Sections

ഫീൽഡ് അസിസ്റ്റന്റ്, ഓഫീസ് സ്റ്റാഫ്, കായിക പരിശീലകർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അധ്യാപക, അക്രഡിറ്റഡ് ഓവർസിയർ, എഞ്ചിനീയർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Tuesday, Nov 28, 2023
Reported By Admin
Job Offer

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

മേപ്പാടി ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിവര ശേഖരണം ഡാറ്റാ എൻട്രി ജോലികൾക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നവംബർ 29 ന് രാവിലെ 11 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടക്കും. സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ,ഐ.ടി.ഐ ഡ്രാഫ്റ്റ്മാൻ(സിവിൽ), ഐ.ടി.ഐ സർവ്വെയർ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഹാജരാകണം. ഫോൺ: 04936 282 422.

പനമരം ഗ്രാമപഞ്ചായത്ത് വസ്തുനികുതി പരിഷ്കരണത്തിനായി കെട്ടിട പരിശോധനയ്ക്കും വിവരശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി ഉദ്യോഗാർത്ഥികളെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത ഡിപ്ലോമ (സിവിൽ എഞ്ചിനീയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐ.ടി.ഐ സർവ്വെയർ. ഇ മെയിൽ gppanamaram@gmail.com ഫോൺ 04936 220772.

ഓഫീസ് സ്റ്റാഫ് നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലികാടിസ്ഥാനത്തിൽ ഓഫീസ് സ്റ്റാഫിനെ നിയമിക്കുന്നു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നവംബർ 29ന് രാവിലെ 10ന് കൂടിക്കാഴ്ച്ച നടക്കും. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും,തൊഴിൽ പരിചയവുമുള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന നൽകും. ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യതാ രേഖകൾ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോൺ 04936 282854

അക്രഡിറ്റഡ് എഞ്ചിനീയർ നിയമനം

നെന്മേനി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച ഡിസംബർ 5ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും. സിവിൽ,അഗ്രികൾച്ചർ എഞ്ചിനീയറിംഗ് ഡിഗ്രി അല്ലെങ്കിൽ മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമയും 5 വർഷത്തിൽ കുറയാത്ത സർക്കാർ, അർദ്ധസർക്കാർ സ്ഥാപനത്തിലെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും 10 വർഷത്തിൽ കുറയാത്ത സർക്കാർ, അർദ്ധസർക്കാർ സ്ഥാപന പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പുകൾ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. നെന്മേനി ഗ്രാമ പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമുള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന നൽകും. ഫോൺ 04936 267310.

വോക് ഇൻ ഇന്റർവ്യു

കേരള സംസ്ഥാന കശുമാവ് കൃഷിവികസന ഏജൻസിയിൽ ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനഅഭിമുഖം നവംബർ 30ന് സർക്കാർ ഗസ്റ്റ് ഹൗസിൽ രാവിലെ 10ന് നടക്കും. വി എച്ച് എസ്ഇ, അഗ്രികൾച്ചർ ഡിപ്ലോമ ഇൻ അഗ്രികൾച്ചർ തതുല്യ യോഗ്യതയുള്ള അതാത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തിരുവനന്തപുരം-1, കൊല്ലം-1,പത്തനംതിട്ട-1. ആലപ്പുഴ- 1, കോട്ടയം-2, ഇടുക്കി -1, എറണാകുളം -1 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യതതെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഹാജരാകാം. കൂടുതൽ വിവരങ്ങൾക്ക് www.kasumavukrishi.org സന്ദർശിക്കാം. ഫോൺ:9446307456, 9496045000.

