Sections

വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Wednesday, Apr 05, 2023
Reported By Admin
Job Offer

ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


ഇന്റർവ്യൂ നടത്തുന്നു

ചേവായൂർ സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക്, നഴ്സിംഗ് അസിസ്റ്റൻറ് എന്നീ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. നഴ്സിംഗ് അസിസ്റ്റന്റുമാർക്ക് ഏപ്രിൽ പത്തിന് രാവിലെ 11 മണിക്കും കുക്കിന് അന്നേ ദിവസം ഉച്ചക്ക് 2.30 നുമാണ് ഇന്റർവ്യൂ നടക്കുക. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2355840

പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പരപ്പ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് പരിധിയിലെ സ്ഥാപനങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലാർക്ക് (എസ്.എസ്.എൽ.സി / കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ്/മലയാളം ഡാറ്റാ എൻട്രി അറിയുന്നവർക്ക് മുൻഗണന, എസ്.ടി വിഭാഗക്കാർക്കും പ്രവർത്തി പരിചയമുള്ളവർക്കും മുൻഗണന), ഓഫീസ് അറ്റൻഡന്റ്, ആയ, കുക്ക് (ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന), വാച്ച്മാൻ (എസ്.ടി വിഭാഗം, പി.എസ്.സി നിഷ്ക്കർഷിക്കുന്ന യോഗ്യതകൾ) എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേൽവിലാസം, ഫോൺ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി, പ്രവർത്തന പരിചയം എന്നീ വിവരങ്ങൾ സഹിതം അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25ന് വൈകിട്ട് അഞ്ച് വരെ. വിലാസം ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, ട്രൈബൽ ഡെവല്മെന്റ് ഓഫീസ് പരപ്പ, ഫെഡറൽ ബാങ്ക് ബിൽഡിംഗ് രണ്ടാം നില, പരപ്പ പി.ഒ-671533. ഫോൺ 0467 2960111.

റസിഡന്റ് ട്യൂട്ടർ ഒഴിവ്

കോട്ടയം : കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസിന് കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2023 - 24 അധ്യയന വർഷത്തേക്ക് എംസിആർ ടി (റസിഡന്റ് ട്യൂട്ടർ ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബി.എഡുമാണ് യോഗ്യത. പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ടവർക്ക് ഇന്റർവ്യൂവിന് വെയ്റ്റേജ് ലഭിക്കും. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഏപ്രിൽ 20 ന് അഞ്ചിനകം പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാം നില കാഞ്ഞിരപ്പള്ളി, 686507 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 04828 202751

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ മെഷിനിസ്റ്റ് ട്രേഡിൽ താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെഷിനിസ്റ്റ് ട്രേഡിൽ എൻ ടി സി / എൻ എ സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യതകൾ. ഇന്റർവ്യൂ ഏപ്രിൽ 11ന് രാവിലെ മണിക്ക് ഐ.ടി.ഐ യിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 237701

താത്കാലിക നിയമനം

എറണാകുളം ജനറൽ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പിഡിസി/പ്ലസ് ടു, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് ഇംഗ്ലീഷ്, മലയാളം, എക്സൽ, ടാലി. ഉയർന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലേക്ക് ഏപ്രിൽ 13-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി സ്പീഡ് ടെസ്റ്റിനും അഭിമുഖ പരീക്ഷയ്ക്കും ഹാജരാകണം.

അങ്കണവാടി ഹെൽപ്പർ, വർക്കർ അപേക്ഷ ക്ഷണിച്ചു

നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള ഏഴിക്കര പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടേയും, അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി ഏഴിക്കര പഞ്ചായത്തിലെ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകേണ്ടതും, 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ ഏപ്രിൽ 10 മുതൽ 26 വൈകീട്ട് അഞ്ചുവരെ നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട്, ഏഴിക്കര പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ : 0484 2448803

മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ് നിയമനം

നെടുമ്പന സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മുഖത്തല ബ്ലോക്ക് ഓഫിസിൽ ഏപ്രിൽ 13ന് രാവിലെ 11 മുതൽ 12 വരെ മെഡിക്കൽ ഓഫിസർ തസ്തികയിലേക്കും 12 മുതൽ ഒന്നുവരെ ഫാർമസിസ്റ്റ് തസ്തികയിലേക്കും അഭിമുഖം നടത്തും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 0474 2593313.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ വയർമാൻ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിലും, മെഷിനിസ്റ്റ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഒ.ബി.സി കാറ്റഗറിയിലും ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി എന്നിവയാണ് യോഗ്യതകൾ. താത്പര്യമുള്ളവർ ഏപ്രിൽ 10ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ലാബ് ടെക്നീഷ്യൻ നിയമനം

ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് നിയമനം നടത്തുന്നു. ഡി.എം.എൽ.റ്റി./ ബി.എസ് സി എം.എൽ.ടി.യും സർക്കാർ വിഭാഗത്തിൽ ആറു മാസത്തെ പ്രവൃത്തി പരിചയവും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായം 20-നും 35-നും മധ്യേ. താത്പര്യമുള്ളവർ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഏപ്രിൽ 17-ന് വൈകിട്ട് അഞ്ചിനകം സൂപ്രണ്ടിന്റെ ഓഫീസിൽ നൽകണം. ഫോൺ: 0477 2282367.

വിവിധ തസ്തികകളിലേക്ക് അഭിമുഖം

എംപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. വാർഡ് അസിസ്റ്റന്റ്, സെയിൽസ് എക്സിക്യൂട്ടീവ്, മെക്കാനിക്ക് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. വാർഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് 35 വയസിൽ താഴെ പ്രായവും എസ്.എസ്.എൽ.സി, പ്ലസ് ടു യോഗ്യതയുമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് അവസരം. 30 വയസിൽ താഴെ പ്രായവും പ്ലസ്ടു യോഗ്യതയുമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാം. മെക്കാനിക്ക് സ്തികയിലേക്ക് 30 വയസിൽ താഴെ പ്രായവും പ്ലസ് ടു/ഐ.ടി.ഐ/ഡിപ്ലോമ യോഗ്യതയുമുള്ള പുരുഷന്മാർക്കാണ് അവസരം. യോഗ്യരായവർ ബയോഡാറ്റയുടെ പകർപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ഏപ്രിൽ അഞ്ചിന്് രാവിലെ 10-ന് ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തണം. ഫോൺ: 04772230624, 8304057735.

ഗസ്റ്റ് അധ്യാപക ഒഴിവ്

വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ (ഐ എച്ച് ആർ ഡി) വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ് / പി എച്ച് ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തലപര്യമുള്ളവർ ഏപ്രിൽ 11ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക് www.casvdy.org സന്ദർശിക്കുക. ഫോൺ: 04922 255061.

ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ സയന്റിഫിക് ഓഫീസർ

സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് സയന്റിഫിക് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷ കാലയളവിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന് കീഴിൽ 45,600-95,600 എന്ന ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിച്ചു വരുന്ന M.Sc (Physics/ Chemistry/ Mathematics/ Electronics/ Computer Science) അല്ലെങ്കിൽ B.Tech (Mechanical/ Electrical or Electronics & Communication) യോഗ്യതയുള്ള സർക്കാർ ഉദ്യോഗസ്ഥർ/ ഹൈസ്കൂൾ/ ഹയർ സെക്കന്ററി (Jr) അധ്യാപകർക്ക് അപേക്ഷിക്കാം (അധ്യാപകർക്ക് മുൻഗണന). അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 25. ഒഴിവുകൾ തിരുവനന്തപുരം (4), കോട്ടയം (1), ചാലക്കുടി (1)- അപേക്ഷയിൽ ഏത് സ്ഥലത്തേയ്ക്കാണെന്ന് വ്യക്തമാക്കിയിരിക്കണം. വിശദവിവരങ്ങൾക്ക്: https://www.kstmuseum.com/

ഹയർ സെക്കൻഡറി ടീച്ചർ ഒഴിവ്

കൊല്ലം ജില്ലയിലെ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ടീച്ചറുടെ ഒഴിവുണ്ട്. മാത്തമാറ്റിക്സ്, ബോട്ടണി ടീച്ചർമാരുടെ ഒഴിവാണുള്ളത്. ഭിന്നശേഷി - കാഴ്ച പരിമിതർക്കായി മാത്തമാറ്റിക്സ് ഒഴിവും ശ്രവണപരിമിതർക്കായി ബോട്ടണി ടീച്ചർ ഒഴിവും സംവരണം ചെയ്തിരിക്കുന്നു. എം എസ്സി മാത്തമാറ്റിക്സ്, എം എസ്സി ബോട്ടണി ആണ് അതത് തസ്തികകളിലേക്കുള്ള യോഗ്യത. ബി എഡ്, സെറ്റ് അല്ലെങ്കിൽ സമാന യോഗ്യത ഉണ്ടാവണം. 45600 - 95600 ആണ് ശമ്പള സ്കെയിൽ. 01/01/2023ന് 40 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 13നകം ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ. ഒ. സി ഹാജരാക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.