- Trending Now:
കൊണ്ടോട്ടി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ പുളിക്കൽ പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വർക്കർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും ജനുവരി മൂന്ന്, നാല് തിയതികളിൽ കൊണ്ടോട്ടി തുറക്കലിലുള്ള ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ നടക്കും. അപേക്ഷകർ അസ്സൽ രേഖകളുമായി ഹാജരാവണം. അഭിമുഖ അറിയിപ്പ് അപേക്ഷകർക്ക് തപാൽ മുഖേന അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ കൊണ്ടോട്ടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 04832713315.
പൂന്തുറ സാമൂഹികആരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന താൽക്കാലിക അടിസ്ഥാനത്തിൽ ഇ.സി.ജി ടെക്നീഷ്യനെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. 2023 ജനുവരി നാലിന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് അഭിമുഖം. വി.എച്ച്.എസ്.സി ഇ.സി.ജിയും ഒ. ജി മെട്രിക്സുമാണ് യോഗ്യത. നിലവിലുള്ള ഒരൊഴിവിലേക്കാണ് അഭിമുഖം നടത്തുന്നതെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2380427.
കോഴിക്കോട് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വേണ്ടി ജനുവരി അഞ്ചിന് കോട്ടപ്പറമ്പ് ഭക്ഷ്യ-സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇ-ഹെൽത്ത് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കേണ്ടതാണ്. യോഗ്യത: മൂന്ന് വർഷ ഡിപ്ലോമ/ബി സിഎ/ ബി എസ് സി / എം എസ് സി / ബിടെക് / എം സി എ (ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് / ഐ ടി ). ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം / ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയറിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ അഭികാമ്യം. പ്രതിമാസ വേതനം : 10000 രൂപ. കാലാവധി : ആറ് മാസം. അപേക്ഷ അയക്കേണ്ട വിലാസം: ehealthkozhikode@gmail.com. വിശദവിവരങ്ങൾക്ക് https://ehealth.kerala.gov.in/ranklist എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9495981755
ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തിൽ വണ്ണപ്പുറം പഞ്ചായത്തിൽ വെള്ളക്കയത്ത് പ്രവർത്തിക്കുന്ന ഒ.പി. ക്ലിനിക്കിലേയ്ക്ക് മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ്, എ.എൻ.എം, സ്വീപ്പർ, അറ്റൻഡർ തസ്തികകളിൽ വാക്ക്-ഇൻ-ഇന്റർവ്യു നടത്തുന്നു. നിലവിലുള്ള അല്ലെങ്കിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേയ്ക്ക് 1 വർഷം കാലയളവിലേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിർദ്ദേശിക്കുന്ന യോഗ്യതകൾ ഉള്ളവർക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ സാക്ഷ്യപത്രം, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം കളക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടർ റവന്യു റിക്കവറിയുടെ ചേമ്പറിൽ ജനുവരി അഞ്ചിന് രാവിലെ 10.30 ന് മുമ്പായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 222399.
ജില്ലയിലെ ഒരു സംസ്ഥാനസർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോ- ഓർഡിനേറ്റർ തസ്തികയിൽ നിലവിലുളള 5 ഒഴിവിലേക്ക് (ഓപ്പൺ -3, ഈഴവ -1, എസ്.സി-1) എംപ്ലോയ്മെന്റ് മുഖേന നിയമനം നടത്തും. സംവരണ വിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ ഇതരസംവരണ വിഭാഗക്കാരെയും പരിഗണിക്കും. 18 നും 41 നും ഇടയിൽ പ്രായമുളളവർക്കാണ് നിയമനം. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുളള ബിരുദവും പ്രാദേശിക ഭാഷയിൽ ആശയവിനിമയം നടത്തുന്നതിനും എഴുതുന്നതിനുമുളള കഴിവ്, ടെക്നോളജി ആൻഡ് സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർഥികൾ ജനുവരി 5 നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04868 272262.
[9413]
മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ ഒഴിവുള്ള ജൂനിയർ റെസിഡന്റ് (എം.ബി.ബി.എസ്) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരുവർഷത്തേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജനുവരി നാലിന് രാവിലെ പത്തിന് മെഡിക്കൽ കോളേജ് പ്രൻസിപ്പൽ ഓഫീസിൽ നടക്കും. അധിക യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. ഫോൺ: 0483 2764056
മലപ്പുറം: മൃഗ സംരക്ഷണ വകുപ്പ് മുഖേന ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി സർജന്മാരെ കരാറടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. അപേക്ഷകർ ബാച്ച്ലർ ഓഫ് വെറ്ററിനറി സർവീസ്(ബി.വി.എസ്.സി), അനിമൽ ബസ്ബൻഡറി(എ.എച്ച്) യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം. അഭിമുഖം ജനുവരി എട്ടിന് രാവിലെ 10.30ന് സിവിൽ സ്റ്റേഷനിലെ ജില്ലാ മൃഗ സംരക്ഷണ ഓഫീസിൽ നടക്കും. ഫോൺ: 0483 2734917.
മുല്ലശ്ശേരി, തളിക്കുളം ബ്ലോക്കുകളിൽ രാത്രികാലങ്ങളിൽ കർഷകന്റെ വീട്ടുപടിക്കൽ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്നതിനായി (വൈകീട്ട് 6 മുതൽ രാവിലെ 6 വരെ) ഓരോ വെറ്ററിനറി സർജന്മാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 90ൽ കുറഞ്ഞ ദിവസത്തേക്കാണ് നിയമനം. യോഗ്യത- വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. വിരമിച്ചവർക്കും അപേക്ഷിക്കാം. താത്പ്പര്യമുളളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ജനുവരി ഒന്നിന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0487 2361216.
