Sections

ഗസ്റ്റ് ഇൻസ്ട്രക്ടർ, ക്ലീനിംഗ് സ്റ്റാഫ്, അധ്യാപക, ഡയാലിസിസ് ടെക്നീഷ്യൻ തുടങ്ങി നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Monday, Nov 06, 2023
Reported By Admin
Job Offer

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കൽപ്പറ്റ കെ.എം.എം ഗവ.ഐ.ടി.ഐയിൽ ഫുഡ് പ്രൊഡക്ഷൻ ജനറൽ ട്രേഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച നവംബർ 7 ന് രാവിലെ 10 ന് ഐ.ടി.ഐയിൽ നടക്കും. ഹോട്ടൽ മാനേജ്മെന്റ്/ കാറ്ററിംഗ് ടെക്നോളജി ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ളവർക്കും ഫുഡ് പ്രൊഡക്ഷൻ ജനറൽ ട്രേഡിൽ എൻ.റ്റി.സി/ എൻ.എ.സി യോഗ്യതയുള്ളവർക്കും കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പകർപ്പ് സഹിതം ഹാജരാകണം. 04936205519.

ചെങ്ങന്നൂർ ഗവ. ഐ ടി ഐ ലെ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് ആന്റ് അപ്ലയൻസ് ട്രേഡിൽ ഒഴിവുളള ഇൻസ്ട്രക്ടർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥിയെ ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നതിനുള്ള അഭിമുഖം നവംബർ എട്ടിനു രാവിലെ 10 ന് ഐ ടി ഐ യിൽ നടത്തും.
അഭിമുഖത്തിന് ഹാജരാകുന്നവർ അസൽ സർട്ടിഫിക്കറ്റുകളൊടൊപ്പം പകർപ്പുകൾ കൂടി ഹാജരാക്കണം. യോഗ്യത: ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ /ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനിയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് ആന്റ് അപ്ലയൻസ് ട്രേഡിൽ എൻ ടി സി/എൻ എ സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. ഫോൺ : 0479 2452210, 2953150.

മൾട്ടി പർപ്പസ് വർക്കർ [ജി എൻ എം ] ഒഴിവ് - വാക് ഇൻ ഇൻറർവ്യൂ

കൊച്ചി : ആയുഷ് ഹെൽത് ആന്റ് വെൽനെസ് സെന്ററുകളായ ഗവ. ആയുർവേദ / ഹോമിയോ ഡിസ്പെൻസറികളിലേയ്ക്ക് നാഷണൽ ആയുഷ് മിഷൻ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി ജി എൻ എം നേഴ്സിംഗ് പാസായവരെ മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും 7 ന് ചൊവ്വാഴ്ച രാവിലെ 10 ന് എ പി ജെ അബ്ദുൽകലാം ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം എത്തിച്ചേരുക. പ്രതിമാസ വേതനം 15000 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്,

ക്ലീനിംഗ് സ്റ്റാഫ് നിയമനം

ശബരിമല മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ചു സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന താത്കാലിക ആയുർവേദ ഡിസ്പെൻസറികളിൽ പുരുഷന്മാരായ ക്ലീനിംഗ് സ്റ്റാഫുകളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമക്കുന്നതിനു നവംബർ ഏഴിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ മേലെ വെട്ടിപുറത്തു പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിൽ നവംബർ ഏഴിന് രാവിലെ 10.30 ന് കൂടികാഴ്ചയ്ക്കു എത്തണം. പത്തനംതിട്ട ജില്ലക്കാർക്കു മുൻഗണന. അപേക്ഷകരുടെ പ്രായപരിധി 50 വയസിൽ കവിയരുത്. ഫോൺ : 0468 2324337.

അധ്യാപക നിയമനം

ഷൊർണൂർ ഗവ ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ ടർണിങ് തസ്തികയിൽ അധ്യാപക നിയമനം. ബന്ധപ്പെട്ട ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ്.എൽ.സിയും എൻ.സി.ബി.ടി.എസ്/കെ.ജി.സി.ഇ/ഐ.ടി.ഐ എന്നിവയിൽ ഏതെങ്കിലും പാസായിരിക്കണം. പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ദിവസ/മണിക്കൂർ വേതനാടിസ്ഥാനത്തിലാണ് നിയമനം. കൂടിക്കാഴ്ച നവംബർ എട്ടിന് രാവിലെ പത്തിന് സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും.

