Sections

വിവിധ തൊഴിൽ അധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

Tuesday, Oct 17, 2023
Reported By Admin
Job Oriented Courses

തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിംഗ്, ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി / പട്ടികവർഗ / മറ്റർഹ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പ്രസ്തുത കാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കുന്നതാണ്. ഒ.ബി.സി / എസ്.ഇ.ബി.സി / മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

അപേക്ഷാ ഫോറം 100 രൂപയ്ക്ക് സെന്ററിൽ നിന്ന് നേരിട്ടും / മണിഓർഡറായി 135 രൂപ മാനേജിംഗ് ഡയറക്ടർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം - 695024 എന്ന വിലാസത്തിൽ തപാലിലും / വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് 0471 2474720, 0471 2467728 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം. Website: www.captkerala.com. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം) കോപ്പികൾ സഹിതം ലഭിക്കേണ്ട അവസാന തീയതി നവംബർ 18.

തൊഴിലധിഷ്ഠിത കോഴ്സുകൾ

എഴുകോൺ സർക്കാർ പോളിടെക്നിക് കോളജിൽ ത്രൈമാസ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കു അപേക്ഷിക്കാം. ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷൻ, ബ്യൂട്ടിഷൻ, മൊബൈൽഫോൺ ടെക്നോളജി എന്നിവയാണ് കോഴ്സുകൾ. അപേക്ഷ ഫോം തുടർവിദ്യാഭാസ കേന്ദ്രത്തിന്റെ ഓഫീസിൽ ലഭിക്കും. അവസാനതീയതി ഒക്ടോബർ 31 . ഫോൺ 9496846522.

സൗജന്യ ഹൃസ്വകാലകോഴ്സിലേക്ക് അപേക്ഷിക്കാം

അയിലൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ സർട്ടിഫൈഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അക്കൗണ്ടിങ് ആൻഡ് പബ്ലിഷിങ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി /എസ് ടി വിദ്യാർഥികൾക്കും അർഹരായ ഇ ഡബ്ല്യൂ എസ് വിഭാഗം വനിതകൾക്കും അപേക്ഷിക്കാം. പത്താം ക്ലാസ് പാസ് അല്ലെങ്കിൽ എട്ടാംതരം പാസായ ശേഷം വിദ്യാഭ്യാസം തുടരുന്നവരോ എട്ടാംതരം പാസായ ശേഷം രണ്ടു വർഷത്തെ ഐ ടി ഐ സർട്ടിഫിക്കറ്റ് പ്രസ്തുത മേഖലയിലുള്ളവരോ എട്ടാംതരം പാസായശേഷം പ്രസ്തുത മേഖലയിൽ പ്രവർത്തി പരിചയമുള്ളവരോ എൻ എസ് ക്യൂ എഫ് ലെവൽ രണ്ടിനുശേഷം പ്രസ്തുത മേഖലയിൽ തൊഴിൽ പരിചയമുള്ളവരോ ആയിരിക്കണം അവസാന തീയതി ഒക്ടോബർ 20. ഫോൺ 8547005029, 9495069307, 7025336495.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.