നാഷണൽ ആയുഷ് മിഷൻ മലപ്പുറം ജില്ലയിലെ വിവിധ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് വർക്കർമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. 40 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.nan.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റിൽ കാണുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ജനുവരി നാലന് വൈകീട്ട് അഞ്ചിന് മുൻപായി നേരിട്ടോ പോസ്റ്റൽ വഴിയോ ഓഫീസിൽ എത്തിക്കണം
വാഴയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള എം.ബി.ബി.എസ് ബിരുദവും (ടി.സി.എം.സി രജിസ്ട്രേഷൻ) പ്രവർത്തി പരിചയവുമാണ് യോഗ്യത. സ്ഥാപനത്തിന്റെ പരിധിയിൽ സ്ഥിരതാമസമുള്ളവർക്ക് മുൻഗണനയുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പുകളും, സ്വയം തയ്യാറാക്കിയ ബയോഡാറ്റയുമായി ഡിസംബർ 29ന് ഉച്ചയ്ക്ക് രണ്ടിന് വാഴയൂർ കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാവണം. ഫോൺ: 9496135286.
[9396]
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. മൾട്ടി പർപ്പസ് വർക്കർ- യോഗ്യത : ബി എസ് സി/ ജനറൽ നഴ്സിംഗ്, കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി 40 വയസ്. കൂടിക്കാഴ്ച ജനുവരി 5 ന് രാവിലെ 11 മണിക്ക്. യോഗ ഡെമോൺസ്ട്രേറ്റർ- യോഗ്യത; ബി.എൻ.വൈ.എസ്/എം.എസ്.സി(യോഗ)/എം.ഫിൽ(യോഗ)/കുറഞ്ഞത് ഒരു വർഷം ദൈർഘ്യമുള്ള പി.ജി ഡിപ്ലോമ/ഒരു വർഷം ദൈർഘ്യമുള്ള അംഗീകൃത യോഗ സർട്ടിഫിക്കറ്റ് കോഴ്സ്. പ്രായപരിധി 50 വയസ്. കൂടിക്കാഴ്ച ജനുവരി 9 ന് രാവിലെ 11 മണിക്ക്. സാനിറ്റേഷൻ വർക്കർ- യോഗ്യത; എഴാം തരം പാസ്സ് , പ്രായ പരിധി 40 വയസ്സ് കൂടിക്കാഴ്ച ജനുവരി 16 ന് രാവിലെ 11 മണിക്ക്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഡിസംബർ 29 നകം തിരുവനന്തപുരം ആയുർദ കോളേജിന് സമീപം ആരോഗ്യ ഭവൻ ബിൽഡിംഗ് അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് WWW.nam.kerala.gov.in സന്ദർശിക്കണം.
കൊല്ലം ജില്ലയിലെ എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളിൽ സംസ്കൃതം ഹയർസെക്കന്ററി ടീച്ചർ തസ്തികയിൽ ഭിന്നശേഷി കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 2023 ഡിസംബർ 30നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്.
റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ നിയമനത്തിനായി ജനുവരി 10ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
നാഷണൽ ആയുഷ് മിഷൻ കേരളം വിവിധ തസ്തികകളിലെ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 10. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, www.lbscentre.kerala.gov.in, 0471-2474550.
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം മാനേജർ തസ്തികയിൽ നിലവിൽ വരുന്ന ഒരു ഒഴിവിലേക്ക് ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി വിജ്ഞാപനം അപേക്ഷ ക്ഷണിച്ചു. തസ്തികയിലേക്ക് ആവശ്യമായ യോഗ്യത, ശമ്പള സ്കെയിൽ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. താത്പര്യമുള്ളവർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡേറ്റും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ജനുവരി 15 ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സിബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില) തമ്പാനൂർ, തിരുവനന്തപുരം- 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
[9370]
കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വകുപ്പിൽ പ്രൊഫസർ തസ്തികയിലും, അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും സർജറി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും ഓരോ ഒഴിവുകളിലേക്ക് (ആകെ 3 ഒഴിവുകൾ) റീ എംപ്ലോയ്മെന്റ് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഗവ. / എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി / നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബർ 30നു മുമ്പായി പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, തിരുവനന്തപുരം - 695009 എന്ന മേൽവിലാസത്തിൽ അയയ്ക്കണം.
കൊഴിഞ്ഞാമ്പാറ ഗവ ഐ.ടി.ഐയിലെ ഫിറ്റർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഡിസംബർ 30 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. മെക്കാനിക്കൽ ബ്രാഞ്ചിലുള്ള മൂന്ന് വർഷ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക്കൽ ബ്രാഞ്ചിലുള്ള എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഫിറ്റർ ട്രേഡിലുള്ള എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പുകളും സഹിതം എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491-2971115, 8089606074.
ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനം നടത്തുന്നു. താത്പര്യമുള്ള വിമുക്തഭടന്മാർ ബയോഡാറ്റ, ഡിസ്ചാർജ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബർ 29 ന് രാവിലെ 11.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിന് നേരിട്ടെത്തണം. ചിറ്റൂർ മേഖലയിലെ വിമുക്തഭടന്മാർക്ക് മുൻഗണന ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.