Sections

വിവിധ തസ്തികകളിലേക്ക് ജോലിക്കായി അപേക്ഷകൾ ക്ഷണിച്ചു

Friday, Jun 02, 2023
Reported By Admin
Job Offer

വിവിധ തസ്തകികളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു


അധ്യാപക നിയമനം

വൈത്തിരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി ഹിന്ദി, ഫിസിക്കൽ സയൻസ്, എഫ്.ടി.എം വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജൂൺ മൂന്നിന് രാവിലെ 11 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 255618.

ചീരാൽ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദി, ചിത്രകല അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ജൂൺ 5 ന് രാവിലെ 10.30 ന് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 04936 262217.

ഐ.എച്ച്.ആർ.ഡി മോഡൽ കോളേജ് മീനങ്ങാടിയിൽ കമ്പ്യൂട്ടർ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള കൂടിക്കാഴ്ച ജൂൺ 3 ന് രാവിലെ 10 ന് കോളേജ് ഓഫീസിൽ നടക്കും. ഫോൺ: 8547005077.

വാരാമ്പറ്റ ഗവ. ഹൈസ്കൂളിൽ ജൂനിയർ ല്വാംഗേജ് ടീച്ചർ ഹിന്ദി, എച്ച്.എസ്.ടി ഹിന്ദി തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ജൂൺ 6 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോൺ: 9446645756.

ചേകാടി ഗവ. എൽ.പി.സ്കൂളിൽ എൽ.പി.എസ്.എ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റും പകർപ്പുമായി ജൂൺ 6 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.

കോക്കൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളിലേക്ക് എച്ച്.എസ്.എ മാത്തമാറ്റിക്സ്, എച്ച്.എസ്.എ സോഷ്യൽ സയൻസ് എന്നീ തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ്, കെ.ടെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത. യോഗ്യതയുള്ളവർ അസ്സൽ രേഖകളും പകർപ്പും സഹിതം ജൂലൈ അഞ്ചിന് രാവിലെ പത്ത് മണിക്ക് ഓഫീസിൽ എത്തണം .ഫോൺ :04942651971, 9400006487

ജില്ലാ കോ-ഓർഡിനേറ്റർ ഡെപ്യൂട്ടേഷൻ

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള കോഴിക്കോട്, മലപ്പുറം ജില്ലാ ശുചിത്വ മിഷൻ ഓഫീസുകളിൽ ജില്ലാ കോഓർഡിനേറ്റർ തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനത്തിനു തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ റാങ്കിലുള്ളവരിൽ (ശമ്പള സ്കെയിൽ - 63700 - 123700) നിന്നും എൻവയോൺമെന്റൽ എൻജിനീയറിങ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താൽപര്യം ഉള്ളവരായിരിക്കണം. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ, കെ.എസ്.ആർ പാർട്ട് (1) റൂൾ 144 പ്രകാരമുളള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ജൂൺ 20 നു വൈകിട്ട് മൂന്നിനു മുമ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്സ്, നാലാം നില, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.suchitwamission.org.

ആയുർവേദ ഫാർമസിസ്റ്റ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിൽ എസ്.സി വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി വിജയം/തത്തുല്യം, കേരള സർക്കാർ അംഗീകരിച്ച ആയൂർവേദ ഫാർമസിസ്റ്റ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത പ്രായം 01.01.2022ന് 18-41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). 27900- 63700 ആണ് ശമ്പളം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 12ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

പ്രോജക്ട് കോർഡിനേറ്റർ ഒഴിവ്

ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) വഴി നടപ്പിലാക്കുന്ന 'Development of Vannamei Shrimp farming' പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കുന്നതിനായി പ്രോജക്ട് കോർഡിനേറ്റർമാരെ ഒരു വർഷ കാലയളവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇതേ തസ്തികയിലേക്ക് 2023 മാർച്ച് 16 ശേഷം അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല. ICAR അംഗീകൃത സർവകലാശാലയിലെ BFSc ഡിഗ്രിയോ അക്വാകൾച്ചർ വിഷത്തിലെ ബിരുദാനന്തര ബിരുദമോ നേടിയവരും ചെമ്മീൻ കൃഷിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പടുന്നവർക്ക് പ്രതിമാസം യാത്ര ചെലവ് ഉൾപ്പെടെയുള്ള പ്രതിഫലമായി 40,000 രൂപ വീതം നൽകുന്നതാണ്. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാൽമാർഗ്ഗമോ നേരിട്ടോ ADAK ഹഡ് ഓഫീസിൽ ജൂൺ അഞ്ചിനകം ലഭ്യമാക്കണം. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK), റ്റി.സി. 29/3126, റീജ, മിൻചിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695014. ഫോൺ: 0471 2322410.

