Sections

സ്വീപ്പർ, അധ്യാപക, ബ്ലോക്ക് ടെക്നോളജി മാനേജർ തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Monday, Dec 11, 2023
Reported By Admin
Job Offer

നെഹ്റു യുവകേന്ദ്രയിൽ താൽക്കാലിക ഒഴിവ്

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്രയിൽ താൽക്കാലിക അടിസ്ഥാനത്തിൽ സ്വീപ്പറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസം 4 മണിക്കൂർ ജോലിക്ക് പ്രതിദിനം 250 രൂപ നിരക്കിൽ ഒരു മാസം പരമാവധി 6000 രൂപയാണ് ഹോണറേറിയം. പ്രായപരിധി 18 മുതൽ 25 വയസ്സ്. താല്പര്യമുള്ള യുവജനങ്ങൾ വയസ്സ്, യോഗ്യത എന്നിവ സഹിതം 2023 ഡിസംബർ 23 നകം സ്റ്റേറ്റ് ഡയറക്ടർ, നെഹ്റു യുവകേന്ദ്രസംഘാതൻ, തൈക്കാട് പി.ഒ തിരുവനന്തപുരം 14 വിലാസത്തിലോ keralazone2013@gmail.com എന്ന ഇമെയിലിലോ അപേക്ഷിക്കാം.

മലയാളം അധ്യാപക ഒഴിവ്

വെയിലൂർ ഗവ. ഹൈസ്കൂളിൽ എൽ.പി.എസ്.ടി (മലയാളം) തസ്തികയിൽ ഒരു താത്ക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 13 രാവിലെ 10 മണിക്ക് അഭിമുഖത്തിനായി സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

വാക്ക് ഇൻ ഇന്റർവ്യൂ 21 ന്

ചാവക്കാട്, ചേർപ്പ്, ചൊവ്വന്നൂർ ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിൽ ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ താൽക്കാലിക തസ്തികയിലെ ഒഴിവിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കൃഷി /മൃഗസംരക്ഷണം /ഡയറി സയൻസ് /ഫിഷറീസ് /അഗ്രികൾച്ചർ എൻജിനീയറിങ് ഇവയിൽ ബിരുദാനന്തര ബിരുദമുള്ള 45 വയസ്സിൽ താഴെയുള്ളവർക്കാണ് അവസരം. കൃഷി അനുബന്ധ മേഖലകളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. 28955 രൂപയാണ് പ്രതിമാസ വേതനം. താല്പര്യമുള്ളവർ വെള്ളപേപ്പറിൽ അപേക്ഷയും വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രായം മേൽവിലാസം, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും സഹിതം ചെമ്പുക്കാവ് അഗ്രികൾച്ചർ കോംപ്ലക്സിലെ മൂന്നാം നിലയിലെ ആത്മ ഓഫീസിൽ പ്രൊജക്റ്റ് ഡയറക്ടർ മുമ്പാകെ ഡിസംബർ 21ന് രാവിലെ 10.30 ന് എത്തണം. ഫോൺ: 0487 2332048.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.