വാക്സിനേറ്റർമാരേയും സഹായികളേയും നിയമിക്കുന്നു

മൃഗസംരക്ഷണ വകുപ്പ് പശുക്കൾക്കും എരുമകൾക്കുമുള്ള കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം നടത്തുന്നു. നാലാം ഘട്ട നാഷണൽ അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടിന്റെ ഭാഗമായി ഡിസംബർ ഒന്ന് മുതൽ 21 പ്രവൃത്തി ദിവസങ്ങളിലായി നടക്കുന്ന യജ്ഞത്തിലേക്ക് വാക്സിനേറ്റർമാർ, സഹായികൾ എന്നിവരെ നിയമിക്കുന്നു. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെ, പരിചയസമ്പന്നരായ സർവീസിൽ നിന്നും വിരമിച്ച ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാർ, ഫീൽഡ് ഓഫീസർമാർ, സർക്കാർ സർവീസിൽ ഇല്ലാത്തതും, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉളളവരുമായ വെറ്ററിനറി ഡോക്ടർമാർ എന്നിവർക്ക് വാക്സിനേറ്റർക്കുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. 15,000 രൂപ ഓണറേറിയമായും കേന്ദ്ര സർക്കാർ നിശ്ചയിച്ച നിരക്കിൽ വാക്സിനേഷൻ ചാർജ്ജും ലഭിക്കും. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെ പൂർണകായിക ആരോഗ്യമുളള, മൃഗസംരക്ഷണ വകുപ്പിൽ നിന്നും വിരമിച്ച അറ്റൻഡർമാർ/പാർട്ട് ടൈം സ്വീപ്പർമാർ, 18 വയസ്സിന് മുകളിൽ പ്രായമുളള വി.എച്ച്.എസ്.ഇ പാസായവർ, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് കോഴ്സുകൾ പൂർത്തിയാക്കിയവർ, സാമൂഹിക സന്നദ്ധസേന വോളന്റിയർമാർ, 18 വയസ്സിന് മുകളിൽ പ്രായമുളള സ്ഥലപരിചയമുളളതും, കായികക്ഷമതയുളളതും, ജനസമ്മതിയുളളവരുമായ യുവതീ-യുവാക്കൾ എന്നിവർക്ക് സഹായികളാകാം. പശുക്കളെ കൈകാര്യം ചെയ്ത് മുൻപരിചയമുളളവർക്ക് മുൻഗണന ഉണ്ടായിരിക്കും. 10,000 രൂപ ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവർ അപേക്ഷകൾ വെള്ളകടലാസ്സിൽ തയാറാക്കിയ ബയോഡാറ്റ സഹിതം താമസിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള മൃഗാശുപത്രി സ്ഥാപനമേധാവി (ചീഫ് വെറ്ററിനി ഓഫീസർ/സീനിയർ വെറ്ററിനറി സർജൻ/ വെറ്ററിനറി സർജൻ) മുൻപാകെ നവംബർ 29 ഉച്ചയ്ക്ക് 12ന് മുൻപായി നേരിട്ട് സമർപ്പിക്കണം. വിലാസവും മൊബൈൽ നമ്പരും വ്യക്തമായി രേഖപ്പെടുത്തേണ്ടതും ആധാർ കാർഡിന്റെ കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുമാണ്. അപേക്ഷകരുടെ നിയമനം ഒഴിവുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.

ട്രേഡ്സ്മാൻ ഒഴിവ്

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ നിയമനം നടത്തുന്നു. അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നവംബർ 30 ന് രാവിലെ 10 ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിൽ എത്തണം. വിശദ വിവരത്തിന് ഫോൺ: 0481 2506153, 2507763.

വോക് ഇൻ ഇന്റർവ്യു

കേരള സംസ്ഥാന കശുമാവ് കൃഷിവികസന ഏജൻസിയിൽ ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനഅഭിമുഖം നവംബർ 30ന് സർക്കാർ ഗസ്റ്റ് ഹൗസിൽ രാവിലെ 10ന് നടക്കും. വി എച്ച് എസ്ഇ, അഗ്രികൾച്ചർ ഡിപ്ലോമ ഇൻ അഗ്രികൾച്ചർ തതുല്യ യോഗ്യതയുള്ള അതാത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തിരുവനന്തപുരം-1, കൊല്ലം-1,പത്തനംതിട്ട-1. ആലപ്പുഴ- 1, കോട്ടയം-2, ഇടുക്കി -1, എറണാകുളം -1 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യതതെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഹാജരാകാം. കൂടുതൽ വിവരങ്ങൾക്ക് www.kasumavukrishi.org സന്ദർശിക്കാം. ഫോൺ:9446307456, 9496045000.

ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാം

ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ബോട്ട് ഡ്രൈവറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. എട്ടാം ക്ലാസാണ് വിദ്യാഭ്യാസയോഗ്യത. ബോട്ട് ഡ്രൈവിങ്ങിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും 18 നും 41 നും മധ്യേ (ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് അനുവദനീയം) പ്രായമുള്ളവർക്കും അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തിപരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്മെന്റ് എക്സ്ചേജുകളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0491-2505204

പരിശീലകർക്ക് വാക് ഇൻ ഇന്റർവ്യൂ

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിലിൽ നിലവിലുള്ള അത്ലറ്റിക്, ഫുട്ബോൾ, വോളിബോൾ, സൈക്ലിങ് കായിക പരിശീലകരുടെ തസ്തികകളിലെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി ഡിസംബർ ഏഴിനു രാവിലെ 10ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമ ഉള്ളവർക്ക് പങ്കെടുക്കാം.

അക്രഡിറ്റഡ് ഓവർസിയർ ഒഴിവ്

ബെള്ളൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ കരാറടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസിയർ ഒഴിവ്. യോഗ്യത ബി.ടെക് സിവിൽ / മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ / രണ്ട് വർഷം ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ. അഭിമുഖം ഡിസംബർ എട്ടിന് രാവിലെ 11ന് ബെള്ളൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ. ഫോൺ 04994 260073.

അധ്യാപക ഒഴിവ്

തൃക്കരിപ്പൂർ സർക്കാർ പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബ്രാഞ്ചിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക അധ്യാപക ഒഴിവ്. കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ 60 ശതമാനത്തിൽ കുറയാത്ത ബിരുദമാണ് യോഗ്യത. കൂടിക്കാഴ്ച്ച ഡിസംബർ ഒന്നിന് വെള്ളിയാഴ്ച്ച രാവിലെ 10ന് നടക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, എല്ലാ യോഗ്യത / പരിചയ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 10നകം പോളിടെക്നിക്ക് കോളേജ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0467 2211400, 9995145988.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.