽ പ്രവേശിപ്പിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484-2425249

വെറ്ററിനറി സർജൻ നിയമനം

മൃഗസംരക്ഷണ വകുപ്പ് മുഖേന മലപ്പുറം ജില്ലയിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി സർജൻമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനമുള്ളവർ ഒക്ടോബർ 17ന് രാവിലെ 10.30ന് ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം, സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേയ്ക്കോ ആയിരിക്കും നിയമനം. ഫോൺ: 0483 2734917.

താൽക്കാലിക നിയമനം

തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ പമ്പ് ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഐടിഐ, ടിഎച്ച്എസ് പ്ലംബർ, ഇലക്ട്രിക്കൽ ട്രേഡുകൾ പാസ്സായവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 17 ന് രാവിലെ 11 ന് അസ്സൽ രേഖകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0487 2334144.

അധ്യാപക ഒഴിവ്

മഞ്ചേരി സർക്കാർ ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ ഹിസ്റ്ററി എച്ച്.എസ്.എസ്.ടി സീനിയർ ഗസ്റ്റ് അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബർ 16ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കും. ഫോൺ 0483 2762244.

വെറ്ററിനറി സർജൻ നിയമനം

മൃഗസംരക്ഷണ വകുപ്പ് മുഖേന മലപ്പുറം ജില്ലയിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി സർജൻമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനമുള്ളവർ ഒക്ടോബർ 17ന് രാവിലെ 10.30ന് ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം, സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേയ്ക്കോ ആയിരിക്കും നിയമനം. ഫോൺ: 0483 2734917.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.