Sections

ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സെക്യൂരിറ്റി, ഗസ്റ്റ് അധ്യാപക, അസിസ്റ്റന്റ് മാനേജർ, ഡോക്ടർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Saturday, Jan 06, 2024
Reported By Admin
Job Offer

അസിസ്റ്റന്റ് മാനേജർ ഒഴിവ്

എറണാകുളം ജില്ലയിലെ സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ പേഴ്സണൽ-അഡ്മിനിസ്ട്രേഷൻ ആന്റ് പർച്ചേസ്, ബൈന്റിങ്, റീപ്രൊഡക്ഷൻ എന്നിവയിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ സ്ഥിരം ഒഴിവ്. പേഴ്സണൽ-അഡ്മിനിസ്ട്രേഷൻ ആന്റ് പർച്ചേസ് വിഭാഗത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാംക്ലാസ് ബിരുദവും, റഗുലറായി ഹ്യൂമൻ റിസോഴ്സസിൽ എംബിഎ ഫസ്റ്റ്ക്ലാസ്സും ലേബർ അല്ലെങ്കിൽ എച്ച് ആർ എന്നിവയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും (മെറ്റീരിയൽ പർച്ചേസിൽ പ്രവൃത്തി പരിചയം അഭികാമ്യം) ആണ് യോഗ്യത. ബൈന്റിങ് വിഭാഗത്തിൽ പ്രിന്റിങ് ടെക്നോളജിയിൽ ഒന്നാം ക്ലാസ്സാടെ ബിടെക്ക്/ ബി ഇ ബിരുദം, പ്രിന്റിങ് മേഖലയിൽ അഞ്ച് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം അല്ലെങ്കിൽ പ്രിന്റിങ് ടെക്നോളജിയിലുള്ള മൂന്ന് വർഷത്തെ ഒന്നാം ക്ലാസ് ഡിപ്ലോമയും എട്ട് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയവുമാണ് യോഗ്യത. റീപ്രൊഡക്ഷൻ വിഭാഗത്തിൽ പ്രിന്റിങ് ടെക്നോളജിയിൽ ഒന്നാം ക്ലാസ്സോടെ ബിടെക്ക്/ ബി ഇ ബിരുദം, പ്രിന്റിങ് മേഖലയിൽ അഞ്ച് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം അല്ലെങ്കിൽ പ്രിന്റിങ് ടെക്നോളജിയിലുള്ള മൂന്ന് വർഷത്തെ ഒന്നാം ക്ലാസ് ഡിപ്ലോമയും എട്ട് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയവുമാണ് യോഗ്യത. പ്രായം: 18നും 36നും ഇടയിൽ(ഇളവുകൾ അനുവദനീയം). താൽപര്യമുള്ളവർ ജനുവരി 15നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

ഡോക്ടർമാരുടെ താത്ക്കാലിക ഒഴിവ് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റൻറ് സർജൻ, സിവിൽ സർജൻ എന്നീ തസ്തികകളിൽ താത്ക്കാലിക (അഡ്ഹോക്) വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് താല്പര്യമുള്ളവർ 06/01/2024 ശനിയാഴ്ച വൈകീട്ട് 5.00 മണിയ്ക്ക് മുൻപായി താഴെ പറയുന്ന രേഖകളുടെ പകർപ്പ് സഹിതം തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) - ക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
തുടർന്ന് 08/01/2024 തിങ്കളാഴ്ച രാവിലെ 10.30 ന് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) വെച്ച് ഇൻറർവ്യൂ നടത്തും.

ഡെപ്യൂട്ടേഷൻ ഒഴിവ്

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽ ഓഫീസ് അറ്റൻഡൻഡ് തസ്തികയിലേക്ക് സബോർഡിനേറ്റ് സർവീസിൽ ഇതേ തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻ ഓ സി ഫോം 144 എന്നിവ സഹിതം ഉള്ള അപേക്ഷ (3 പകർപ്പുകൾ) ഫെബ്രുവരി അഞ്ചിന് വൈകുന്നേരം 5 മണിക്കകം സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, ടി സി 27/ 2980, വാൻറോസ് ജംഗ്ഷൻ, യൂണിവേഴ്സിറ്റി പി.ഓ, തിരുവനന്തപുരം 695034 എന്ന വിലാസത്തിൽ ലഭിക്കണം. തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന.

ജനുവരി 12 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്കാലിക തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജനുവരി 12 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://sha.kerala.gov.in/opportunities വെബ്സൈറ്റ് സന്ദർശിക്കണം.

ഡോക്ടർ, ആംബുലൻസ് ഡ്രൈവർ താത്കാലിക നിയമനം

പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ആംബുലൻസ് ഡ്രൈവർ തസ്തികകളിലേക്കുള്ള താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. ഡോക്ടർ നിയമനത്തിന് എം.ബി.ബി.എസ് യോഗ്യതയും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. ആംബുലൻസ് ഡ്രൈവർ തസ്തികയിൽ പത്താം ക്ലാസ്സ്, ഹെവി ഡ്യൂട്ടി ലൈസൻസ്, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ആംബുലൻസ് ഡ്രൈവറുടെ പ്രായപരിധി 45 വയസ്സിൽ താഴെ. രണ്ട് തസ്തികകളിലും ഒരൊഴിവ് വീതമാണുള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജനുവരി 12 ന് രാവിലെ 10 മണിക്ക് പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് മെഡിക്കൽ ഓഫീസർ - ഇൻ ചാർജ് അറിയിച്ചു.

സെക്യൂരിറ്റി നിയമനം

അടൂർ ജനറൽ ആശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി താത്കാലിക ദിവസവേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. സായുധസേനയിൽ നിന്നു വിരമിച്ച പുരുഷന്മാർ അസൽ സർട്ടിഫിക്കറ്റ് , തിരിച്ചറിയൽ രേഖകൾ സഹിതം ജനുവരി 16 ന് രാവിലെ 10 ന് അടൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. പ്രായപരിധി 50 വയസ്.

ഗസ്റ്റ് അധ്യാപക ഒഴിവ്

കോട്ടയം: കുറിച്ചി സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു മാത്തമാറ്റിക്സ് (ജൂനിയർ) വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ ജനുവരി എട്ടിന് രാവിലെ പത്തിന് ബയോഡാറ്റയും അസൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0481 2320472.

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ ഒഴിവ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി ജില്ലാ വനിതാ-ശിശുവികസന ഓഫീസ് ജില്ലാതലത്തിൽ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്ററെ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. 22 നും 45 നും ഇടയിൽ പ്രായമുള്ള ജില്ലയിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. മാസം 17,000 രൂപ ഓണറേറിയം ലഭിക്കും. വിമൻസ് സ്റ്റഡീസ്/ ജെൻഡർ സ്റ്റഡിസ്/ സോഷ്യൽ വർക്ക്/ സൈക്കോളജി/ സോഷ്യോളജി എന്നിവയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിശദമായ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് അടക്കമുള്ള അപേക്ഷ ജില്ലാ വനിതാ-ശിശുവികസന ഓഫീസർ, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, കളക്ട്രേറ്റ്, പി.ഒ. കോട്ടയം എന്ന വിലാസത്തിൽ ജനുവരി 12നു മുമ്പായി നേരിട്ടോ, തപാലിലോ നൽകണം. വിശദവിവരത്തിന് ഫോൺ: 0481-2961272.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.