- Trending Now:
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഒരു ഡോക്ടറെ നിയമിക്കുന്നു. പ്രതിമാസം 41,000 രൂപയാണ് വേതനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 27 രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളറട മെഡിക്കൽ ഓഫീസറുടെ മുൻപാകെ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.
കേരള ഡെന്റൽ കൗൺസിലിൽ നിലവിലുള്ള ഒരു യു.ഡി. ക്ലർക്ക് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.dentalcouncil.kerala.gov.in.
സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിൽ ഒരു കോ-ഓർഡിനേറ്ററെ സാംസ്കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തിൽ ഒരു വർഷക്കാലയളവിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 32560 രൂപ പ്രതിമാസ കരാർവേതനത്തോടെയാകും നിയമനം. കലാ സാഹിത്യ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ വേണ്ടത്ര കഴിവ് തെളിയിച്ചിട്ടുള്ളതുമായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് നടത്തുക. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 30നകം ഡയറക്ടർ, സാംസ്കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പിഒ തിരുവനന്തപുരം - 23 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2478193. ഇ-മെയിൽ: culturedirectoratec@gmail.com.
തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിംഗ് (ഗ്രാഫിക്സ്) വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ താൽക്കാലിക / ദിവസ വേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകനെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച നവംബർ 23നു രാവിലെ 10.30നു കോളജിൽ നടത്തും. വിദ്യാഭ്യാസ യോഗ്യത: First Class or Second Class Degree in Graphics with not less than 55% of marks or a Second Class Masters Degree in Graphics from a recognised University or First Class or Second Class Diploma (equivalent to Degree) with not less than 55% marks in painting from a recognised University or Institution with Second Class Masters Degree in Graphics. പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ തുടങ്ങിയവ സഹിതം പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം. അന്നേ ദിവസം ഉച്ചയ്ക്ക് 12.30 നു മുമ്പ് കോളജിൽ റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമേ കൂടിക്കാഴ്ചയ്ക്ക് അനുവദിക്കുകയുള്ളൂവെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
തൃശ്ശൂർ ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ സബ് എഡിറ്റർ തസ്തികയിൽ ഈഴവ /തിയ്യ /ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളെയും ഓപ്പൺ വിഭാഗത്തിനെയും പരിഗണിക്കുന്നതാണ്. ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും 55 ശതമാനം മാർക്കോടെ ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളത്തിൽ ബിരുദാനന്തര ബിരുദം, മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, എഡിറ്റിങ്, പ്രൂഫ് റീഡിങ്, ഡി.ടി.പി, പേജ് ലേ ഔട്ട് ആൻഡ് പബ്ലിക്കേഷൻ എന്നീ മേഖലകളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 18നും 36നും ഇടയിൽ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 2ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് എറണാകുളം ഡിവിഷണൽ എപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്യുന്നവർ നിയമനാധികാരിയിൽ നിന്നും എൻ.ഒ.സി ഹാജരാക്കണം.
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഒരു ഡോക്ടറെ നിയമിക്കുന്നു. പ്രതിമാസം 41,000 രൂപയാണ് വേതനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 27 രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളറട മെഡിക്കൽ ഓഫീസറുടെ മുൻപാകെ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.
ചിറ്റാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകൾ : ഗവ.അംഗീകൃത ഡി ഫാം/ ബി ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. യോഗ്യതയുളളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ നവംബർ 27 ന് വൈകിട്ട് അഞ്ചുനു മുൻപ് ചിറ്റാർ സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ മുമ്പാകെ സമർപ്പിക്കണം. ചിറ്റാർ പഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന. പ്രായപരിധി 40 വയസ്. ഫോൺ : 04735 256577.
കോന്നി ബ്ലോക്കിലെ മാതൃക കാർഷിക സേവന കേന്ദ്രത്തിൽ ഫെസിലിറ്റേറ്ററായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ള വിഎച്ച്എസ് സി / ഡിപ്ലോമ (കൃഷി) യോഗ്യതയുള്ളവർ നവംബർ 24 ന് രാവിലെ 10 ന് കോന്നി ബ്ലോക്ക് പഞ്ചായത്തിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ഹാജരാകണം.
