Sections

ഗസ്റ്റ് ഇൻസ്ട്രക്ടർ, ഡ്രൈവർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ്, അങ്കൺവാടി വർക്കർ, സെക്യൂരിറ്റി ഗാർഡ് ഇലക്ട്രീഷ്യൻ തുടങ്ങി നിരവധി തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Monday, Oct 09, 2023
Reported By Admin
Job Offer

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

വാണിയംകുളം ഗവ ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം. നാല് വർഷത്തെ ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ മൂന്ന് വർഷത്തെ ബിരുദവും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ ഒക്ടോബർ ഒൻപതിന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0466 2227744.

ഡ്രൈവർ നിയമനം

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹന ഡ്രൈവർ തസ്തികയിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് 18 നും 41 നും ഇടയിൽ പ്രായമുളളതും മതിയായ യോഗ്യതയും പ്രവൃത്തി പരിചയവുമുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധരേഖകളും പഞ്ചായത്ത് ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 16. ഫോൺ : 9496042659.

ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് നിയമനം: കൂടിക്കാഴ്ച 17 ന്

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ അട്ടപ്പാടി ഐ.ടി.ഡി.പി. ഓഫീസിന്റെ നിയന്ത്രണത്തിലുള്ള അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്(വനിത) തസ്തികയിൽ കരാർ നിയമനം. ജനറൽ വിഭാഗത്തിൽ എസ്.എസ്.എൽ.സി/തത്തുല്യം, ടെക്നിക്കൽ വിഭാഗത്തിൽ കേരള നേഴ്സ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ അല്ലെങ്കിൽ ഇന്ത്യൻ നേഴ്സിങ് കൗൺസിൽ അംഗീകരിച്ച ഓക്സിലറി നേഴ്സ് മിഡ്വൈഫറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേരള നേഴ്സ് മിഡ്വൈഫ്സ് കൗൺസിലിന്റെ ഹെൽത്ത് വർക്കേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ്, കേരള നേഴ്സ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലെ മുൻപരിചയം, പട്ടികവർഗ്ഗ വിഭാഗം എന്നിവർക്ക് മുൻഗണന. പ്രായപരിധി 18 നും 44 നും മധ്യേ. നിയമന കാലാവധി 2024 മാർച്ച് 31 വരെ. പ്രതിമാസം 13,000 രൂപ ഓണറേറിയം. താത്പര്യമുള്ളവർ ഒക്ടോബർ 17 ന് രാവിലെ 10.30 ന് മുക്കാലിയിലുള്ള അട്ടപ്പാടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ യോഗ്യത, വയസ്, ജാതി, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം കൂടിക്കാഴ്ചക്കെത്തണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04924253347, 9947681296

അങ്കണവാടി വർക്കർ നിയമനം: അപേക്ഷ 21 വരെ

വനിതാ ശിശു വികസന വകുപ്പ് തൃത്താല അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലുള്ള ആനക്കര ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ തസ്തികയിൽ നിയമനം. പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ 2023 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 46 വയസ് പൂർത്തിയാകാത്തവരുമായിരിക്കണം. എസ്.എസ്.എൽ.സിയാണ് യോഗ്യത. അപേക്ഷാ ഫോറത്തിന്റെ മാതൃക കൂറ്റനാട് ബ്ലോക്ക് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന തൃത്താല അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലും ആനക്കര ഗ്രാമപഞ്ചായത്ത് ഓഫീസിലും ലഭിക്കുമെന്ന് ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു. ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീ സ്, തൃത്താല അഡീഷണൽ, കൂറ്റനാട് (പി.ഒ), പാലക്കാട്-679533 എന്ന വിലാസത്തിൽ ഒക്ടോബർ 21 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോൺ: 04933 2371337.

