- Trending Now:
തിരുവനന്തപുരം: ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളുടേയും പരിധിയിൽ ഡയറി പ്രമോട്ടറായി പ്രവർത്തിക്കുന്നതിന് 18 നും 45 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ കൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ജൂൺ 14 വൈകിട്ട് 3 ന് മുൻപായി ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ അതത് ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ നിന്നും ലഭിക്കും. അപേക്ഷകരുടെ അഭിമുഖം ജൂൺ 18 രാവിലെ 9.30ന് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 29 ന് വൈകിട്ട് മൂന്ന് മണി വരെ. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
കേരള വാട്ടർ അതോറിറ്റി ഹെഡ് വർക്ക് സബ് ഡിവിഷൻ, പെരുവളത്തുപറമ്പയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓപ്പറേറ്റർ (യോഗ്യത- എൻ ടി സി ഇലക്ട്രിക്കൽ) , ഇലക്ട്രീഷ്യൻ (യോഗ്യത- എൻ ടി സി ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലേക്ക് വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ജൂൺ 12 ന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിക്കുന്നു. ഫോൺ: 0497 2700069.
കണ്ണൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ അനർട്ട് വഴി അനുവദിക്കപ്പെട്ട പ്രോജക്റ്റിൽ പ്രോജക്റ്റ് ഫെല്ലോയെ നിയമിക്കുന്നു. യോഗ്യത ബി.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രിക്കൽ& ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്. അഭിലഷണീയ യോഗ്യത: എം. ടെക്, എ എൻ എസ് വൈ എസ് , എ ബി എ ക്യൂ യൂ എസ്, സി ഒ എം എസ് ഒ എൽ, സോഫ്റ്റ് വെയറിലുള്ള പരിചയം . അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂൺ 13 .
കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിൽ അഡ്ഹോക്ക് വ്യവസ്ഥയിൽ താത്കാലിക ഡോക്ടർമാരെ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ. ഏത് സ്ഥാപനത്തിലും ജോലി ചെയ്യുവാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം ജൂൺ 12 ന് രാവിലെ 10.30 ന് മുൻപായി ജില്ലാ മെഡിക്കൽ ഓഫീസ്സിൽ ഹാജരാകേണ്ടതാണ്. വിവരങ്ങൾക്ക് ഫോൺ:04972700194.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.