എസ്.ടി പ്രമോട്ടർ നിയമനം: അഭിമുഖം ആറു മുതൽ

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ എസ്.ടി പ്രമോട്ടർ നിയമനത്തിനായി അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തിലെ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം നവംബർ 6, 7, 8, 9, 10, 13, 14 എന്നീ തീയതികളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ഐ.റ്റി.ഡി.പി ഓഫീസ്, അഗളി മിനി സിവിൽ സ്റ്റേഷൻ, അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റി എന്നിവിടങ്ങളിലായി നടക്കും. ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് തപാൽ മുഖേനെ അയച്ചിട്ടുണ്ട്. അപേക്ഷ നൽകിയവർ അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് അഗളി, പുതൂർ, ഷോളയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളുമായോ ഐ.റ്റി.ഡിപി അട്ടപ്പാടി ഓഫീസുമായോ ബന്ധപ്പെടണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 04924-254382.

വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അവസരം

കോട്ടയം: ജില്ലയിൽ നിലവിൽ ഒഴിവുള്ള ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ നൽകുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അവസരം. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും. താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം നവംബർ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 0481-2563726.

ഡോക്ടർ നിയമനം

മൂത്തേടം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ നവംബർ ഒമ്പതിന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മൂത്തേടം പ്രാഥമികാരോഗ്യത്തിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ഡയാലിസിസ് ടെക്നീഷ്യൻ

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വൈത്തിരി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഹോസ്പിറ്റലിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി. കേരളാ പാരാ മെഡിക്കൽ രജിസ്ട്രേഷൻ നിർബന്ധം. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ അപേക്ഷയും അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം നവംബർ 10 ന് രാവിലെ 11ന് താലൂക്ക് ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ ഹാജരാകണം. ഫോൺ: 04936 256229

കമ്പ്യൂട്ടർ പ്രോഗ്രാമർ നിയമനം

വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസ്, ഐ.ടി വിഷയങ്ങളിൽ എതെങ്കിലും ഒന്നിൽ റഗുലർ ബി.ടെക്, അംഗീകൃത സർവകലാശാലയിൽ നിന്നും എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, അംഗീകൃത സർവകലാശയിൽ നിന്നും മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, എന്നീ വഷയങ്ങളിൽ ഒന്നാം ക്ലാസ് അല്ലങ്കിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും ഡി.ഓ.ഇ, പി.ജി.ഡി.സി.എ എന്നിവയിൽ എ ലെവൽ സർട്ടിഫിക്കറ്റ്, അംഗീകൃത സർവകലാശയിൽ നിന്നും എം.സി.എ ബിരുദാനന്തര ബിരുദം, അംഗീകൃത സർവകലാശാലയിൽ നിന്നും എതെങ്കിലും എൻജീനിയറിങ്ങ് വിഷയത്തിൽ ഒന്ന് അല്ലങ്കിൽ രണ്ടാം ക്ലാസ് ബിരുദവും ഡി.ഒ.ഇ, പി.ജി.ഡി.സി.എ എന്നിവയിൽ എ ലെവൽ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 7ന് രാവിലെ 9.30 ന് വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

വിജ്ഞാൻവാടി കോർഡിനേറ്റർ നിയമനം

പട്ടികജാതി വികസന വകുപ്പിനു കീഴിൽ പുൽപ്പള്ളി ഭൂദാനത്ത് പ്രവർത്തിക്കുന്ന വിജ്ഞാൻവാടിയിൽ കോർഡിനേറ്റർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പട്ടികജാതി വിഭാഗത്തിൽപെട്ട 21- 45 നും ഇടയിൽ പ്രായമുള്ള പ്ലസ്ടുവും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സർക്കാർ വകുപ്പുകളിലോ ഫീൽഡ് പ്രവർത്തകരായി മുൻപരിചയമുള്ളവർക്ക് മുൻഗണന നൽകും. ജാതി, വിദ്യാഭ്യാസ യോഗ്യത , പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, പനമരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ നവംബർ 10 ന് വൈകീട്ട് 5 നകം അപേക്ഷ നൽകണം. ഫോൺ.04936 203824.

അക്രഡിറ്റഡ് ഓവർസീയർ നിയമനം

തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ അക്രഡിറ്റഡ് ഓവർസീയർ തസ്തികയിൽ നിലവിലുള്ള 2 ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നവംബർ 13ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച നടക്കും. 2 ഒഴിവുകളിൽ ഒരെണ്ണം പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്തിട്ടുണ്ട്. ജനറൽ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് രാവിലെ 11നും പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഉച്ചക്ക് 12നുമായിരിക്കും കൂടിക്കാഴ്ച്ച. മൂന്നു വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ യോഗ്യത അല്ലെങ്കിൽ 2 വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്ക് അസ്സൽ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം കൂടികാഴ്ച്ചയ്ക്ക് ഹാജരാകാം.

വെറ്ററിനറി സർജൻ നിയമനം

ആർ.കെ.വി.വൈ റഫ്റ്റാർ പദ്ധതി പ്രകാരം ജില്ലക്കനുവദിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കായി വെറ്ററിനറി സർജനെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത വെറ്ററിനറി ബിരുദം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത, അംഗീകൃത തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പുമായി നവംബർ 6 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 04936 202292.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.