Sections

അക്കൗണ്ടന്റ് കം ക്ലർക്ക്, പിആർഒ, ലിഫ്റ്റ് ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ, സ്പീച്ച് തെറാപ്പിസ്റ്റ് ഗസ്റ്റ് ലക്ചറർ തുടങ്ങി നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Wednesday, Nov 29, 2023
Reported By Admin
Job Offer

താത്ക്കാലിക നിയമനം

ആലപ്പുഴ: ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലേക്ക് സംസ്ഥാന ഡിജിറ്റൽ ഹെൽത്ത് മിഷന് കീഴിലുള്ള ഇ- ഹെൽത്ത് കേരള പ്രോജക്ടിൽ ട്രെയിനി തസ്തികയിലേക്ക് ആറ് മാസത്തേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ശമ്പളം - 10,000 രൂപ. താത്പര്യമുള്ളവർ അഭിമുഖത്തിനായി ബയോഡാറ്റയും അസൽ രേഖകളുമായി ഡിസംബർ നാലിന് 10 മണിക്ക് ജില്ല മെഡിക്കൽ ഓഫീസിൽ എത്തണം. 12 മണിക്ക് ശേഷമെത്തുന്ന അപേക്ഷകരെ അഭിമുഖത്തിന് പരിഗണിക്കില്ല. യോഗ്യത: മൂന്ന് വർഷ ഇലക്ട്രോണിക്സ് /കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ്വെയർ ആൻഡ് ഇംപ്ലിമെന്റെഷനിൽ പ്രവൃത്തി പരിചയം (അഭികാമ്യം). ഫോൺ - 9495981793.

അഭിമുഖം

ചാത്തന്നൂർ സർക്കാർ ഐ ടി ഐയിൽ ഐ എം സി അക്കൗണ്ടന്റ് കം ക്ലാർക്കിന്റെ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തും. യോഗ്യത: ബി കോം വിത്ത് ടാലിയും പ്രവൃത്തിപരിചയവും. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഡിസംബർ 11ന് രാവിലെ 11ന് അഭിമുഖം നടത്തും ഫോൺ 0474 2594579.

പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം

കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്രണ്ട് ഓഫീസിലേക്കു കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പബ്ലിക് റിലേഷൻസ് ഓഫീസറുടെ ഒരു ഒഴിവിലേക്കു താൽക്കാലികജീവനക്കാരെ നിയമിക്കുന്നു. യോഗ്യത : എംഎസ്ഡബ്ല്യൂ /എംബിഎ, എംപിഎച്ച്, കമ്പ്യൂട്ടർ പരിജ്ഞാനം. പ്രായപരിധി 18-40 വയസ്. അപേക്ഷകർ കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാനസർക്കാരിന്റെയോ അംഗീകാരമുളള സർവകലാശാലകളിൽ നിന്നും പഠനം പൂർത്തിയാക്കിയവരായിരിക്കണം. അപേക്ഷകർ യോഗ്യത, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളും പകർപ്പുകളും സഹിതം ഡിസംബർ ആറിന് രാവിലെ 10 ന് മുമ്പായി പ്രിൻസിപ്പൽ/സൂപ്രണ്ട് ഓഫീസിൽ വാക് ഇൻ ഇന്റർവ്യുവിന് ഹാജരാകണം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ ഒൻപത് മുതൽ 10 വരെ. ഫോൺ : 0468 2344801.

താത്ക്കാലിക നിയമനം

തൃശ്ശൂർ: ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ക്ലറിക്കൽ അസിസ്റ്റന്റ്, ലിഫ്റ്റ് ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലേക്ക് എച്ച്.എം.സിയിൽ നിന്നും ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സ്ക്രൂട്ടനി ഡിസംബർ 6 ന് ജില്ലാ ഹോമിയോ ആശുപത്രി ഓഫീസിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും ആവശ്യമായ രേഖകളുടെ പകർപ്പും സഹിതം ഡിസംബർ 5 ന് വൈകീട്ട് 4 നകം ഓഫീസിൽ ലഭ്യമാക്കണം. ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയ്ക്ക് ബികോം, ടാലി, കമ്പ്യൂട്ടർ എക്സ്പീരിയൻസ്, ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്, എം.എസ് ഓഫീസ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 40 വയസ്സ്. ലിഫ്റ്റ് ഓപ്പറേറ്റർ ഇലക്ട്രീഷ്യൻ തസ്തികയ്ക്ക് പത്താം ക്ലാസ് ജയിച്ചിരിക്കണം. ഐ.ടി.ഐ, ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ അഭികാമ്യം. ഉയർന്ന പ്രായപരിധി 50 വയസ്സ്. ഫോൺ: 0487 2389065.

ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം

സാമൂഹ്യനീതി വകുപ്പ് മെയിന്റൻസ് ട്രൈബ്യൂണലുകളായി പ്രവർത്തിക്കുന്ന റവന്യൂ സബ് ഡിവിഷൻ ഓഫീസുകളിൽ ടെക്നിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രായ പരിധി 18 നും 35 നും മദ്ധ്യേ. ഉദ്യോഗാർത്ഥികൾ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം പാസായിരിക്കണം. വേർഡ് പ്രോസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായിരിക്കണം. എം.എസ്.ഡബ്യു യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 12 ന് രാവിലെ 11 ന് തൃശൂർ കളക്ടറേറ്റിലുള്ള സബ് കളക്ടറുടെ ചേമ്പറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകളുമായി നേരിട്ട് ഹാജരാകണം. രേഖകളുടെ ഫോട്ടോ കോപ്പി ഇന്റർവ്യൂ സമിതിക്ക് മുമ്പാകെ ലഭ്യമാക്കണം. ഫോൺ: 0487 2321702.

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം

മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. സ്പീച്ച് തെറാപ്പിയിൽ ഡിഗ്രി/ഡിപ്ലോമ, പി.ജി, അംഗീകൃത സ്ഥാപനത്തിൽ (ആശുപത്രികളിൽ) കുറഞ്ഞത് മൂന്നു വർഷം പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ നവംബർ 30ന് ഉച്ചയ്ക്ക് രണ്ടിന് മുണ്ടുപറമ്പിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയിൽ അസ്സൽ രേഖകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 9446 614577.

ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം

സാമൂഹ്യനീതി വകുപ്പ് മെയിന്റൻസ് ട്രൈബ്യൂണലുകളായി പ്രവർത്തിക്കുന്ന റവന്യൂ സബ് ഡിവിഷൻ ഓഫീസുകളിൽ ടെക്നിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രായ പരിധി 18 നും 35 നും മദ്ധ്യേ. ഉദ്യോഗാർത്ഥികൾ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം പാസായിരിക്കണം. വേർഡ് പ്രോസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായിരിക്കണം. എം.എസ്.ഡബ്യു യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 12 ന് രാവിലെ 11 ന് തൃശൂർ കളക്ടറേറ്റിലുള്ള സബ് കളക്ടറുടെ ചേമ്പറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകളുമായി നേരിട്ട് ഹാജരാകണം. രേഖകളുടെ ഫോട്ടോ കോപ്പി ഇന്റർവ്യൂ സമിതിക്ക് മുമ്പാകെ ലഭ്യമാക്കണം. ഫോൺ: 0487 2321702.

ഗസ്റ്റ് ലക്ചറർ നിയമനം: കൂടിക്കാഴ്ച 30 ന്

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക് കോളെജിൽ പ്രിന്റിങ് വിഭാഗം ലക്ചറർ, കമ്പ്യൂട്ടർ വിഭാഗം ട്രേഡ്സ്മാൻ തസ്തികകളിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പങ്കെടുക്കാൻ താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം നവംബർ 30 ന് രാവിലെ 11 ന് കോളെജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0466 2220450

അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവ്

മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ താത്ക്കാലിക ഒഴിവ്. യോഗ്യത ബി.ടെക് സിവിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ രണ്ടിന് ശനിയാഴ്ച്ച വൈകിട്ട് അഞ്ച് വരെ. അപേക്ഷ നൽകിയവർക്ക് അഭിമുഖ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04994 232891.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.