Sections

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Thursday, Mar 30, 2023
Reported By Admin
Various Courses

വിർച്വൽ/ ഓഗ്മെന്റഡ് റിയാലിറ്റി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ വിർച്വൽ/ ഓഗ്മെന്റഡ് റിയാലിറ്റി കോഴ്സുകളുടെ പരിശീലനം കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഉടൻ ആരംഭിക്കുന്നു. നൂതനമായ AR/VR റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള യൂണിറ്റി സെർട്ടിഫൈഡ് VR ഡെവലപ്പ്ർ, ആർട്ടിസ്റ്റ് കോഴ്സുകളാണ് പൊതുജങ്ങൾക്കു വേണ്ടി സർക്കാർ ലഭ്യമാക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് പരിശീലനം. പ്ലസ് 2 ആണ് യോഗ്യത. ഈ തൊഴിലധിഷ്ഠിത കോഴ്സിൽ ചേരുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.

https://tinyurl.com/2p8d5zxu

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 6238093350

ഗവ:അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗവ: എ.വി.ടി.എസ് കളമശ്ശേരിയിൽ നടത്തുന്ന മെഷീൻ ടൂൾ മെയിന്റനൻസ് (മെക്കാനിക്കൽ), ഡൊമസ്റ്റിക് അപ്ലയൻസസ് മെയിന്റനൻസ് (ഇലക്ട്രിക്കൽ) എന്നീ ഒരു മാസം ദൈർഘ്യമുള്ള ഗവ:അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഐ.ടി.ഐ കളമശ്ശേരി ക്യാംപസിൽ പ്രവർത്തിക്കുന്ന ഗവ:എ.വി.ടി.എസ് കളമശ്ശേരിയിൽ നേരിട്ട് നൽകാം. ഐ.ടി.ഐ ട്രേഡുകൾ (എൻടിസി) പാസായവർക്കോ/ ഡിപ്ലോമ/ഡിഗ്രിയുള്ളവർക്കോ/ മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്കോ സ്പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2557275, 9847964698.

അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ കൊല്ലത്തെ നോളജ് സെന്ററിൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് മൂന്നാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് ഹെഡ് ഓഫ് സെന്റർ കെൽട്രോൺ നോളജ് സെന്റർ, ടൗൺ അതിർത്തി, കൊല്ലം വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ 0474 2731061.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.