കുറഞ്ഞത് അഞ്ചുവർഷം പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഫോട്ടോ, തിരിച്ചറിയൽ കാർഡ് ,പത്തനംതിട്ട ജില്ലയിലെ സ്ഥിരം താമസക്കാരനാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോൺ:9383470401.
തൃശ്ശൂർ: ജില്ലയിൽ ആരോഗ്യവകുപ്പിന് കീഴിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ, സിവിൽ സർജൻ എന്നീ തസ്തികകളിൽ അഡ്ഹോക് വ്യവസ്ഥയിൽ നിയമിക്കുന്നു. താല്പര്യമുള്ളവർ ടി സി എം സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എം ബി ബി എസ് സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഇലക്ഷൻ ഐ ഡി/ ആധാർ കാർഡ് എന്നീ രേഖകൾ സഹിതം ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ചിനകം ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ആരോഗ്യം) അപേക്ഷ നൽകണം. തുടർന്ന് ഡിസംബർ ഏഴിന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0487 2333242.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലേക്കായി ജൂനിയർ റസിഡന്റുമാരെ 45000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ 6 മാസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർഥികൾ 24ന് മുമ്പായി യോഗ്യത (എംബിബിഎസ് ), വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ9 എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തിപരിചയം അഭികാമ്യം.
എറണാകുളം ജനറൽ ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ പരിപാടിയിലേയ്ക്ക് മെഡിക്കൽ ഓഫീസറുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും നിലവിലുള്ള ഓരോ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അഭിമുഖം നടത്തുന്നു. നവംബർ 23 ന് രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിലാണ് അഭിമുഖം. മോഡേൺ മെഡിക്കൽ സയൻസിൽ ബിരുദം / തത്തുല്യ യോഗ്യത, സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദം, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ അംഗീകൃത രജിസ്ട്രേഷൻ എന്നി യോഗ്യതകൾ ഉള്ളവർക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്കും ക്ലിനിക്കൽ സൈക്കോളജിയിൽ എം ഫിൽ അല്ലെങ്കിൽ ആർസിഐ അംഗീകൃത സർവകലാശാല/കോളേജ്/കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം/നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗവൺമെന്റ് ഓഫ് ഇന്ത്യ/യുജിസി അംഗീകൃത സർവകലാശാല എന്നിവയുടെ അംഗീകാരമുള്ള രണ്ട് വർഷത്തെ കോഴ്സ് പൂർത്തികരിച്ചവർക്കോ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ തസ്തികയിലേക്കും നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. പ്രായപരിധി : 18-41 വയസ്സ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം രാവിലെ 12 ന് മുൻപ് ജില്ലാ മെഡിക്കൽ ഓഫിസർ മുൻപാകെ ഹാജരാകണം. നിയമന കാലാവധി ഒരു വർഷം.
ഫോൺ : 0484 2360802
കേന്ദ്ര പദ്ധതിയായ വൺ സ്റ്റോപ്പ് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ സൈക്കോ സോഷ്യൽ കൗൺസിലർ തസ്തികയിൽ നിയമനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.ഡബ്ള്യു / ക്ലിനിക്കൽ സൈക്യാട്രി ബിരുദം, ഡിപ്ലോമ ഇൻ സൈക്കോളജി, സൈക്യാട്രി / ന്യൂറോ സയൻസസിൽ ജില്ലാതലത്തിൽ സർക്കാർ / സർക്കാരിതര ഹെൽത്ത് പ്രൊജക്റ്റ് / പ്രോഗ്രാമിൽ പ്രവർത്തിച്ച് കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 25 - 45. ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 27നകം വനിതാ പ്രൊട്ടക്ഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, പാലക്കാട് എന്ന മേൽവിലാസത്തിൽ അപേക്ഷിക്കേണ്ടതാണെന്ന് വനിതാ സംരക്ഷണ ഓഫിസർ അറിയിച്ചു. ഫോൺ: 8281999061
കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലെ ലഹരി കേന്ദ്രത്തിലേക്ക് എക്സൈസ് വകുപ്പിനുകീഴിൽ വിമുക്തി പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്കിയാട്രിക് സോഷ്യൽ വർക്കർ, സ്റ്റാഫ് നേഴ്സ്, സെക്യൂരിറ്റി, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവ്. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സാഹിത്യ 28ന് രാവിലെ 10ന് മുൻപായി ഹാജരാകണം. പ്രവൃത്തിപരിചയമുളവർക്കും അട്ടപ്പാടിയിലെ സ്ഥിരതാമസക്കാർക്കും മുൻഗണന ഉണ്ടായിരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോൺ: 8129543698, 9446031336.
