Sections

സ്‌ക്വയർ മെഷ് കോഡ് എന്റ് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Wednesday, Jun 12, 2024
Reported By Admin
Applications are invited for the project to supply Square Mesh Code End

മത്സ്യത്തൊഴിലാളികൾക്ക് 2024-25 വർഷം സ്ക്വയർ മെഷ് കോഡ് എന്റ് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിറ്റിന് 16,000 രൂപ വില വരുന്ന ഫിഷ് കോഡ് എന്റ്, ഷ്രിം കോഡ് എന്റ് എന്നിവ 50 ശതമാനം സബ്സിഡിയോടുകൂടിയാണ് വിതരണം ചെയ്യുന്നത്. ബോട്ടിന് രജിസ്ട്രേഷൻ, ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ജൂൺ 30നകം അതത് മത്സ്യഭവനുകളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറം മത്സ്യഭവനുകളിൽ ലഭിക്കും. ഫോൺ: 0497 2731081.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.