Sections

ആശാവർക്കർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഫാർമസിസ്റ്റ്, കൗൺസിലർ, അധ്യാപകർ തുടങ്ങി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Tuesday, Nov 07, 2023
Reported By Admin
Job Offer

ആശാ വർക്കറെ തെരഞ്ഞെടുക്കുന്നു

തിരൂർ അർബൻ പ്രൈമറി ഹെൽത്ത് സെന്ററിന് കീഴിൽ 33-ാം വാർഡിലേക്ക് ആശാ വർക്കറെ തെരഞ്ഞെടുക്കുന്നു. 25നും 45നും ഇടയിലുളള പത്താം ക്ലാസ് യോഗ്യതയുളള വിവാഹിത, വിവാഹമോചനം നടത്തിയവർ, വിധവകൾ എന്നിവർക്ക് അപേക്ഷിക്കാവുന്നതാണ്. ഫോൺ നമ്പർ ഉൾപ്പെടെയുളള അപേക്ഷ മെഡിക്കൽ ഓഫീസർ, അർബൻ പ്രൈമറി ഹെൽത്ത് സെന്റർ തീരൂർ എന്ന വിലാസത്തിൽ നവംബർ 11ന് വൈകീട്ട് അഞ്ചിനുള്ളിൽ സമർപ്പിക്കണം.

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം

താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ നിയമിക്കുന്നു. 59 ദിവസത്തേക്കാണ് നിയമനം. ഉദ്യോഗാർഥികൾ ജെ.പി.എച്ച്.എൻ കോഴ്സ് വിജയിച്ചവരും ഇന്ത്യൻ നഴ്സിങ് അസോസിയേഷൻ രജിസ്ട്രേഷൻ ഉള്ളവരുമാകണം. അഭിമുഖം നാളെ (നവംബർ എട്ട്) രാവിലെ 9.30ന് താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. ഫോൺ: 04942582700.

വാക്ക് ഇൻ ഇന്റർവ്യൂ 15ന്

തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഒരു ഫാർമസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ (ഡിപ്ലോമ ഇൻ ഫാർമസി ആന്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ അല്ലെങ്കിൽ തത്തുല്യ യോഗ്യത) നിശ്ചിത യോഗ്യതയുളളവർ നവംബർ 15ന് രാവിലെ 11 ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി വാക്ക് ഇൻ ഇന്റർവ്യൂവിന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി സമുച്ചയത്തിൽ ഹാജരാകണം.

സ്റ്റുഡന്റ് കൗൺസിലർ നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ഐ.ടി.ഡി.പി നിലമ്പൂരിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂളിലും പ്രീമെട്രിക് ഹോസ്റ്റലിലും 2023-24 വർഷത്തേക്ക് സ്റ്റുഡന്റ് കൗൺസിലർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. എം.എ സൈക്കോളജി അല്ലെങ്കിൽ എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗൺസിലിംഗ്) യോഗ്യതയുള്ള 25നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 18000 രൂപയും യാത്രാപടി ഇനത്തിൽ പരമാവധി 2000 രൂപയുമാണ് വേതനം. സംസ്ഥാനത്തിന് പുറത്തുള്ള സർവ്വകലാശാലകളിലെ യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. റസിഡൻഷ്യൽ സ്ഥാപനമായതിനാൽ താമസിക്കാൻ താത്പര്യമുള്ളവർക്ക് മാത്രം അപേക്ഷിക്കാം. യോഗ്യതയുള്ള പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷയും സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം നവംബർ 13നകം നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 04931 220315.

അഭിമുഖം

സാമൂഹ്യനീതി വകുപ്പിന് കീഴിൽ പൂജപ്പുര പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽപരിശീലന കേന്ദ്രത്തിൽ, ബുദ്ധിപരമായ ഭിന്നശേഷിത്വം, സെറിബ്രൽ പാൾസി, ഓട്ടിസം ബാധിച്ച കുട്ടികൾക്ക് തൊഴിൽ പരിശീലനം, ഫങ്ഷണൽ അക്കാഡമിക്സ് എന്നിവയിൽ വ്യക്തിഗത പരിശീലനം നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നു. ആർസിഐ രജിസ്ട്രേഷൻ, ബി.എ/ബി.എസ്.സി , ബി.എഡ്, ഐഡിഡി അല്ലെങ്കിൽ ഡിവിആർ ഡിപ്ലോമ, ബി.എ/ബി.എസ് .സി ,ബി.എഡ്(എസ്ഇഎംആർ) എന്നിവയാണ് യോഗ്യത. ഒരു ഒഴിവാണുള്ളത്. പ്രതിമാസവേതനം 25,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം നവംബർ 16 രാവിലെ 11ന് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് തൊഴിൽപരിശീലനകേന്ദ്രം സൂപ്പർവൈസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9496735083.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.