Sections

യോഗ ഇൻസ്ട്രക്ടർ, ഇൻഷ്വറൻസ് ഏജന്റ്, അധ്യാപക, ഓഫീസ് അസിസ്റ്റന്റ്, ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ്, ഗസ്റ്റ് ഇൻസ്ട്രക്ടർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Monday, Nov 13, 2023
Reported By Admin
Job Offer

അഭിമുഖം

പൈനാവ് കേന്ദ്രീയവിദ്യാലയത്തിൽ താൽകാലികാടിസ്ഥാനത്തിൽ സ്പോർട്സ് കോച്ചിനെയും യോഗാ ഇൻസ്ട്രക്ടറെയും തിരഞ്ഞെടുക്കുന്നതിന് നവംബർ 13 ന് രാവിലെ 9.30 ന് പൈനാവ് കേന്ദ്രീയവിദ്യാലയത്തിൽ അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് http://painavu.kvs.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 04862 232205.

തപാൽ വകുപ്പിൽ ഇൻഷുറൻസ് ഏജന്റ് നിയമനം

പാലക്കാട് പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റർ ലൈഫ് ഇൻഷുറൻസ്/ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഏജന്റുമാരെ നിയമിക്കുന്നു. പ്രായപരിധി ഇല്ല. അപേക്ഷകർ പത്താം ക്ലാസ് പാസായവരും പാലക്കാട് പോസ്റ്റൽ ഡിവിഷൻ പരിധിയിൽ സ്ഥിരതാമസമുള്ളവരുമായിരിക്കണം. തൊഴിൽരഹിതർ, സ്വയംതൊഴിൽ ചെയ്യുന്ന യുവതീയുവാക്കൾ, മുൻ ഇൻഷുറൻസ് ഏജന്റുമാർ, ആർ.ഡി ഏജന്റ്, വിമുക്തഭടന്മാർ, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർ എന്നിവർക്ക് മുൻഗണന. വിരമിച്ച സർക്കാർ ജീവനക്കാരെ ഫീൽഡ് ഓഫീസറായും നിയമിക്കും.താത്പര്യമുള്ളവർ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാൻ കാർഡ്, മറ്റ് യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ പകർപ്പും സഹിതം പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുകളിലുള്ള പാലക്കാട് സീനിയർ സൂപ്രണ്ട് ഓഫീസിൽ നവംബർ 21 ന് രാവിലെ 10 ന് അഭിമുഖത്തിന് എത്തണം. തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപയുടെ എൻ.എസ്.സി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെക്കണം. നിലവിൽ മറ്റേതെങ്കിലും ലൈഫ് ഇൻഷുറൻസിൽ പ്രവർത്തിക്കുന്നവരെ പരിഗണിക്കില്ല. ഫോൺ: 9567339292, 9744050392

ഫാർമസിസ്റ്റ് നിയമനം: അഭിമുഖം 20 ന്

പാലക്കാട് ജില്ലാ ആശുപത്രി കോമ്പൗണ്ടിലുള്ള മെഡികെയർസിന്റെ കീഴിലുള്ള ഏഴ് മെഡിക്കൽ ഷോപ്പുകളിൽ ഫാർമസിസ്റ്റ് നിയമനം. ആറ് ഒഴിവുകളാണുള്ളത്. പ്രായപരിധി 18-36. കേരള സർക്കാർ അംഗീകരിച്ച ബീ.ഫാം/ഡി.ഫാം ഫാർമസി കൗൺസിൽ അംഗീകരിച്ച സർട്ടിഫിക്കറ്റും ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിപരിചയവും അഭിലഷണീയം. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവും മുൻഗണനയും ഉണ്ടായിരിക്കും. യോഗ്യരായവർ എസ്.എസ്.എൽ.സി അസൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയും അവയുടെ പകർപ്പും സഹിതം നവംബർ 20 ന് രാവിലെ 11 ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ അഭിമുഖത്തിനെത്തണം. ഫോൺ: 0491-2537024.

അധ്യാപക, ഓഫീസ് അസിസ്റ്റന്റ് നിയമനം

കുമരപുരം ഗവ ഹൈസ്കൂളിലെ എച്ച്.എസ്.ടി (സോഷ്യൽ സയൻസ്) മലയാളം, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിൽ താത്കാലിക നിയമനം. നവംബർ 14 ന് രാവിലെ 11 ന് എച്ച്.എസ്.ടി (സോഷ്യൽ സയൻസ്) മലയാളം തസ്തികയിലേക്കും ഉച്ചയ്ക്ക് രണ്ടിന് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കും കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർത്ഥികൾ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുമായി എത്തണമെന്ന് ഹെഡ് മിസ്ട്രസ് അറിയിച്ചു. ഫോൺ: 0491-2576372.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ഗവ.ഐ.ടി.ഐ ബേള, തൂണേരി, കേരളാധീശ്വരപുരം, പാതായ്ക്കര എന്നീ സ്ഥാപനങ്ങളിൽ അരിത്തമാറ്റിക് കാൽക്കുലേഷൻ കം ഡ്രോയിംഗ് (എ.സി.ഡി) ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. നവംബർ 13ന് രാവിലെ 10.30ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ പട്ടികജാതി വികസന വകുപ്പിന്റെ ഉത്തരമേഖല ട്രെയ്നിംഗ് ഇൻസ്പെക്ടർ ഓഫീസിൽ കൂടിക്കാഴ്ച്ച നടത്തും. ഏതെങ്കിലും ട്രേഡിൽ ഗവ. അംഗീകൃത മൂന്നുവർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ ആണ് മിനിമം യോഗ്യത. വേതനം മണിക്കൂർ നിരക്കിലായിരിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഇൻർവ്യൂവിന് നേരിട്ട് ഹാജരാവണം. വിവരങ്ങൾക്ക് 0495-2371451

സോഷ്യോളജി പ്രൊഫസർമാരെ നിയമിക്കുന്നു

സാമൂഹ്യപ്രത്യാഘാത പഠന റിപ്പോർട്ട് വിലയിരുത്തുന്നതിനായി പരിചയസമ്പന്നരായ സോഷ്യോളജി പ്രൊഫസർമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ നവംബർ 25നകം ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. അപേക്ഷകർ കവറിന് പുറത്ത് ഭൂമി ഏറ്റെടുക്കൽ- സാമൂഹ്യ പ്രത്യാഘാത പഠനം പുനരധിവാസ വിദ്ഗ്ധരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം..

