Sections

താൽക്കാലിക അധ്യാപക, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, റസിഡൻഷ്യൽ ട്യൂട്ടർ, മേട്രൻ, ഓഫീസ് അറ്റന്റന്റ്, എച്ച്.എസ്.ടി, ജെ.എൽ.ടി തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Wednesday, May 29, 2024
Reported By Admin
Job Offer

അധ്യപക നിയമനം

മലപ്പുറം കോട്ടപ്പടി ഗവ: ഹയർ സെക്കന്ററി സ്കൂൾ ഹയർസെക്കന്ററി വിഭാഗത്തിൽ ഇംഗ്ലീഷ്, ഉറുദു, കൊമേഴ്സ്, ഫിസിക്സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. മെയ് 30ന് രാവിലെ പത്തുമണിക്ക് അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹയർസെക്കന്ററി ഓഫീസിൽ ഹാജറാക്കണം.

ഗസ്റ്റ് ലക്ചറർ

മഞ്ചേരി സർക്കാർ പോളിടെക്നിക്ക് കോളേജിലെ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയിങ് വിഭാഗത്തിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ മൂന്നിന് രാവിലെ 9.30 ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടക്കും. കൂടുതൽ വിവരങ്ങൾ www.gptcmanjeri.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0483 2763550.

ഓഫീസ് അറ്റന്റന്റ്, എച്ച്.എസ്.ടി, ജെ.എൽ.ടി നിയമനം

ചുള്ളിക്കോട് ഗവ. ഹയർസെക്കന്ററി സ്കൂളിൽ ഓഫീസ് അറ്റന്റന്റ്, ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി ഹിന്ദി, എൽ.പി വിഭാഗത്തിൽ ജെ.എൽ.ടി അറബിക് തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ ഒന്നിന് രാവിലെ 10 മണിക്ക് ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. ഫോൺ: 9495613259.

അധ്യാപക നിയമനം

പാലയാട് ഡയറ്റ് ലാബ് സ്കൂളിൽ ലോവർ പ്രൈമറി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30ന് രാവിലെ 10.30ന് ഡയറ്റ് ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0490 2346658.

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവ്

തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കോടതികളിൽ നിന്നോ കോടതിയോട് സമാനതയുള്ള വകുപ്പുകളിൽ നിന്നോ അല്ലെങ്കിൽ മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നോ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ നിന്നും വിരമിച്ചവരായിരിക്കണം. 62 വയസ് പൂർത്തിയാകാത്തവരായിരിക്കണം. കോടതികളിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന. നിയമനം തുടർച്ചയായ 179 ദിവത്തേക്കോ അല്ലെങ്കിൽ നിയമിക്കപ്പെടുന്ന വ്യക്തിക്ക് 62 വയസ് പൂർത്തിയാകുന്നതുവരെയോ ആയിരിക്കും. താൽപര്യമുള്ളവർ പൂർണ്ണമായ ബയോഡാറ്റയും (മൊബൈൽ നമ്പറും, ആധാർ കാർഡിന്റെ പകർപ്പ് ഉൾപ്പെടെ), വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂൺ 15ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി 670101 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0490 2341008.

താൽക്കാലിക നിയമനം

നടുവിൽ ഗവ.ടെക്നിക്കൽ ഹൈസ്ക്കൂളിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് -2 (മെക്കാനിക്കൽ), വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ), ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷ ഡിപ്ലോമയാണ് വർക്ക്ഷോപ്പ് ഇൻസ്ട്രക്ടറുടെ അടിസ്ഥാന യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. കൂടിക്കാഴ്ചയുടെ തീയതി, സമയം, തസ്തിക എന്ന ക്രമത്തിൽ. മെയ് 31 - ഉച്ചക്ക് 1.30 - ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് -2 (മെക്കാനിക്കൽ), വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ). ജൂൺ 3 - ഉച്ചക്ക് 1.30 - വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ്), (ഓട്ടോമൊബൈൽ), ട്രേഡ്സ്മാൻ ഇലക്ട്രോണിക്സ്. ഫോൺ: 0460 2251091.

താത്ക്കാലിക അധ്യാപക ഇന്റർവ്യൂ

ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക
നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. മെയ് 30ന് ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ്, 31ന് ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്, ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ജൂൺ 4ന് ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ്, 5ന് ഡെമോൺസ്ട്രേറ്റർ ഇൻ കമ്പ്യൂട്ടർ എന്നിങ്ങനെയാണ് ഇന്റർവ്യൂ ക്രമീകരിച്ചിരിക്കുന്നത്. താത്പര്യമുള്ളവർ അതത് ദിവസം രാവിലെ 10ന് ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9947130573, 9744157188.

ഗസ്റ്റ് അധ്യാപക നിയമനം

ചേലക്കര ഗവ. പോളിടെക്നിക് കോളജിൽ ഗസ്റ്റ് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
ട്രേഡ്സ്മാൻ (സിവിൽ, ടർണിങ്, ഫിറ്റിങ്, ഓട്ടോമൊബൈൽസ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ വിഭാഗങ്ങൾ) യോഗ്യത- പ്രസ്തുത വിഷയത്തിൽ ടി.എച്ച്.എസ്.എൽ.സി/ ഐ.ടി.ഐ/ തത്തുല്യം/ ഡിപ്ലോമ. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രികൽ), ഡെമോൻസ്ട്രേറ്റർ (ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിങ് വിഭാഗങ്ങൾ) യോഗ്യത- പ്രസ്തുത വിഷയത്തിൽ ഡിപ്ലോമ/ തത്തുല്യം. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി മെയ് 30ന് രാവിലെ 10ന് എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. ഫോൺ: 04884 254484.

