- Trending Now:
പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയിൽ തുമ്പമൺ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ ആന്റ് ഹെൽപ്പർ തസ്തികയിലെ ഒഴിവുകളിലേക്ക് തുമ്പമൺ പഞ്ചായത്തിൽ സ്ഥിരം താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 20. ഫോൺ : 04734 256765.
സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കോമ്പാറയിൽ പ്രവർത്തിക്കുന്ന ആഫ്റ്റർ കെയർ ഹോംസിൽ ഹോം മാനേജർ, കെയർ ടേക്കർ എന്നീ തസ്തികകളിലേക്കും ഹോളിക്രോസ് എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ് (പാർട്ട് ടൈം), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്കും ഇന്റർവ്യൂ നടത്തുന്നു. സെപ്റ്റംബർ 15 ന് ഉച്ചക്ക് 2 ന് എറണാകുളം കളക്ടറേറ്റിലാണ് ഇന്റർവ്യൂ. ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം അന്നേ ദിവസം ഉച്ചക്ക് 1.30 ന് മുൻപായി ജില്ലാ വനിത ശിശു വികസന ഓഫീസിൽ ഹാജരാകണം.
ഫോൺ : 0484 2391820
തൃശൂർ മെഡിക്കൽ കോളജിലും നെഞ്ചുരോഗ ആശുപത്രിയിലും പുതുതായി ആരംഭിക്കുന്ന ഫെസിലിറ്റേഷൻ സെന്ററിൽ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് പട്ടികവർഗ വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത - പ്ലസ് ടു. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാകണം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. രാവിലെ 11 നകം റിപ്പോർട്ട് ചെയ്യണം. പ്രതിമാസം 20,000/- രൂപ ഹോണറേറിയം ലഭിക്കും. ഫോൺ: 0480 2706100.
ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ താത്കാലികമായി ക്ലർക്കിനെ നിയമിക്കുന്നു. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അഭിമുഖം സെപ്റ്റംബർ ഏഴിന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത - ഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാകണം. ജാതി, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ: 0480 2706100.
പ്രോജക്ട് ഫെലോ ഒഴിവ്
പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തിൽ ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെലോയെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത ബോട്ടണി/ പ്ലാന്റ് സയൻസ് ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫീൽഡ് വർക്ക്, ട്രീ ബ്രീഡിങ് പ്രോഗ്രാം, കമ്പ്യൂട്ടർ ഓപ്പറേഷനിൽ (ഡാറ്റ എൻട്രി ആൻഡ് അനാലിസിസ്) എന്നിവയിലുള്ള പ്രവർത്തിപരിചയവും അഭികാമ്യം. 2024 ഡിസംബർ വരെയാണ് കാലാവധി. പ്രതിമാസ ഫെലോഷിപ്പ് തുക 22000 രൂപ. 2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി -പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും. താല്പര്യമുള്ളവർ സെപ്റ്റംബർ 11ന് രാവിലെ 10ന് സർട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.
മാനന്തവാടി പോളിടെക്നിക് കോളേജിൽ ഇംഗ്ലീഷ്, ഫിസിക്സ് ലക്ചറർ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ സെപ്തംബർ 4 ന് രാവിലെ 9.30 ന് അസ്സൽ രേഖകളുമായി മത്സരപരീക്ഷയ്ക്കും ഇന്റർവ്യൂവിനും എത്തിച്ചേരണം. ഫോൺ: 04935 293024.
വാകേരി ജി.വി.എച്ച്.എസ്.എസിൽ എൽ.എസ്.എം അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. സെപ്തംബർ 5 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും. ഫോൺ: 9020202600.
ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഗണിത ശാസ്ത്ര വിഷയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. അധ്യാപക തൊഴിൽ പരിചയം അഭിലഷണീയം. യോഗ്യതയുള്ള പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സെപ്തംബർ 5 ന് രാവിലെ 9.30 ന് തലപ്പുഴ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഓഫീസിൽ എത്തിച്ചേരണം.
കേരള ഹൈഡൽ ടൂറിസം സെന്റർ ബാണാസുരസാഗർ യൂണിറ്റിൽ സെക്യൂരിറ്റി ജോലിക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഗോത്രവർഗ്ഗ വിഭാഗത്തിലുള്ളവർ സെപ്തംബർ 6 നകം ബാണാസുരസാഗർ ഹൈഡൽ ടൂറിസം ഓഫീസിലോ banasurahydeltourism@gmail.com എന്ന വെബ്സൈറ്റിലോ അപേക്ഷ നൽകണം. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 30 നും 50 നും മദ്ധ്യേ. സെപ്തംബർ 8 ന് രാവിലെ 11 ന് ബാണാസുരസാഗർ ഹൈഡൽ ടൂറിസം ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസ്സൽ രേഖകളുമായി എത്തിച്ചേരണം. ഫോൺ: 04936 273460.
വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലികാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി എം.എൽ.ടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വെള്ളമുണ്ട പഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം താമസിക്കുന്ന പഞ്ചായത്ത്, ഫോൺ നമ്പർ, ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ, ആധാർ കാർഡിന്റെ പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ 4 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോൺ: 04935 296562.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.