Sections

ഇസിജി ടെക്നീഷ്യൻ, ഹോമിയോ ഫാർമസിസ്റ്റ്, ഇൻസ്ട്രക്ടർ, മെക്കാനിക്ക്, സെക്യൂരിറ്റി സൂപ്പർ വൈസർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Friday, Mar 08, 2024
Reported By Admin
Job Offer

ഇൻസ്ട്രക്ടർ നിയമനം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ യിൽ ഒഴിവുള്ള Mechanic Machine Tool Maintenance (MMTM) ട്രേഡിൽ OC വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിഗ്രി / ഡിപ്ലോമ അല്ലെങ്കിൽ MMTM ട്രേഡിലെ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ NACയും ഒരു വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 2024 മാർച്ച് 13ന് നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ: 0470 2622391.

താൽക്കാലിക നിയമനം

ആലപ്പുഴ: ഗവ.ടി. ഡി മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ സെക്യൂരിറ്റി സൂപ്പർവൈസർ തസ്തികയിലേക്ക് ( 2 ഒഴിവ് ) ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഇന്ത്യൻ മിലിറ്ററി സർവീസിൽ നിന്നും ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെ.സി.ഒ) റാങ്കിൽ വിരമിച്ച, നല്ല ശാരീരിക ക്ഷമത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 - 50. ഇവരുടെ അഭാവത്തിൽ 55 വയസ്സ് ഉള്ളവരെ പരിഗണിക്കും. അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ യോഗ്യത, വയസ്സ്,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫികറ്റുകളുടെ പകർപ്പുകൾ സഹിതം മാർച്ച് 20 വൈകുന്നേരം 5ന് മുൻപായി മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റി ഓഫീസിൽ അപേക്ഷ നൽകുക. എഴുത്തു പരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

ഹോമിയോ ഫാർമസിസ്റ്റ് വാക്ക് ഇൻ ഇന്റർവ്യൂ

ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴിയുള്ള പബ്ലിക്ക് ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി ആയുഷ് മിഷൻ ഹോമിയോ ഫാർമസ്റ്റിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത- സിസിപി/ എൻസിപി/ തത്തുല്യം. പ്രതിമാസ വേതനം: 14700 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്. രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ മാർച്ച് 11ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖയും സഹിതം പങ്കെടുക്കണം. ഫോൺ: 0487- 2939190.

ഇസിജി ടെക്നീഷ്യൻ നിയമനം

തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ഇസിജി ടെക്നീഷ്യനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് മാർച്ച് 13ന് രാവിലെ 10ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ അഭിമുഖം/എഴുത്ത് പരീക്ഷ നടത്തും. പ്ലസ് ടു/വിഎച്ച്എസ്ഇ/തത്തുല്യം, കാർഡിയോ വാസ്കുലാർ ടെക്നോളജി ഡിപ്ലോമ, കേന്ദ്ര/സംസ്ഥാന മെഡിക്കൽ ഇൻസ്റ്റിറ്റിയൂഷൻ/ഹെൽത്ത് സർവീസസ്/ഇൻഷുറൻസ് മെഡിക്കൽ സർവീസ്/ മെഡിക്കൽ എഡ്യൂക്കേഷൻ സർവീസ് എന്നിവയുടെ കീഴിൽ വരുന്ന ആശുപത്രികളിൽ മൂന്നുവർഷത്തെ ഇസിജി/ടിഎംടി ടെക്നീഷ്യനായി പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ കാർഡിയോ വാസ്കുലർ ബാച്ചിലർ ഡിഗ്രി ഉള്ളവരെ പരിഗണിക്കും. പ്രതിമാസം ഏറ്റവും കൂടിയ വേതനം 20385 രൂപ. പരമാവധി 90 ദിവസത്തേക്ക് ആയിരിക്കും നിയമനം. താല്പര്യമുള്ള 18നും 36നും ഇടയിൽ പ്രായമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അന്നേദിവസം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്ത്കാവിലുള്ള കാര്യാലയത്തിൽ ഹാജരാകണം. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ഫോൺ: 0487-2200310.

മത്സ്യഫെഡ് എറണാകുളം ജില്ലയിൽ വാക്ക് - ഇൻ - ഇൻറർവ്യൂ

മത്സ്യഫെഡിൽ ഒബിഎം സർവ്വീസ് സെൻററിൽ പരിചയ സമ്പന്നരായ മെക്കാനിക്കുകളെ തെരഞ്ഞെടുക്കുന്നതിന് താഴെപ്പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ ഒരു വാക്ക് - ഇൻ - ഇൻറർവ്യൂ മാർച്ച് 14 വ്യാഴാഴ്ച രാവിലെ 11 ന് തോപ്പുംപടി മത്സ്യഫെഡ് ജില്ലാ ഓഫീസിൽ നടത്തുന്നു. യോഗ്യത 1)ഐ ടി ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ്) എന്നീ ട്രേഡുകളിൽ യോഗ്യതയുള്ള വരും ഒബിഎം സർവീസിങ്ങിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയമുള്ളവരും.നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ആണെങ്കിൽ ഒബിഎം സർവീസ് രംഗത്ത് കുറഞ്ഞത് 10 വർഷത്തെ പ്രവർത്തിപരിചയം. ഹൈഡ്രോളിക് പ്രസിങ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവിണ്യം ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സുസുക്കി മോട്ടോർ കോർപ്പറേഷനുകളിൽ നിന്നും ലഭ്യമാകുന്ന എൻജിനുകളുടെ സെയിൽസ് റിബേറ്റ് തുക, വിൽപ്പനാനന്തര സർവീസ് ചെലവ് എന്ന ഇനത്തിൽ 10000/- രൂപയും എൻജിൻ റിപ്പയർ സർവീസ് ചാർജ് ആയി ലഭിക്കുന്ന തുകയുടെ 60 ശതമാനം രൂപയും ലഭിക്കും. താല്പര്യമുള്ളവർ യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം നേരിട്ട് ഇൻറർവ്യൂവിനായി ഹാജരാകണം. ഫോൺ0484-2222511.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.