Sections

ഫീമെയിൽ തെറാപ്പിസ്റ്റ്, സൈക്കോളജി അസി. പ്രൊഫസർ, അധ്യാപക, ഡോക്ടർ തുടങ്ങി വിവിധ തസ്തികളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Tuesday, Oct 10, 2023
Reported By Admin
Job Offer

ഫീമെയിൽ തെറാപ്പിസ്റ്റ് ഒഴിവ്

കോട്ടയം: ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലെ എച്ച്.എം.സിയുടെ പരിധിയിൽപ്പെടുന്ന ഫീമെയിൽ തെറാപ്പിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്. എൽ.സിയും തത്തുല്യവുമാണ് യോഗ്യത. ആയുർവേദ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റ് നടത്തുന്ന ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 27 നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2560413.

ക്ലിനിക്കൽ സൈക്കോളജി അസി. പ്രൊഫസർ നിയമനം

കോഴിക്കോട് ഇംഹാൻസിൽ അസി. പ്രൊഫസർ ക്ലിനിക്കൽ സൈക്കോളജി തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 17ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഡയറക്ടർ ഇംഹാൻസ്, മെഡിക്കൽ കോളേജ് പി.ഒ, 673 008 എന്ന വിലാസത്തിൽ അയക്കണം. യോഗ്യത: ആർ.സി.ഐ.രജിസ്ട്രേഷനോടു കൂടിയ എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി, പിഎച്ച്.ഡി. ഇൻ ക്ലിനിക്കൽ സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി കോഴ്സ് നടത്തുന്ന സ്ഥാപനങ്ങളിൽ രണ്ട് വർഷത്തെ അധ്യാപന പരിചയം. അഭികാമ്യ യോഗ്യത - രണ്ട് ഇൻഡക്സ് ജേണൽ പേപ്പർ പബ്ലിക്കേഷൻ. ഫോൺ: 0495 2359352

താൽക്കാലിക നിയമനം

ദേവികുളം, രാജാക്കാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെന്ററുകളിലെ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും. ഇംഗ്ലീഷിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് എന്നീ യോഗ്യതകൾ ഉളളവർക്ക് പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയുമായി ഒക്ടോബർ 13 ന് രാവിലേ 10.30 ന് ഇന്റർവ്യുവിന് അടിമാലി ടെക്നിക്കൽ സ്കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400006481.

വനിത ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെന്റർ സ്പെഷ്യൽ നീഡ് ഹോമിലേക്ക് വനിത ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. രാമവർമ്മപുരത്ത് പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് ഹൗസ് മാനേജർ, സോഷ്യൽ വർക്കർ കം കേസ് വർക്കർ, ഫുൾടൈം റസിഡന്റ് വാർഡൻ, സെക്യൂരിറ്റി, കുക്ക്, ആയ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ക്ലീനിങ് സ്റ്റാഫ്, സൈക്യാട്രിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ, നഴ്സിംഗ് സ്റ്റാഫ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യത പ്രവർത്തിപരിചയം വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ 20 നകം വുമൺ ആന്റ് ചിൽഡ്രൻസ് ഹോം, പ്രത്യാശ ഫോർ ഇന്റഗ്രേറ്റഡ് സോഷ്യൽ ആക്ഷൻ, രാമവർമ്മപുരം, തൃശ്ശൂർ 680631 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9495817696, 8594012517.

ഡോക്ടർ നിയമനം

കൂട്ടായി കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ് (ടി.സി.എം.സി രജിസ്ട്രേഷൻ) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 27ന് രാവിലെ പത്തിന് കൂട്ടായി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് അഭിമുഖം നടക്കും. ഫോൺ: 9447849210.

അക്രെഡിറ്റ് എഞ്ചിനീയർ ഒഴിവുകളിലേക്ക് കരാർ നിയമനം

എറണാകുളം പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ അക്രെഡിറ്റ് എഞ്ചിനീയർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിടെക് (സിവിൽ ) യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ആട്ടോകാഡ്, കമ്പ്യൂട്ടർ ഡിസൈനിങ്ങ്, പി.എ.ജി.എസ്.വൈ. പദ്ധതികളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസ ഓണറേറിയം 36000/- രൂപ. പ്രായപരിധി 35 വയസ്സ്. നിശ്ചിത യോഗ്യതയുള്ളവർ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഒക്ടോബർ 15ന് മുമ്പായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി എം ജി എസ് യു മൂന്നാംനില, സിവിൽ സ്റ്റേഷൻ, എറണാകുളം, 682030 വിലാസത്തിലോ piuekm@gmail.com ഇ-മെയിൽ വിലാസത്തിലോ ലഭ്യമാക്കണം. പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നുമായിരിക്കും നിയമനം. ഫോൺ : 0484 2421751.

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ സെക്ഷൻ ഓഫീസർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kelsa.nic.in.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.