- Trending Now:
ഗവ.ആയുർവേദ/ഹോമിയോ ആശുപത്രികളിലേക്കും മറ്റ് പദ്ധതികളിലേക്കുമായി ആയുഷ് മിഷൻ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിൽ ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഫിസിയോ തെറാപ്പിയിൽ അംഗീകൃത സർവ്വകലാശാല ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 21,000 രൂപയാണ് പ്രതിമാസ ശമ്പളം. ഉയർന്ന പ്രായപരിധി 40 വയസ്സ്. യോഗ്യരായവർ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ഈ മാസം 16ന് രാവിലെ 9 മണിക്ക് എത്തിച്ചേരണം.
കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവ്. മുള,കരകൗശല വസ്തുക്കളിൽ നഴ്സറി പരിപാലനം, മുതലായവയിൽ വൈദഗ്ദ്ധ്യം നേടിയവർക്കാണ് അവസരം. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞത് നാലാം ക്ലാസ്സ്. പാലപ്പാവ്, വേമണി ഇടുക്കി ജില്ലയിലെ ആദിവാസി സമൂഹത്തിൽ നിന്ന് വരുന്നവർക്ക് മുനഗണന. കാലാവധി 3 വർഷം. ഫെല്ലോഷിപ്പ് പ്രതിമാസം 15000 രൂപ. 2023 ജനുവരി 1ന് 60 വയസ്സ് കവിയരുത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ മാസം 19ന് രാവിലെ 10 മണിക്ക് ഉണർവ് പട്ടികവർഗ സഹകരണ സംഘം, പാലപ്പാവ്, വെൺമണി, ഇടുക്കി ജില്ല ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ ഇസിജി ടെക്നീഷ്യൻ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള എഴുത്തു പരീക്ഷ / കൂടിക്കാഴ്ച്ച മെയ് 25ന് കാലത്ത് 10 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. 90 ദിവസത്തേക്കാണ് നിയമനം. യോഗ്യത : പ്ലസ്ടു /വി എച്ച് എസ് സി തത്തുല്യം, ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി, മെഡിക്കൽ എഡ്യുക്കേഷൻ സർവീസുകൾ / ആരോഗ്യ സർവീസുകൾ / ഇൻഷ്വറൻസ് മെഡിക്കൽ സർവീസുകൾ/കേന്ദ്ര - സംസ്ഥാന സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള ആശുപത്രികളിൽ ഇസിജി / ടി എം ടി ടെക്നീഷ്യൻ ആയി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. താത്പര്യമുള്ള 18 - 36 ന് ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഇന്റർവ്യൂവിന് ഹാജരാകണം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ഫോൺ 0487 2200310, 0487 2200319.
പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ എച്ച്.എം.സി മുഖാന്തിരം ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും താത്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു സയൻസ്-ബയോളജി/കണക്ക്, കേരള സർക്കാർ അംഗീകരിച്ച ഏതെങ്കിലും മെഡിക്കൽകോളേജിൽ നിന്നും ഒഫ്താൽമിക് അസിസ്റ്റന്റ് കോഴ്സ് അല്ലെങ്കിൽ ബി.എസ്സി ഒപ്റ്റോമെട്രി കോഴ്സ് പാസ് എന്നിവയാണ് യോഗ്യത. 18നും 40നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. അപേക്ഷകൾ മേയ് 19ന് വൈകീട്ട് 5ന് മുമ്പായി സമർപ്പിക്കണം. ഇന്റർവ്യൂ മേയ് 22ന് രാവിലെ 10.30 മുതൽ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ പാറാശ്ശാല താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം.
പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കുള്ള അഭിമുഖം മെയ് 16-ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആലപ്പുഴ സിവിൽ സ്റ്റേഷൻ അനെക്സിൽ പ്രവർത്തിക്കുന്ന ജില്ല പട്ടികജാതി വികസന ഓഫീസിൽ നടക്കും. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖ, എന്റോൾമെന്റ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ സഹിതം എത്തണം. ഫോൺ :0477-2252548
കേരള വനഗവേഷണ സ്ഥാപനത്തിന്റെ ഫീൽഡ് വർക്കർ തസ്തികയിൽ മൂന്ന് വർഷ കാലാവധിയിൽ താത്കാലിക ഒഴിവ്. യോഗ്യത നാലാം ക്ലാസ്സോ അതിനു മുകളിലോ. ഇടുക്കി, വെൺമണി പാലപ്ലാവിലെ ഉണർവ് പട്ടികവർഗ സഹകരണ സൊസൈറ്റിയിലെ ആദിവാസി സമൂഹത്തിൽ നിന്നുള്ളവർക്ക് മുൻഗണന. മുള കരകൗശല വസ്തുക്കളിൽ നഴ്സറി പരിപാലനം മുതലായവയിൽ വൈദഗദ്ധ്യം അഭിലഷണീയം. പ്രതിമാസം 15000 രൂപയാണ് ഫെലോഷിപ്പ്. പ്രായപരിധി 2023 ജനുവരി 1ന് 60 വയസ് കവിയരുത്. മെയ് 19 രാവില 10 മണിക്ക് 'ഉണർവ്' പട്ടികവർഗ സഹകരണ സംഘത്തിന്റെ പാലപ്ലാവ്, വെൺമണിയിലെ ഇടുക്കി ജില്ലാ ഓഫീസിൽ വച്ച് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
കളമശ്ശേരി ഗവ.ഐ ടി ഐ യിൽ ഷീറ്റ് മെറ്റൽ വർക്കർ തസ്തികയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 24000 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 16 രാവിലെ 11ന് അസ്സൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐ ഹാജരാകണം. മെക്കാനിക്കൽ/ മെറ്റലർജി, പ്രൊഡക്ഷൻ എൻജിനീയറിങ്, മെക്കാട്രോണിക്സ്, തുടങ്ങിയവയിൽ അംഗീകൃത എൻജിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് മൂന്ന് വർഷത്തെ അംഗീകൃത ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ എൻ ടി സി, എൻ എ സി യും മൂന്നുവർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് ഇൻറർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484-2555505.
കോട്ടയം: പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിലെ വയർമാൻ ട്രേഡിൽ ഒഴിവുള്ള ഒരു ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും, / എൻ.എ.സിയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മേയ് 15 ന് രാവിലെ 10.30 ന് ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 9446910041
പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കുള്ള അഭിമുഖം മെയ് 16-ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആലപ്പുഴ സിവിൽ സ്റ്റേഷൻ അനെക്സിൽ പ്രവർത്തിക്കുന്ന ജില്ല പട്ടികജാതി വികസന ഓഫീസിൽ നടക്കും. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖ, എന്റോൾമെന്റ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ സഹിതം എത്തണം. ഫോൺ :0477-2252548
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.