- Trending Now:
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്പ് പദ്ധതിയുടെ കീഴിൽ ഇ.ഇ.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, ന്യൂറോ ടെക്നോളജി (രണ്ട് വർഷത്തെ കോഴ്സ്) കുറഞ്ഞത് ആറ് മാസം മെഡിക്കൽ കോളേജിൽ നിന്ന് ഇന്റേൺഷിപ്പ്, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരവും കേരള പാരാമെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ. പ്രായപരിധി 18-36. ആറു മാസ കാലയളവിലേക്ക് (179 ദിവസം) ദിവസ വേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താത്പര്യമുളളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ആറിന് എറണാകുളം മെഡിക്കൽ സൂപ്രണ്ടിൻറെ കാര്യാലയത്തിൽ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇൻ-ഇൻറർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ ഒമ്പതു മുതൽ 10 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകും. ഫോൺ 0484-2754000.
നാഷണൽ ആയുഷ് മിഷൻ ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്ക് കരാടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ശല്യതന്ത്ര), നഴ്സ് (ആയുർവേദ,) യോഗ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് ഫെബ്രുവരി ഏഴിന് വാക് ഇൻ ഇന്റർവ്യു നടത്തുന്നു. സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ആയുർ സിസ്റ്റത്തിൽ ബിരുദാനന്തര ബിരുദമാണ് (ശല്യതന്ത്ര) യോഗ്യത. ശമ്പളം 43,943 രൂപ. 2023 ഫെബ്രുവരി ഏഴിന് 40 വയസ് കവിയരുത്. നഴ്സ് തസ്തികയിൽ എ.എൻ.എം കോഴ്സ് സർട്ടിഫിക്കറ്റും ആയുർവേദ നഴ്സിങ്ങിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റും ആണ് യോഗ്യത. ശമ്പളം 14,700 രൂപ. 2023 ഫെബ്രുവരി ഏഴിന് 40 വയസ് കവിയരുത്. യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും യോഗയിൽ ഒരു വർഷത്തെ പി.ജി ഡിപ്ലോമ, സർക്കാർ വകുപ്പ്/ അംഗീകൃത സർവകലാശാലയിൽ നിന്നും യോഗയിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ്, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ യോഗ അധ്യാപക ട്രെയിനിങ്ങിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എൻ.വൈ.എസ്, ബി.എ.എം.എസ്, എം.എസ്.സി-എം.ഫിൽ യോഗ ഉള്ളവർക്കും അപേക്ഷിക്കാം. 2023 ഫെബ്രുവരി ഏഴിന് 50 വയസ് കവിയരുത്. സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസറിന് രാവിലെ 10 നും നഴ്സിന് രാവിലെ 11 നും യോഗ ഇൻസ്ട്രക്ടറിന് ഉച്ചയ്ക്ക് 12 നുമാണ് കൂടിക്കാഴ്ച. താത്പര്യമുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോയുമായി കൽപ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.arogyakeralam.gov.in ൽ ലഭിക്കും. ഫോൺ: 9072650492, 9447453850.
ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളെജിൽ പമ്പ് ഓപ്പറേറ്റർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി മൂന്നിന് രാവിലെ 11 ന് നടക്കും. യോഗ്യത-പമ്പ് ഓപ്പറേറ്റീവ് ട്രെയിനിങ് ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി/ വി.എച്ച്.എസ്.ഇ അല്ലെങ്കിൽ എസ്.എസ്.എൽ.സിയും കെ.ജി.ടി.ഇ/എൻ.ടി.സി/ഐ.ടി.ഐ (ഇലക്ട്രിക്കൽ/എം.എം.വി) അല്ലെങ്കിൽ തത്തുല്യ യോഗ്യത. മുൻപരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0466 2260565.
പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ, എരമം-കൂറ്റൂർ, ചെറുപുഴ ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയിൽ പ്രായമുളള എസ് എസ് എൽ സി പാസായ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ തസ്തികയിലേക്കും എസ് എസ് എൽ സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകളിൽ നിന്നും ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. 2022 ഡിസംബർ 31 ന് 46 വയസ് കവിയരുത്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷം വരെ ഇളവ് ലഭിക്കും. വർക്കർ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തിൽ എസ് എസ് എൽ സി പാസായ അപേക്ഷകരുടെ അഭാവത്തിൽ എസ് എസ് എൽ സി തോറ്റവരെയും പട്ടികവർഗവിഭാഗത്തിൽ എസ് എസ് എൽ സി പാസാകാത്തവരോ തോറ്റവരോ ഇല്ലെങ്കിൽ എട്ടാം ക്ലാസ് തോറ്റവരെയും പരിഗണിക്കും. അപേക്ഷ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ച് മണി വരെ പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷ ഫോറത്തിന്റെ മാതൃക പെരിങ്ങോം ടൗണിലെ പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലും പഞ്ചായത്ത് ഹെൽപ്പ് ഡെസ്കുകളിലും ലഭിക്കും. ഫോൺ: 04985 236166.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.