സെക്യൂരിറ്റി ഗാർഡ് നിയമനം

വടകര കോളേജ് ഓഫ് എൻജിനീയറിംഗിൽ ദിവസ വേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നതിന് 40നും 60നും ഇടയിൽ പ്രായമുള്ള മെട്രിക്കുലേഷൻ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിമുക്ത ഭടന്മാർക്ക് മുൻഗണന. അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഒക്ടോബർ 11ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളേജിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0496 2536125, 2537225

ഇലക്ട്രീഷ്യൻ നിയമനം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഐ.ടി.ഐ ഇലക്ട്രീഷ്യൻ, തത്തുല്ല്യ കോഴ്സ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ പത്തിന് രാവിലെ 11ന് മുമ്പായി ആശുപത്രി ഓഫീസിൽ അസ്സൽ രേഖകൾ സഹിതം രജിസ്ട്രേഷൻ പൂർത്തീകരിച്ച് അഭിമുഖത്തിന് പങ്കെടുക്കണം.

മെഡിക്കൽ ഓഫീസർ നിയമനം

മലപ്പുറം ജില്ലാ മാനസികാരോഗ്യ പദ്ധതിയിലെ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ് (ടി.സി.എം.സി രജിസ്ട്രേഷൻ) ആണ് യോഗ്യത. എം.ഡി/ ഡി.പി.എം/ഡി.എൻ.ബി ഇൻ സൈക്യാട്രി ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഒക്ടോബർ 13ന് രാവിലെ 10.30ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാവണം. ഫോൺ: 0483 2736241.

വാക്ക് - ഇൻ ഇന്റർവ്യൂ

2023-24 സാമ്പത്തിക വർഷം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന പ്രത്യാശ പദ്ധതിക്ക് കീഴിൽ പട്ടികവർഗ കിടപ്പുരോഗികളുടെ ചികിത്സയ്ക്കായി നഴ്സിംഗ് ബിരുദധാരികളായ പട്ടികവർഗ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് - ഇൻ ഇന്റർവ്യൂ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ ഒക്ടോബർ 12ന് രാവിലെ 11 മണിക്ക് നടത്തും.താത്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 10 മണിക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ അറിയിച്ചു.2024 മാർച്ച് 31 വരെയാണ് നിയമനം.പ്രതിമാസം 20,000 രൂപ ഓണറേറിയം ലഭിക്കും.ആകെ 10 ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0472-2812557.

യോഗ പരിശീലകനെ ആവശ്യമുണ്ട്

ഐക്കരനാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വയോജനങ്ങൾക്കുള്ള യോഗ പരിശീലനം എന്ന പദ്ധതിയിലേക്ക് നിശ്ചിത യോഗ്യതയുള്ള യോഗപരിശീലകൻ / യോഗ പരിശീലകയെ ആവശ്യമുണ്ട്. അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ബി എൻ വൈ എസ് ബിരുദം, എം എസ് സി യോഗ), എം ഫിൽ (യോഗ അംഗീകൃത സർവകലാശാലകളിൽ നിന്നും ഒരു വർഷത്തിൽ കുറയാതെ കാലാവധിയുള്ള പിജി ഡിപ്ലോമ ഇൻ യോഗ, പഠന സർട്ടിഫിക്കറ്റ് ഇൻ യോഗ ഫിറ്റ്നസ് ആൻഡ് സ്പോർട്സ് , സർക്കാർ അംഗീകാരമുള്ള സിലബസ് ഉൾപ്പെടുത്തി സ്റ്റേറ്റ് റിസോഴ്സ് സെന്റർ നടത്തുന്ന ഒരു വർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് ഡി വൈ ടി എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അടങ്ങുന്ന അപേക്ഷ ഒക്ടോബർ 16നകം മെഡിക്കൽ ഓഫീസർ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ഐക്കരനാട്, കടയിരിപ്പ് പി ഒ, പിൻ 682311 എറണാകുളം എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2764095 എന്ന നമ്പറിൽ ഓഫീസ് സമയത്ത് (രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ)ബന്ധപ്പെടേണ്ടതാണ്.

സ്വീപ്പർ നിയമനം

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിലെ ലേഡീസ് ഹോസ്റ്റലിലെ സ്വീപ്പർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് ശാരീരിക ക്ഷമതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു . പ്രതിദിന വേതനം 300 രൂപ. 01-09-2023 തീയതിയിൽ 45 വയസ് അധികരിക്കരുത്.
താൽപര്യമുള്ളവർ ഒക്ടോബർ 11 രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവ സഹിതം ഹാജരാകണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.