- Trending Now:
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ICSR) 2024 ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
8,9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ടാലന്റ് ഡവലപ്പ്മെന്റ് കോഴ്സിനും പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സിനും അപേക്ഷിക്കാം.
മാർച്ച് 27 മുതൽ ഏപ്രിൽ 13 വരെ https://kscsa.org. എന്ന വെബ്സൈറ്റ് മുഖേനെ അപേക്ഷ സമർപ്പിക്കാം. പ്രവേശനം ലഭിക്കുന്നതിന് വിദ്യാർഥികൾ ഏപ്രിൽ 15ന് ഐ.സി.എസ്.ആറിൽ നടക്കുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കണം. ടാലന്റ് ഡവലപ്പ്മെന്റ് കോഴ്സിനുള്ള പ്രവേശന പരീക്ഷ പത്ത് മുതൽ 11 വരെയും സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സിനുള്ള പ്രവേശന പരീക്ഷ രാവിലെ 11 മുതൽ 12 വരെയും നടക്കും. ഏപ്രിൽ 17ന് ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിൻ: 679573 എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0494 2665489, 828109886, 8848346005,9846715386, 9645988778.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.