കുടുംബശ്രീ ആനിമേറ്റർ നിയമനം

കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കിവരുന്ന നിലമ്പൂർ ട്രൈബൽ സ്പെഷൽ പ്രോജക്ടിന്റെയും പട്ടികവർഗ സുസ്ഥിര വികസന പരിപാടിയുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ആനിമേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായ പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകർ ചാലിയാർ, പോത്തുകല്ല്, വഴിക്കടവ്, മൂത്തേടം, എടക്കര, കരുളായി, നിലമ്പൂർ, കരുവാരക്കുണ്ട്, എടപ്പറ്റ, താഴെക്കോട്, ഊർങ്ങാട്ടിരി എന്നീ പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരും 18നും 45നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. വെള്ളപ്പേറിൽ തയാറാക്കിയ അപേക്ഷ നവംബർ 18ന് വൈകുന്നേരം അഞ്ചുമണിക്ക് മുൻപായി മലപ്പുറം കുടുംബശ്രീ ജില്ലാ ഓഫീസിലോ നിലമ്പൂർ തേക്ക് മ്യൂസിയത്തിനടുത്തുള്ള ട്രൈബൽ സ്പെഷ്യൽ പ്രോജക്ട് ഓഫീസിലോ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം. ഫോൺ-0483 2733470, 9747670052.

ലാബ് ടെക്നീഷ്യൻ നിയമനം

ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ്-2 തസ്തികയിൽ നിയമനം നടത്തുന്നു. ഗവ. അംഗീകൃ ബി.എസ്.സി എം.എൽ.ടി/ ഡി.എം.എൽ.ടി സർട്ടിഫിക്കറ്റ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.
കഴിഞ്ഞ ഏപ്രിൽ ഒന്നിന് 40 വയസ് കവിയാത്തവരാകണം അപേക്ഷകർ. ഏലംകുളം പഞ്ചായത്തിൽ സ്ഥിരതാമസക്കാരായവർക്ക് മുൻഗണന.
അഭിമുഖം നവംബർ 17ന് രാവിലെ 11ന് ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04933230156.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ, കരാട്ടേ ട്രെയ്നർ നിയമനം

താനൂർ ഗവ. റീജിയനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ, കരാട്ടേ ട്രെയ്നർ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. നവംബർ 13ന് രാവിലെ 11ന് അഭിമുഖം നടക്കും.
ഫോൺ: 954427286.

ഗസ്റ്റ് ട്രേഡ്സ്മാൻ നിയമനം

ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എൻ.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള ട്രേഡ്സ്മാൻ (ഷീറ്റ് മെറ്റൽ) തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും ഐ.ടി.ഐ / കെ.ജി.സി / എൻ.സി.വി.ടി അല്ലെങ്കിൽ ടി.എച്ച്.എസ്.എൽ.സി ആണ് യോഗ്യത. അഭിമുഖം നവംബർ 15ന് രാവിലെ 10.30ന് പ്രിൻസിപ്പൽ ഓഫീസിൽനടക്കും.

അപേക്ഷ ക്ഷണിച്ചു

ചെറിയമുണ്ടം ഗവ. ഐ.ടി.ഐയിലെ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) ട്രേഡിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ജനറൽ വിഭാഗത്തിൽനിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം നവംബർ 14ന് രാവിലെ പത്തിന് നടക്കും. ഫോൺ-0494 2967887.

കൊറഗ സ്പെഷ്യൽ പ്രൊജക്ട് കോർഡിനേറ്റർ, അസിസ്റ്റന്റ് കോർഡിനേറ്റർ അപേക്ഷ ക്ഷണിച്ചു

കാസർകോട്: ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന കൊറഗ സ്പെഷ്യൽ പ്രൊജക്ടിൽ സ്പെഷ്യൽ പ്രൊജക്ട് കോർഡിനേറ്റർ ( യോഗ്യത എം.എസ്.ഡബ്ല്യു / ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം, ട്രൈബൽ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ഹോണറേറിയം പ്രതിമാസം 30,000 രൂപ), അസിസ്റ്റന്റ് കോർഡിനേറ്റർ (യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം, ട്രൈബൽ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ഹോണറേറിയം 20,000 രൂപ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രത്യേക എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം, പദ്ധതി പ്രദേശത്ത് താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ, കന്നഡ, തുളു ഭാഷകൾ കൈകാര്യം ചെയ്യുന്നവർ, കൂടാതെ കൊറഗ വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്ക് പ്രഥമ പരിഗണനയുണ്ടാകും. നിയമന കാലാവധി ഒരുവർഷം. ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, വെള്ള കടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷ സഹിതം നവംബർ 20ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ നൽകണം. യാതൊരു കാരണവശാലും അസ്സൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം നൽകേണ്ടതില്ല. വിലാസം ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, കാസർകോട്, പിൻ 671 123. ഫോൺ 04994 256111, 9747534723.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.