മീനങ്ങാടി ഗവ.പോളിടെക്നിക് കോളേജിൽ 2023-24 അദ്ധ്യയന വർഷത്തിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് വിഭാഗത്തിലെ ലക്ചർ തസ്തികയിലും, ഇലക്ട്രിക്കൽ ആന്റ് ഇലക്രോണിക്സ്, സിവിൽ(പ്ലംബിങ്ങ്), മെക്കാനിക്കൽ(ടർണിങ്ങ്), ഇലക്ട്രോണിക്സ് എന്നീ വിഭാഗത്തിലെ ട്രേഡ്സ്മാൻ തസ്തികയിലേക്കും ദിവസ വേതനടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബർ 22 ന് മീനങ്ങാടി പോളിടെക്നിക് കോളേജിൽ നടക്കും. ലക്ചറർ തസ്തികയക്ക് അതാതു വിഷയത്തിലെ ഒന്നാം ക്ലാസ് ബിടെക്കും ട്രേഡ്സ്മാൻ തസ്തികയിൽ അതാതു ട്രേഡുകളിൽ ഐ.ടി.ഐ, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എൽ സി യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 22 ന് രാവിലെ 10 ന് മീനങ്ങാടി പോളിടെക്നിക് കോളേജിൽ ഹാജരാകണം. ഫോൺ: 04936 247 420.
വയനാട് മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റുമാരുടെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും എംഡി/എംഎസ്/ഡിഎൻബിയും ടിസിഎംസി / കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യതാ രേഖകൾ സഹിതം നവംബർ 28 ന് രാവിലെ 11.30 ന് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04935 299424.
വയനാട് മെഡിക്കൽ കോളേജിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരദുവും റേഡിയോ ഡയഗ്നോസിസിൽ പി.ജി.യും ടി.സി.എം.സി രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി നവംബർ 28 ന് രാവിലെ 11 ന് വയനാട് മെഡിക്കൽ കോളേജ് ഓഫീസിൽ നടക്കുന്ന വാക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04935 299424.
വയനാട്: ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് കേരള പ്രോജക്ടിൽ ട്രെയിനി സ്റ്റാഫ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാാഴ്ച ഡിസംബർ 7 ന് തരിയോട് ജില്ലാ ട്രെയിനിങ് സെന്ററിൽ നടക്കും. യോഗ്യത -മൂന്ന് വർഷ ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ്വെയർ ആന്റ് നെറ്റ്വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫറ്റ് വെയർ ആന്റ് ഇപ്ലിമെന്റെഷനിൽ പ്രവൃത്തി പരിചയം . ഉദ്യോഗാർഥികൾ നവംബർ 30 ന് വൈകീട്ട് 5 നകം ehealthwayanad@gmail.com എന്ന മെയിലേക്ക് ബയോഡാറ്റ അയക്കണം. ഫോൺ : 9048022247
പട്ടികവർഗ്ഗ വികസന വകുപ്പ് ട്രൈബൽ പാരാമെഡിക്സ് ട്രെയിനി നിയമനത്തിന് പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നവംബർ 24 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ സുൽത്താൻ ബത്തേരി പട്ടകവർഗ്ഗ വികസന ഓഫീസിൽ കൂടിക്കാഴ്ച നടക്കും. നേഴ്സിംഗ്, ഫാർമസി, മറ്റ് പാരാമെഡിക്കൽ കോഴ്സുകളിലുള്ള ഡിപ്ലോമ, ബിരുദം എന്നിവയിൽ അംഗീകൃത യോഗ്യതയുള്ള 21 നും 35 നും മദ്ധ്യേ പ്രായമുള്ള സുൽത്താൻ ബത്തേരി താലൂക്കിൽ സ്ഥിരതാമസക്കാരായ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ജാതി, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹികം കൂടിക്കാഴ്ചക്ക് ഹാജരാകരണം. ഫോൺ: 04936 221074.
എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി.യിലേക്ക് താത്കാലികമായി ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബർ 29 ന് രാവിലെ 11 ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. എം.ബി.എസ്. യോഗ്യതയും ടി.സി.എം.സി. രജിസ്ട്രേഷനും പ്രവൃത്തി പരിയവുമുള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. മൂപ്പെനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി.യിലേക്ക് കരാർ വ്യവസ്ഥയിൽ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബർ 27 ന് ഉച്ചയ്ക്ക് 2 ന് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. എം.ബി.എസ്. യോഗ്യതയും ടി.സി.എം.സി. രജിസ്ട്രേഷനുമുള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
നല്ലൂർനാട് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സംഗീത അധ്യാപക തസ്തികയിൽ ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത ബി.എ മ്യൂസിക്, കെ ടെറ്റ് - 4, പി.ജി മ്യൂസിക്, എം.എ മ്യൂസിക്, പ്രവൃത്തി പരിചയം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 24 ന് രാവിലെ 10.30 ന് സ്കൂളിൽ നടക്കുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണം.ഫോൺ: 04935 293868.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ നെടുംകണ്ടം ബോക്ക് പട്ടികജാതി വികസന ഓഫീസിന്റെ കീഴിൽ നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് ഫീമെയിൽ വാർഡനെ തെരഞ്ഞെടുക്കുന്നതിന് നവംബർ 24 വെള്ളിയാഴ്ച്ച രാവിലെ 11 ന് പൈനാവ് സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിലെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക് ഇൻ ഇന്റർവൃു നടക്കും. എസ്എസ്എൽസി പാസായ, 55 വയസിൽ താഴെ പ്രായമുളള, പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ടവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഇന്റർവൃുവിൽ പങ്കെടുക്കുന്നവർ പാസ് പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സർട്ടിഫിക്കറ്റ,് പ്രായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (എസ്എസ്എൽസി അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും കോപ്പിയും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 296297
പട്ടികജാതി വികസന വകുപ്പിന് കീഴിൽ കഞ്ഞിക്കുഴി പഞ്ചായത്തിലേക്ക് എസ് സി പ്രൊമോട്ടറെ തെരഞ്ഞെടുക്കുന്നതിന് നവംബർ 24 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12ന് പൈനാവ് സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിലെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക് ഇൻ ഇന്റർവ്യുനടക്കും. പ്ലസ് 2 അല്ലെങ്കിൽ തത്തുല്യ കോഴ്സ് പാസായിട്ടുളള 40 വയസിൽ താഴെ പ്രായമുളള പട്ടികജാതി വിഭാഗത്തിൽപെട്ട കഞ്ഞിക്കുഴി പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഇന്റർവൃുവിൽ പങ്കെടുക്കുന്നവർ പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (എസ്എസ്എൽസി അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ് ), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും കോപ്പിയും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 296297.
മൃഗസംരക്ഷണ വകുപ്പിൽ ഇടുക്കി ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് അടിമാലി, നെടുങ്കണ്ടം ബ്ലോക്കുകളിലേക്കും, ദേവികുളം ബ്ലോക്കിലെ മൊബൈൽ വെറ്റിനറി യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റിലേക്കും വെറ്ററിനറി സർവീസ് പ്രൊവൈഡറെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. നവംബർ 27 ന് രാവിലെ 11 ന് തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് വാക് ഇൻ ഇന്റർവ്യൂ. രാത്രികാല സേവനത്തിന് താൽപര്യമുളള ബിവിഎസ്സി ആന്റ് എഎച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുളളള ബിരുധദാരികൾക്ക് പങ്കെടുക്കാം. അഭിമുഖത്തിന് എത്തുന്നവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ വെറ്ററിനറി ഡോക്ടറുടെ തസ്തികയിൽ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉദ്യോഗാർഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കിൽ 90 ദിവസം വരെയോ ആയിരിക്കും.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.