- Trending Now:
ആലപ്പുഴ: ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിൽ കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന മോഡൽ പോളിടെക്നിക്ക് കോളേജിൽ പുതിയ അക്കാഡമിക്ക് വർഷത്തേക്ക് ഒഴിവുള്ള താൽക്കാലിക തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു. കമ്പ്യൂട്ടർ വിഭാഗം ജൂൺ 3 നും ഇലക്ട്രോണിക്സ് വിഭാഗം 4 നും ഇലക്ട്രിക്കൽ വിഭാഗം 5 നും മെക്കാനിക്കൽ വിഭാഗം 6 നും രാവിലെ 10 ന് ലക്ചറർ തസ്തികളിലേക്കും അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം ഡെമോൺസ്ട്രേറ്റർ, ട്രയ്ഡ്സ്മാൻ, കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നീ തസ്തികളിലേക്കുമാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അതത് ദിവസങ്ങളിൽ പ്രിൻസിപ്പാളിന് മുമ്പാകെ ഹാജരാകണം. ഫോൺ 9447488348/04762623597.
നെയ്യാറ്റിൻകര, കുളത്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ്, ജേർണലിസം, മലയാളം, ഹിന്ദി, ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ബയോകെമിസ്ട്രി, കെമിസ്ട്രി, സുവോളജി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ മേയ് 27, 28, 29, 30 തീയതികളിൽ കോളജിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. 27.05.2024- സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി (രാവിലെ 11 മണിയ്ക്ക്) 28.05.2024- സുവോളജി (രാവിലെ 10 മണിയ്ക്ക്), ഇംഗ്ലീഷ്, ജേർണലിസം (രാവിലെ 11.30 മണിയ്ക്ക്), കെമിസ്ട്രി (ഉച്ചയ്ക്ക് 2 മണിയ്ക്ക്) 29.05.2024- ഹിന്ദി (രാവിലെ 10.30 മണി), മലയാളം (ഉച്ചയ്ക്ക് 2 മണിയ്ക്ക്) 30.05.2024- ബയോകെമിസ്ട്രി (രാവിലെ 11 മണിയ്ക്ക്)
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിൽ 2024-25 അധ്യയന വർഷത്തിൽ വീണ വിഭാഗത്തിൽ ഒഴിവുള്ള തസ്തികയിലേക്ക് അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളതും കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് മെയ് 30 ന് രാവിലെ 10 ന് കോളജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം അഭിമുഖ സമയത്ത് ഹാജരാക്കണം.
കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിലെ താൽക്കാലിക ഒഴിവുകളിലേക്ക് ജൂൺ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിൽ രാവിലെ 10ന് യഥാക്രമം കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നീ വിഭാഗങ്ങളിലെ ലക്ചറർ തസ്തികളിലേക്കും അതേ ദിവസം ഉച്ചയ്ക്ക് ശേഷം ഡെമോൺസ്ട്രേറ്റർ, ട്രയ്ഡ്സ്മാൻ, കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികളിലേക്കും അഭിമുഖം നടത്തും. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. ഫോൺ- 9447488348, 04762623597.
തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഇംഗ്ലീഷ്, മലയാളം,സോഷ്യൽ സയൻസ് ജോഗ്രഫി, എഡ്യുക്കേഷണൽ ടെക്നോളജി, ഫൗണ്ടേഷൻ ഓഫ് എഡ്യുക്കേഷൻ വിഷയങ്ങൾക്ക് മേയ് 27 നും ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ് വിഷയങ്ങൾക്ക് 28 നും അഭിമുഖം നടത്തും. അർഹരായ ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ആയതിന്റെ പകർപ്പുകളുമായി അതാത് ദിവസങ്ങളിൽ രാവിലെ 11 ന് കോളജിൽ നേരിട്ട് ഹാജരാകണം. NET ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. പി.എച്ച്.ഡി, എം.ഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. വിശദവിവരങ്ങൾക്ക്: 9847245617, ഇ-മെയിൽ gctetvm@gmail.com.
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ സ്വീയിങ് ടീച്ചർ (യു.പി.എസ്) (കാറ്റഗറി നമ്പർ: 324/2022) തസ്തികയുടെ അഭിമുഖം മെയ് 30,31 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് മേഖല ഓഫീസിൽ നടത്തും. ഇത് സംബന്ധിച്ച് അർഹരായ എല്ലാ ഉദ്യോഗാർത്ഥികൾക്കും പ്രൊഫൈൽ/എസ്.എം.എസ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ അസ്സലും അസ്സൽ പ്രമാണങ്ങളും ഇന്റർവ്യൂ മെമ്മോയും തിരിച്ചറിയൽ രേഖയും സഹിതം നിശ്ചിത തീയതിയിലും സമയത്തും കോഴിക്കോട് മേഖല പി.എസ്.സി ഓഫീസിൽ നേരിട്ട് എത്തണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505398.
പട്ടികജാതി വികസന വകുപ്പിന് കീഴിലുളള കുഴൽമന്ദം (ആൺകുട്ടികൾ), തൃത്താല (പെൺകുട്ടികൾ) മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്ക് 2024-25 അധ്യയന വർഷത്തിൽ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എച്ച്.എസ്.എസ്.ടി വിഭാഗം മലയാളം (സീനിയർ), ഇംഗ്ലീഷ് (സീനിയർ), കൊമേഴ്സ് (സീനിയർ), ഇക്കണോമിക്സ് (സീനിയർ), കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സീനിയർ), സുവോളജി(ജൂനിയർ), ബോട്ടണി (ജൂനിയർ), ഫിസിക്സ് (സീനിയർ), കെമിസ്ട്രി (സീനിയർ), കണക്ക് (സീനിയർ), എച്ച്.എസ്.ടി വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ്, കണക്ക്, സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ്, മ്യൂസിക്, മേട്രൺ കം റെസിഡന്റ് ട്യൂട്ടർ, വാർഡൻ, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകർ അധ്യാപക നിയമനത്തിന് സർക്കാർ നിശ്ചയിച്ച യോഗ്യതയുള്ളവരായിരിക്കണം. ഉയർന്ന യോഗ്യതയും ജോലി പരിചയമുള്ളവർക്കും എസ്.സി/എസ്.ടി വിഭാഗക്കാർക്കും മുൻഗണന ലഭിക്കും. ഹോസ്റ്റലിൽ താമസിച്ച് പഠിപ്പിക്കുവാൻ താൽപര്യമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. പേര്, ഫോൺ നമ്പർ, അഡ്രസ്സ് സഹിതം വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പരിചയ സർട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, എസ്.സി/എസ്.ടി വിഭാഗത്തിൽ ഉൾപ്പെടുന്നവർ ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മെയ് 29ന് വൈകിട്ട് അഞ്ചിനു മുമ്പായി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: ജില്ലാ പട്ടികജാതി വികസന ഓഫീസ്, പാലക്കാട് 0491 2505005, ജി.എം.ആർ.എസ് കുഴൽമന്ദം 04922 2171217, ജി.എം.ആർ.എസ് തൃത്താല 0466 2004547.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.