Sections

ടെക്നീഷ്യൻ, പ്ലംബർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ ട്രെയിനി, മെഡിക്കൽ ഓഫീസർ തസ്തികളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Thursday, Oct 05, 2023
Reported By Admin
Job Offer

ടെക്നീഷ്യൻ പ്ലംബർ നിയമനം: കൂടിക്കാഴ്ച 12 ന്

പാലക്കാട് ഗവ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 02 ടെക്നീഷ്യൻ, പ്ലംബർ തസ്തികകളിൽ നിയമനം. 02 ടെക്നീഷ്യൻ തസ്തികയിലേക്ക് ഇൻസ്ട്രുമെന്റേഷനിൽ ഗവ അംഗീകൃത ഡിപ്ലോമ, ഓക്സിജൻ പ്ലാന്റ്/പ്രഷർ സ്വിങ് അഡ്സോർപ്ഷൻ (പി.എസ്.എ) എന്നിവയാണ് യോഗ്യത. ആശുപത്രിയിലെ ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ എന്നിവയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്ലംബർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഐ.ടി.ഐ-പ്ലംബിങ് കോഴ്സ് പാസായവരും (എൻ.സി.വി.റ്റി സർട്ടിഫിക്കറ്റ്) പ്ലംബർ ലൈസൻസ് യോഗ്യത ഉള്ളവരുമായിരിക്കണം. ഇരുതസ്തികകൾക്കും പ്രായപരിധി 40. ഒക്ടോബർ 12 ന് രാവിലെ 11 ന് 02 ടെക്നീഷ്യൻ തസ്തികയിലേക്കും ഉച്ചയ്ക്ക് രണ്ടിന് പ്ലംബർ തസ്തികയിലേക്കും കൂടിക്കാഴ്ച നടക്കും. അസൽ രേഖകളും ഒപ്പം ഉദ്യോഗാർത്ഥി തന്നെ സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പും ആധാർ കാർഡും സഹിതം സൂപ്രണ്ടിന്റെ ചേംബറിൽ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491 2560013.

ഡാറ്റ എൻട്രി ഓപ്പറേറ്റർ ട്രെയിനി ഒഴിവ്

ഐ.എച്ച്.ആർ.ഡി കോളെജ് ഓഫ് അപ്ലൈഡ് സയൻസ് അയിലൂരിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ട്രെയിനി തസ്തികയിൽ ഒഴിവ്. ഐ.ടി.ഐ/ഐ.എച്ച്.ആർ.ഡി/എൽ.ബി.എസ് എന്നിവയിൽ ഡാറ്റ എൻട്രി ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്സാണ് യോഗ്യത. താത്പര്യമുള്ളവർ ഒക്ടോബർ ഏഴിന് രാവിലെ പത്തിന് യോഗ്യത സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്കെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04923 241766, 8547005029.

മെഡിക്കൽ ഓഫീസർ ഒഴിവ്

കോട്ടയം: ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികൾ/ ഡിസ്പെൻസറികൾ എന്നിവിടങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ബി.എച്ച്.എം.എസ് ഡിഗ്രിയാണ് യോഗ്യത. ഒക്ടോബർ 18ന് രാവിലെ 11ന് വോക്-ഇൻ- ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് എത്തണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.