താത്കാലിക നിയമനം

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. അസിസ്റ്റന്റ് പ്രൊഫസർ, ഫിസിക്സ് ജൂൺ 6ന് രാവിലെ 10ന്, അസിസ്റ്റന്റ് പ്രൊഫസർ, മാത്തമാറ്റിക്സ് ജൂൺ 6ന് രാവിലെ 11ന്, കമേഴ്ഷ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ ജൂൺ 7ന് രാവിലെ 10ന്, ഇൻസ്ട്രക്ടർ ഇൻ ഷോട്ട് ഹാൻഡ് ജൂൺ 7ന് രാവിലെ 11ന്, ഇൻസ്ട്രക്ടർ ഇൻ എസ്.പി.&ബി.സി ജൂൺ 7ന് ഉച്ചയ്ക്ക് 12ന് എന്നിങ്ങനെയാണ് ഇന്റർവ്യൂ ക്രമീകരിച്ചിരിക്കുന്നത്.

അധ്യാപക നിയമനം

പീരുമേട് ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്ക്കൂളിലേക്ക് ഈ അധ്യയന വർഷം ഹയർസെക്കണ്ടറി വിഭാഗത്തിലും, ഹൈസ്ക്കൂൾ വിഭാഗത്തിലും (തമിഴ് മീഡിയം) കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹയർസെക്കണ്ടറി വിഭാഗത്തിൽ ഇക്കണോമിക്സ്, ഹിസ്റ്ററി,ജോഗ്രഫി, പോളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളിൽ ജൂനീയർ അധ്യാപക തസ്തികകളിൽ ഓരോ ഒഴിവുകളും, ഹൈസ്കൂൾ (തമിഴ് മീഡിയം) വിഭാഗത്തിൽ തമിഴ്, ഹിന്ദി, ഡ്രോയിങ് ടീച്ചർ, മാനേജർ കം റസിഡന്റ് ട്യൂട്ടർ (ആൺ) എന്നീ തസ്തികകളിൽ ഓരോ ഒഴിവുകളുമാണുളളത്. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിശ്ചയിച്ച യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. SC/ST വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം, ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സഹിതം ddoforscidukki@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയക്കുക.. വിദ്യാഭ്യാസ വകുപ്പിൽ നിന്നും അധ്യാപകരെ നിയമിക്കുന്ന മുറയ്ക്ക് കരാർ നിയമനം റദ്ദാക്കപ്പെടും. നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം, ജില്ലാ പട്ടികജാതി വികസന ഓഫീസിലും , ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്ക്കൂളിലും,ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. നിയമനം ലഭിക്കുന്നവർ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യണം. അവസാന തീയതി ജൂൺ 6 വൈകീട്ട് 5 മണി. ഫോൺ: 04862 296297.

റസിഡൻഷ്യൽ ട്യൂട്ടർ നിയമനം

തൊടുപുഴ , മൂലമറ്റം, വാഴത്തോപ്പ്, പൂമാല, കോടാലിപ്പാറ, കുമിളി എന്നിവിടങ്ങളിലെ പ്രീമെട്രിക് ഹോസ്റ്റലുകളിൽ റസിഡൻഷ്യൽ ട്യൂട്ടർമാരെ നിയമിക്കുന്നു. നിയമനം താൽക്കാലികം. ഇടുക്കി ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 22 നും 40 നും ഇടയിൽ പ്രായമുള്ളതും ബി.എഡ്. ബിരുദധാരികളുമായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. അധിക യോഗ്യതയുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയും ബയോഡേറ്റ, ജാതി,യോഗ്യത,മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും റേഷൻ കാർഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ അഞ്ചിന് വൈകീട്ട് 5 മണിയ്ക്ക് മുമ്പായി ഇടുക്കി ഐ.റ്റി.ഡി പ്രൊജക്റ്റ് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കുക.. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18000 രൂപ ഹോണറേറിയം ലഭിക്കും. ഇവർ ഹോസ്റ്റലുകളിൽ താമസിച്ച് സേവനം ചെയ്യണം. ഫോൺ: 04862222399.

മേട്രൻ കം റസിഡന്റ് ട്യൂട്ടർ അഭിമുഖം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെങ്ങാനൂർ പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ ഒഴിവുള്ള മേട്രൻ കം റസിഡന്റ് ട്യൂട്ടർ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു. പ്രതിമാസം 12,000 രൂപ നിരക്കിൽ ഒരു വർഷത്തേക്കാണ് നിയമനം. ബിരുദവും ബി.എഡും വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണെന്ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ വിശദമായി തയാറാക്കിയ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (മാർക്കിന്റെ ശതമാനം ഉൾപ്പെടെ ), ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂൺ 10 രാവിലെ 11 ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547630012.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.