- Trending Now:
മലപ്പുറം ഗവ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. ഉദ്യോഗാർത്ഥികൾ മെയ് 31 ന് വൈകിട്ട് അഞ്ചിനകം gemalappuram.ac.in ൽ രജിസ്റ്റർ ചെയ്യണം. ഫോൺ; 9061734918, 0483-2734918.
കേരള സർക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി ടെക്സ്റ്റൈൽസ് ഡിസൈനർമാർക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എൻ.ഐ.ഡി കളിൽ നിന്ന് ടെക്സ്റ്റൈൽ ഡിസൈനിംഗ് അല്ലെങ്കിൽ ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി ഡിഗ്രി/ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷ നൽകാം. മൂന്നു മുതൽ അഞ്ചു വർഷം ടെക്സ്റ്റൈൽ ഡിസൈനിംഗിൽ പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷകൾ തപാൽ വഴിയോ, നേരിട്ടോ സമർപ്പിക്കാം. ഇ-മെയിലിലൂടെയുള്ള അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ ജൂൺ 10ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷ കവറിന് പുറത്ത് 'ടെക്സ്റ്റൈൽ ഡിസൈനർക്കുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക്: എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി- കണ്ണൂർ, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂർ -670007, ഫോൺ : 04972835390, ഇ-മെയിൽ: info@iihtkannur.ac.in, വെബ്സൈറ്റ്: www.iihtkannur.ac.in.
കണ്ണൂർ ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ 2024-25 അധ്യയന വർഷത്തേക്ക് ടർണിങ്, ഫിറ്റിങ്, റഫ്രിജറേഷൻ ആന്റ് എയർ കണ്ടിഷനിങ് എന്നീ ട്രേഡുകളിൽ ട്രേഡ്സ്മാൻമാരെയും, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ വർക്ക്ഷോപ് ഇൻസ്ട്രക്ടർമാരെയും ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. പി എസ് സി യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 30ന് ദിവസം രാവിലെ 10.30ന് ടെക്നിക്കൽ ഹൈസ്ക്കൂൾ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2835260.
കണ്ണപുരം ഗവ.കെമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടാകാനിടയുള്ള താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് നിയമനത്തിനുള്ള പാനൽ തയ്യാറാക്കുന്നു. ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്/ വേർഡ് പ്രൊസസിങ് ഉൾപ്പെടെയുള്ള ഡിപ്ലോമ ഇൻ ഷോർട്ട് ഹാന്റ് ആന്റ് ടൈപ്പ്റൈറ്റിങ്, ബി കോം, ടാലി/ ഡി ടി പി എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ പ്രവൃത്തി പരിചയം ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജൂൺ അഞ്ചിന് രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0497 2861819.
തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ അറബിക് ഗസ്റ്റ് അധ്യാപക നിയമനത്തിന് 30 ന് രാവിലെ 10 ന് പ്രിൻസിപ്പലിന്റെ ചേംബറിൽ ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.