Sections

ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലറിക്കൽ അസിസ്റ്റന്റ്, അധ്യാപക, എപ്പിഡെമിയോളജിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ജൂനിയർ റെസിഡന്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Friday, Dec 08, 2023
Reported By Admin
Job Offer

ജൂനിയർ റസിഡന്റ് ഒഴിവ്

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ ഡെന്റിസ്ട്രി (OMFS) വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒരു ഒഴിവിൽ പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. ബിഡിഎസ് / എംഡിഎസ് യോഗ്യതയും യു.ജി/പി.ജി കേരള ഡെന്റൽ കൗൺസിൽ സ്ഥിര രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ (SSLC, UG/PG മാർക്ക് ലിസ്റ്റ് ഉൾപ്പെടെ), പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 15ന് രാവിലെ 10.45ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറിയിൽ പി.ജി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും.

ഡോക്ടറുടെ ഒഴിവ്

കോട്ടുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള ഡോക്ടർ തസ്തികയിൽ അഭിമുഖം നടത്തുന്നു. ഡിസംബർ 15 രാവിലെ 11ന് കോട്ടുകാൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് അഭിമുഖം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ് ബിരുദം, റ്റി.സി.എം.സി രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 7994697231

പരിശീലകരെ നിയമിക്കും

മുഖത്തല ബ്ലോക്ക്പഞ്ചായത്ത് പ്രോജക്ടിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ്, ബിഹേവിയർ ആൻഡ് ഒക്ക്യുപ്പേഷണൽ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് പരിശീലകരെ നിയമിക്കും. ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ അംഗീകൃത നിർദിഷ്ട യോഗ്യത. മുൻ പരിചയം ഉള്ളവർക്ക് മുൻഗണന. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഡിസംബർ 18നകം ശിശു വികസന പദ്ധതി ഓഫീസർ, ശിശു വികസന പദ്ധതി ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട് മുഖത്തല പി ഒ, കൊല്ലം-691577 വിലാസത്തിൽ സമർപ്പിക്കണം. ഫോൺ 0474 504411, 8281999106.

അഭിമുഖം

നെടുമ്പന സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് കരാർഅടിസ്ഥാനത്തിൽ എപ്പിഡെമിയോളജിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനത്തിനായി ഡിസംബർ 16ന് അഭിമുഖം നടത്തും. എപ്പിഡെമിയോളജിസ്റ്റ്,- രാവിലെ 10 മുതൽ 11വരെയും, ലാബ് ടെക്നീഷ്യൻ - രാവിലെ 11 മുതൽ 12.30വരെയും, ഡാറ്റ എൻട്രി ഓപ്പറേറ്റർ- 12.30 മുതൽ 1.30വരെയുമാണ്. യോഗ്യത: എപ്പിഡെമിയോളജിസ്റ്റ് -ഏതെങ്കിലും മെഡിക്കൽ ബിരുദം, എം പി എച്ച് /എം ഡി /ഡി പി എച്ച് നിർബന്ധം. അല്ലെങ്കിൽ ഏതെങ്കിലും ബിരുദം, എം പി എച്ച് /ഡി പി എച്ച് നിർബന്ധം. ലാബ് ടെക്നീഷ്യൻ -സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡി എം എൽ ടി ആൻഡ് ബി എസ് സി എം എൽ ടി, പാരാമെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ,ഡി എം ഇ സർട്ടിഫിക്കറ്റ്. ഡേറ്റ മാനേജർ - കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം/ബി ഇ/ബി ടെക് ഇലക്ട്രോണിക്സ് /ഐ ടി, മൂന്നുവർഷത്തെ പ്രവർത്തിപരിചയം. പ്രായപരിധി: 2023 നവംബർ 30ന് 40 വയസ്സ് കവിയരുത്. അസ്സൽ സർട്ടിഫിക്കറ്റുകളും രേഖകളുമായി മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പഞ്ചായത്തിൽ എത്തണം. ഫോൺ 0474 2593313.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ വിവിധ തസ്തികകളിൽ നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഒഴിവുള്ള പ്രൊട്ടക്ഷൻ ഓഫീസർ, ലീഗൽ പ്രൊബേഷൻ ഓഫീസർ തസ്തികകളിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ് തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ 12 ന് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ജില്ലാശിശു സംരക്ഷണ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ രാവിലെ 9.30 ന് എത്തിച്ചേരണം. ഫോൺ: 0487 2364445.

ക്ലറിക്കൽ അസിസ്റ്റന്റ് നിയമനം

തൃശ്ശൂർ: പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, പട്ടികജാതി വികസന ഓഫീസുകളിലും ഗവ. പ്ലീഡറുടെ ഓഫീസിലും ക്ലറിക്കൽ അസിസ്റ്റന്റ്മാരെ നിയമിക്കുന്നു. 21 മുതൽ 35 വയസ്സ് വരെയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബിരുദവും ആറുമാസത്തിൽ കുറയാത്ത പിഎസ്സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായവരും ആയിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 23. അപേക്ഷകൾ പട്ടികജാതി ഓഫീസുകളിൽ നിന്ന് ലഭിക്കും. ഫോൺ: 0487 2360381.

ക്ലറിക്കൽ അസിസ്റ്റന്റ്സ് നിയമനം: 23 വരെ അപേക്ഷിക്കാം

പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്-നഗരസഭ-കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ഗവൺമെന്റ് പ്ലീഡർമാരുടെ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് ക്ലറിക്കൽ അസിസ്റ്റന്റ്(വകുപ്പിന്റെ പരിശീലന പദ്ധതി) നിയമനത്തിന് പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബിരുദത്തോടൊപ്പം ആറുമാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായവരായിരിക്കണം. സാധുവായ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡ് ഉണ്ടായിരിക്കണം. ക്ലറിക്കൽ അസിസ്റ്റന്റുമാരായി നിയമിക്കപ്പെടുന്നവർക്ക് സ്ഥിരനിയമനത്തിന് അർഹത ഉണ്ടായിരിക്കില്ല. പ്രായപരിധി 21നും 35നും മധ്യേ. പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും. നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. താത്പര്യമുള്ളവർ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സാധുവായ എംപ്ലോയ്മെന്റ് കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബ്ലോക്ക്/നഗരസഭ/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ ഡിസംബർ 23 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിന്റെ മാതൃകക്കും മേൽപ്പറഞ്ഞ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോൺ: 0471 2994717, 0491 25055005

ഗസ്റ്റ് അധ്യാപക നിയമനം

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക് കോളെജിൽ പ്രിന്റിങ് വിഭാഗം ലക്ചറർ, കമ്പ്യൂട്ടർ വിഭാഗം ട്രേഡ്സ്മാൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഡിസംബർ 12 ന് രാവിലെ 11 നകം കോളെജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0466 2220450.

അധ്യാപക നിയമനം

തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ സംഗീതം, കായികം അധ്യാപക തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ഡിസംബർ 13ന് രാവിലെ പത്തിന് ബന്ധപ്പെട്ട യോഗ്യതയിലുള്ള അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.