Sections

ഗസ്റ്റ് ഇൻസ്ട്രക്ടർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, എൻജിനീയർ, ലാബ് ടെക്‌നീഷ്യൻ, ഡോക്ടർ, നേഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങി നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Tuesday, Oct 17, 2023
Reported By Admin
Job Offer

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

മനയിൽകുളങ്ങര സർക്കാർ വനിതാ ഐ ടി ഐയിൽ അഗ്രോ പ്രോസസ്സിങ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തും. യോഗ്യത: ഫുഡ് ടെക്നോളജിയിൽ യു ജി സി അംഗീകൃത ബി വോക്/ ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഫുഡ് ടെക്നോളജിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ അഗ്രോ പ്രോസസ്സിങ് ട്രേഡിലുള്ള എൻ ടി സി /എൻ എ സി യും മൂന്നുവർഷ പ്രവർത്തിപരിചയവും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഒക്ടോബർ 20ന് രാവിലെ 11.30ന് ഐ ടി ഐയിൽ എത്തണം. ഫോൺ 0474 2793714.

അട്ടപ്പാടി ഗവ ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികകളിൽ ഒഴിവ്. ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രീഷ്യൻ തസ്തികയിൽ പൊതു വിഭാഗക്കാർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട എൻജിനീയറിങ് ശാഖയിൽ ബന്ധപ്പെട്ട ബിരുദം/ത്രിവത്സര ഡിപ്ലോമ/എൻ.ടി.സി./എൻ.എ.സി, മൂന്ന് വർഷ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. ജൂനിയർ ഇൻസ്ട്രക്ടർ എംപ്ലോയബിലിറ്റി സ്കിലിൽ ഈഴവ വിഭാഗക്കാർക്ക് അപേക്ഷിക്കാം. എം.ബി.എ./ബി.ബി.എ./ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, എംപ്ലോയിബിലിറ്റി സ്കിൽ മേഖലയിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഒക്ടോബർ 19 ന് രാവിലെ 10.30 ന് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളുമായി അട്ടപ്പാടി ഗവ ഐ.ടി.ഐയിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 9496292419.

മാടായി ഗവ.ഐ ടി ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. സിവിൽ എഞ്ചിനീയറിങ് ബി ടെക്ക്, ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡൽ എൻ ടി സല/എൻ എ സി, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത. താൽപര്യമുള്ള ഈഴവ/ തീയ്യ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ 19ന് രാവിലെ 10.30ന് മാടായി ഗവ.ഐ ടി ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഈഴവ/ തീയ്യ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 0497 2876988, 9497452749.

ആലപ്പുഴ: കായംകുളം ഗവ. ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ് ഉണ്ട്. കമ്പ്യൂട്ടർ സയൻസ് /ഇൻഫോർമേഷൻ ടെക്നോളജിയിൽ എഞ്ചിനീയറിംഗ് /വൊക്കേഷണൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇൻഫോർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ ആപ്പിക്കേഷനിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇൻഫോർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ ആപ്ളിക്കേഷനിൽ ബിരുദവും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് /ഇൻഫോർമേഷൻ ടെക്നോളജിയിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് (എൻ.റ്റി.സി /എൻ. എ. സി. ) യോഗ്യതയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർ ഒക്ടോബർ 21 രാവിലെ 11ന് ഇന്റർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കായംകുളം ഗവ.ഐ. ടി. ഐ യിൽഹാജരാകണം.ഫോൺ: 0479-2442900.

ഹൗസ് കീപ്പിങ് സ്റ്റാഫ് നിയമനം

സി-ഡിറ്റിന്റെ എഫ്.എം.എസ്-എം.വി.ഡി പ്രോജക്ടിന്റെ ഭാഗമായി പാലക്കാട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഹൗസ് കീപ്പിങ് സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. സമാനമായ ജോലിയിൽ രണ്ടുവർഷത്തെ പ്രവർത്തി പരിചയമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, ആധാർ കാർഡും സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 18 ന് രാവിലെ 11 ന് പാലക്കാട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ അഭിമുഖത്തിന് നേരിട്ടെത്തണമെന്ന് സി-ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 9567933979.

തൊഴിലുറപ്പ് പദ്ധതിയിൽ എൻജിനീയർ നിയമനം

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസിൽ എം.ജി.എൻ.ആർ.ഇ.ജി.എ എൻജിനീയർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആറ് മാസത്തേക്കാണ് നിയമനം. അഗ്രികൾച്ചറൽ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദമാണ് യോഗ്യത. അതില്ലാത്തവരുടെ അഭാവത്തിൽ സിവിൽ എൻജിനീയറിങ്, കൃഷി ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. സംയോജിത നീർത്തട പരിപാലന പദ്ധതിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വയസ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഒക്ടോബർ 25 ന് വൈകിട്ട് നാലിനകം ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ മഹാത്മാഗാന്ധി എം.ജി.എൻ.ആർ.ഇ.ജി.എസ് സിവിൽ സ്റ്റേഷൻ പാലക്കാട് എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0491 2505859.