അസി.എൻജിനീയർ (സിവിൽ) നിയമനം

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) നെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തു കൊണ്ട് അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക്: www.kshb.kerala.gov.in.

അങ്കണവാടി വർക്കർ, അങ്കണവാടി ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

കോതമംഗലം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കവളങ്ങാട്, പല്ലാരിമംഗലം, പൈങ്ങോട്ടൂർ, പോത്താനിക്കാട്,കീരംപാറ, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ, അങ്കണവാടി ഹെൽപ്പർ എന്നീ തസ്തികകളിലേക്ക്, നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകുന്നതുമായ ഒഴിവുകളിലേക്കായി അപേക്ഷകൾ ക്ഷണിച്ചു. ഈ പഞ്ചായത്തുകളിൽ സ്ഥിരം താമസക്കാരും, സേവന തൽപരത ഉളളവരും, മതിയായ ശാരീരിക ശേഷിയുളളവരും 01.01.2023 ന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട മാതൃകയിലുളള അപേക്ഷ ഫോറത്തിൽ അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും. അങ്കണവാടി വർക്കർ എസ്.എസ്.എൽ.സി പാസ്സായിരിക്കണം (ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ നടത്തുന്ന ''എ'' ലെവൽ തുല്യതാ പരീക്ഷ ജയിച്ചവരെയും എസ്.എസ്.എൽ.സിക്ക് തുല്യമായി പരിഗണിക്കും..) അങ്കണവാടി ഹെൽപ്പർ: എസ്.എസ്.എൽ.സി വിജയിച്ചവർ അപേക്ഷിക്കാൻ പാടുള്ളതല്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. അപേക്ഷ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്തുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 21 വൈകിട്ട് അഞ്ചിനകം കോതമംഗലം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഈ ഓഫിസിൽ നിന്നോ, 0485-2828161 എന്ന ഫോൺ നമ്പറിൽ നിന്നോ അറിയാം.

വാക് ഇൻ ഇന്റർവ്യു

കട്ടപ്പന ഗവ. ഐ.ടി.ഐയിൽ എ.സി.ഡി ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തും. മെക്കാനിക്കൽ ഗ്രൂപ്പ് (ഗ്രേഡ്-1) ട്രേഡുകളിൽ എൻ ടി സി/എൻ എ സിയും 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ/ സിവിൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ/സിവിൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുളള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികൾ ജൂൺ 6 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04868 272216

അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം

വേങ്ങര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനത്തിന് ബി.കോം, പി.ജി.ഡി.സി.എ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 15ന് വൈകീട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം.

ഡെപ്യൂട്ടേഷൻ നിയമനം

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുളള ജില്ലാ ശുചിത്വ മിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി നോക്കി വരുന്നവരും ശുചിത്വ മിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുളളവരുമായ ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട, ഇടുക്കി,എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ എട്ട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ(ഐഇസി) ഒരോ ഒഴിവിലേക്കും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് എന്നീ ആറ് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററിന്റെ(സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ഓരോ ഒഴിവിലുമാണ് അപേക്ഷ ക്ഷണിച്ചത്. വിശദ വിവരങ്ങൾ www.suchitwamission.org എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. താത്പര്യമുളള അപേക്ഷകർ വകുപ്പ് മേധാവിയുടെ എൻഒസി സഹിതം ജൂൺ 15 ന് വൈകുന്നേരം മൂന്നിന് മുമ്പായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, സംസ്ഥാന ശുചിത്വ മിഷൻ, റവന്യൂ കോപ്ലക്സ്, നാലാം നില, പബ്ലിക് ഓഫീസ് കോമ്പൗണ്ട്.തിരുവനന്തപുരം -695033 എന്ന വിലാസത്തിൽ ലഭ്യമാകും വിധം നേരിട്ടോ തപാലിലോ സമർപ്പിക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.