ലാബ് ടെക്നീഷ്യൻ നിയമനം

ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആർദ്രം പദ്ധതിയുടെ ഭാഗമായി ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത : സർക്കാർ അംഗീകൃത ബി എസ് സി എം എൽ റ്റി / ഡി എം എൽ റ്റി. പ്രായപരിധി 40 വയസ്. കേരളപാരാമെഡിക്കൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ലാബ് ടെക്നീഷ്യൻ ആയി പ്രവർത്തി പരിചയമുളളവർക്ക് മുൻഗണന. ചിറ്റാർ ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന. യോഗ്യതയുളളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ഒക്ടോബർ 17 മുതൽ 31 വരെ ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 ന് വൈകുന്നേരം അഞ്ചു വരെ. ഫോൺ : 04735 256577.

ഡോക്ടർ നിയമനം

ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആർദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.യോഗ്യത : എം ബി ബി എസ്, റ്റി സി എം സി പെർമനന്റ് രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.പ്രായപരിധി 40 വയസ്. പ്രവർത്തി പരിചയമുളളവർക്ക് മുൻഗണന. ചിറ്റാർ ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന. യോഗ്യതയുളളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ഒക്ടോബർ 17 മുതൽ 31 വരെ ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 ന് വൈകുന്നേരം അഞ്ചു വരെ. ഫോൺ : 04735 256577.

നേഴ്സ് നിയമനം

ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആർദ്രം പദ്ധതിയുടെ ഭാഗമായി നേഴ്സ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.യോഗ്യത : സർക്കാർ അംഗീകൃത ബി എസ് സി നേഴ്സിംഗ് /ജനറൽ നേഴ്സിംഗ് കോഴ്സ്. കേരളാ നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്. നേഴ്സിംഗ് പ്രവർത്തി പരിചയമുളളവർക്ക് മുൻഗണന. ചിറ്റാർ ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന. യോഗ്യതയുളളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ഒക്ടോബർ 17 മുതൽ 31 വരെ ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 ന് വൈകുന്നേരം അഞ്ചു വരെ. ഫോൺ : 04735 256577.

നിയമനം നടത്തുന്നു

കോഴിക്കോട് കോർപ്പറേഷനിലെ മൊകവൂർ, കുണ്ടൂപറമ്പ്, കരുവിശ്ശേരി പകൽ വീടുകളിലേയ്ക്ക് കെയർടേക്കർ, കുക്ക് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. കെയർടേക്കർ യോഗ്യത : പ്രീഡിഗ്രി/പ്ലസ്ടു. ജെറിയാട്രിക് കൌൺസിലിങ്ങ് അധിക യോഗ്യത. പ്രായപരിധി 18 - 46 വയസ്സ്. കുക്ക് യോഗ്യത: എസ്.എസ്.എൽ.സിയും പ്രവൃത്തി പരിചയവും പ്രായപരിധി 18 - 46 വയസ്സ്. താൽപര്യമുള്ളവർ ഒക്ടോബർ 26 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ : 0495 2461197.

വാക് ഇൻ ഇന്റർവ്യു

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ദന്തൽ സർജൻ, ലാബ് ടെക്നീഷ്യൻ, ഇ.സി.ജി ടെക്നിഷ്യൻ, എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യു നവംബർ 1 രാവിലെ 10.30 ന് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. രാത്രി ജോലി ചെയ്യാൻ സന്നദ്ധതയുളളവരായിക്കണം അപേക്ഷകൾ. പ്രവൃത്തി പരിചയം അഭികാമ്യം. വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ഉദ്യോഗാർഥികൾ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04868 232650.

മെഡിക്കൽ ഓഫീസർ നിയമനം

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ (സൈക്യാട്രിയിലുള്ള പി ജി അഭികാമ്യം) ആണ് യോഗ്യത. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയും സഹിതം ഒക്ടോബർ 21ന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) ചേമ്പറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം.

താൽക്കാലിക നിയമനം

കണ്ണൂർ: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോ- ഓർഡിനേറ്റർ തസ്തികയിൽ എസ് സി, മുസ്ലീം, ഓപ്പൺ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത താൽകാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും സാങ്കേതികവിദ്യയിലും സോഫ്റ്റ്വെയർ അപ്ലിക്കേഷനിലുമുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ25 നകം പേര് രജിസ്റ്റർ ചെയ്യണം.

ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പാലക്കാട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ ഡിസ്ട്രിക്ട് ആർ.ബി.എസ്.കെ കോ-ഓർഡിനേറ്റർ, ഫിസിയോതെറാപിസ്റ്റ്, ഓഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികകളിൽ കരാർ നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം. ഡിസ്ട്രിക്ട് ആർ.ബി.എസ്.കെ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് എം.എസ്.സി നേഴ്സിങ് രജിസ്ട്രേഷനും കമ്പ്യൂട്ടർ പരിജ്ഞാനവും ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 40. മാസവേതനം 25,000 രൂപ. ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് (ബി.പി.ടി) ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 40. മാസവേതനം 20,000 രൂപ. ബാച്ചിലർ ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (ബി.എ.എസ്.എൽ.പി)/ഡി.എച്ച്.എൽ.എസ്, ആർ.സി.ഐ രജിസ്ട്രേഷൻ എന്നിവയാണ് ഓഡിയോ മെട്രിക് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള യോഗ്യത. പ്രായപരിധി 40. മാസവേതനം 20,000 രൂപ. യോഗ്യരായവർ ആരോഗ്യ കേരളം വെബ്സൈറ്റ് മുഖേന ഒക്ടോബർ 25 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് എൻ.എച്ച്.എം (ആരോഗ്യ കേരളം) ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. അപേക്ഷകൾ ഓഫീസിൽ നേരിട്ടോ ഇ-മെയിൽ വഴിയോ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: www.arogyakeralam.gov.in, 0491-2504695.

നിഷ്-ൽ ഒഴിവ് : 20 വരെ അപേക്ഷിക്കാം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) ഒരു പ്രോജക്ടിന്റെ സ്റ്റേറ്റ് ലെവൽ കോർഡിനേറ്റർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ https://nish.ac.in/others/career എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിയമനം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലർക്ക്, ഒ.പി കൗണ്ടർ സ്റ്റാഫ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എൽസി, കമ്പ്യൂട്ടർ പരിജ്ഞാനം (ഡി.സി.എ), ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് പരിജ്ഞാനം എന്നിവയാണ് ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് വേണ്ട യോഗ്യത. എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ക്ലർക്ക് തസ്തികയിലേക്കും എസ്.എസ്.എൽ.സി ഒ.പി കൗണ്ടർ സ്റ്റാഫ് തസ്തികയിലേക്കുമുള്ള യോഗ്യതയാണ്. നിശ്ചിത യോഗ്യതയുള്ളവർ ഒക്ടോബർ 21ന് രാവിലെ 11ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകളുമായി ഹാജരാവണം. ഫോൺ: 0494 2460372.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ സയന്റിസ്റ്റ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ സയന്റിസ്റ്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ നോട്ടിഫിക്കേഷൻ www.iav.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31.

ബെവ്കോയിൽ അന്യത്ര സേവന നിയമനം

കേരള സംസ്ഥാന ബിവറേജ്സ് കോർപ്പറേഷന്റെ എഫ്.എൽ.01 ചില്ലറ വിൽപനശാലകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള ജില്ലകളിലേക്ക് ഓഫീസ് അറ്റൻഡന്റ് / ഷോപ്പ് അറ്റൻഡന്റ, ക്ലറിക്കൽ തസ്തികയിലെ ഒഴിവിലേക്ക് 25100-57900 (pay scale in Bevco) ശമ്പള സ്കെയിലിനു തുല്യമായതോ അതിൽ താഴെയുള്ളതോ ആയ ശമ്പളസ്കെയിലിൽ ജോലി ചെയ്തുവരുന്ന മറ്റ് പൊതുമേഖല / സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അന്യത്ര സേവനാടിസ്ഥാനത്തിൽ നിയമിക്കുന്ന ജീവനക്കാരെ ഒഴിവുകൾ അനുസരിച്ച് കെ.എസ്.ബി.സി യിടെ തത്തുല്യ തസ്തികയിൽ ക്രമീകരിക്കും. സൂപ്പർ ന്യൂമററി വിഭാഗത്തിൽ നിന്നുള്ള ജീവനക്കാർക്ക് മുൻഗണന. സൂപ്പർ ന്യൂമററി ജീവനക്കാരെ ലഭിക്കുന്നില്ല എങ്കിൽ അടച്ച് പൂട്ടപ്പെട്ടതോ, സിക്ക് യൂണിറ്റ് ആി പ്രഖ്യാപിക്കപ്പെട്ടതോ ആയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. നിയമനം ഒരു വർഷത്തേക്കോ പി.എസ്.സി മുഖാന്തിരം പുതിയ ജീവനക്കാർ വരുന്നത് വരെയോ ഏതാണോ ആദ്യം അതുവരെയായിരിക്കും. കെ.എസ്.ബി.സി യുടെ എഫ്.എൽ.01 ഷോപ്പുകളിൽ കൗണ്ടർ സ്റ്റാഫ് ആയി പ്രവർത്തിക്കാൻ മുൻഗണന നൽകും. താല്പര്യമുള്ള ജീവനക്കാർ മേലധികാരികൾ മുഖേന നവംബർ 30നു മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.ബി.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.ksbc.co.in സന്ദർശിക്കുക.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.