Sections

അധ്യാപക, വെറ്ററിനറി ഡോക്ടർ, എജ്യൂക്കേറ്റർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Friday, Oct 06, 2023
Reported By Admin
Job Offer

അധ്യാപക നിയമനം

പനമരം ഗവ.ഹയർസെക്കന്ററി സ്കൂളിൽ നിലവിലുള്ള എച്ച്.എസ്.എ മാത്തമാറ്റിക്സ് അധ്യാപക ഒഴിവിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 11 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകണം.ഫോൺ: 04935 220192.

പനമരം ഗവ.ഹയർസെക്കന്ററി സ്കൂളിൽ നിലവിലുള്ള എഫ്.ടി.എം ന്റെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 11 ന് ഉച്ചക്ക് 2.30 ന് സ്കൂൾ ഓഫീസിൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

വാക് ഇൻ ഇന്റർവ്യൂ

കോഴിക്കോട്: ജില്ലയിൽ കൊടുവള്ളി, മേലടി, പന്തലായനി തൊടന്നൂർ, പേരാമ്പ്ര ബ്ലോക്കുകളിൽ രാത്രികാല സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരുടെ ഒഴിവിലേക്കായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു . തല്പരരായ വെറ്ററിനറി ഡോക്ടർമാർ മതിയായ രേഖകൾ സഹിതം ഒക്ടോബർ ഒമ്പതിന് രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്നു ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

സ്പെഷൽ എജ്യുക്കേറ്റർ ഒഴിവ്: വോക്-ഇൻ-ഇന്റർവ്യൂ 17ന്

കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സദ്ഗമയ ക്ലിനിക്കിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്പെഷൽ എജ്യുക്കേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. സെപ്ഷൽ എജ്യുക്കേഷനിൽ ബി.എഡ്. ആണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. ഒക്ടോബർ 17ന് രാവിലെ 10.30ന് നാഗമ്പടം ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ വോക്-ഇൻ-ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കാനുളള അസൽ സർട്ടിഫിക്കറ്റ് സഹിതം അന്നേദിവസം രാവിലെ 10.15ന് എത്തണം.

എംപ്ലോയബിലിറ്റി സ്കിൽസ്; ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന 23 ഗവ. ഐടിഐകളിൽ 2023 - 24 അധ്യായന വർഷത്തിൽ 'എംപ്ലോയബിലിറ്റി സ്കിൽസ്' എന്ന വിഷയം പഠിപ്പിക്കാൻ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. യോഗ്യത എംബിഎ/ ബിബിഎ/ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ഏതെങ്കിലും ഡിസിപ്ലിനിൽ ഡിപ്ലോമയോടൊപ്പം രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.ടി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് എംപ്ലോയബിലിറ്റി സ്കിൽ ടി.ഒ.ടി കോഴ്സും കൂടാതെ പ്ലസ് ടു/ ഡിപ്ലോമയോ അതിന് ഉയർന്ന കോഴ്സുകളിലോ ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷൻ സ്കിൽ, കംപ്യൂട്ടറിന്റെ അടിസ്ഥാനം എന്നിവ പഠിച്ചിരിക്കണം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഒക്ടോബർ 6 (വെള്ളി) രാവിലെ 10 ന് കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗവ. ഐടിഐയിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകണം. ഫോൺ: 0495 2461898.

മഹാരാജാസ് കോളേജിൽ കരാർ നിയമനം

എറണാകുളം മഹാരാജാസ് ഓട്ടോണോമസ് കോളേജിൽ പരീക്ഷ കൺട്രോളർ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് താൽകാലികമായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത വിവരങ്ങൾ ഉൾപ്പെടുത്തിയ ബയോഡാറ്റ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം jobs@maharajas.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ബയോഡാറ്റ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 14. യോഗ്യരായ അപേക്ഷകർക്ക് എഴുത്ത് പരീക്ഷ,അഭിരുചി പരീക്ഷ എന്നിവ നടത്തും. വിശദാംശങ്ങൾ www.maharajas.ac.in എന്ന വെബ് സൈറ്റിൽ ഒക്ടോബർ17 ന് പ്രസിദ്ധീകരിക്കും.

യോഗ്യതകൾ

  1. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ - അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം. 3 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം.
  2. ഡാറ്റ എൻട്രി ഓപ്പറേറ്റർ - അംഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം / ഡിപ്ലോമ, കമ്പ്യൂട്ടർ പ്രവർത്തി പരിചയം അഭിലഷണീയം
  3. ഓഫീസ് അറ്റൻഡണ്ട് - പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത.കമ്പ്യൂട്ടർ പരിജ്ഞാനം. 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം

ചീഫ് ടെക്നിക്കൽ എക്സാമിനർ ഡെപ്യൂട്ടേഷൻ ഒഴിവ്

ധനകാര്യ (പരിശോധന - സാങ്കേതികം) വകുപ്പിലെ ചീഫ് ടെക്നിക്കൽ എക്സാമിനർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. (വിജ്ഞാപനം നം. 2324348/Admin-C2/9/2023/Fin). ഒക്ടോബർ 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ ധനവകുപ്പിന്റെ www.finance.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ക്ലസ്റ്റർ കോ ഓഡിനേറ്റർമാരെ നിയമിക്കുന്നു

സമഗ്ര ശിക്ഷാ കേരളം, എറണാകുളം ജില്ലയുടെ കീഴിലുള്ള പതിനഞ്ച് ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലേക്ക് (ബി.ആർ.സി) ദിവസ വേതനാടിസ്ഥാനത്തിൽ ക്ലസ്റ്റർ കോ ഓഡിനേറ്റർമാരെ നിയമിക്കുന്നു. പി.എസ്.സി അധ്യാപകർക്കായി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അധ്യാപക പരിശീലനം ലഭ്യമല്ലാത്ത വിഷയങ്ങളിൽ കെ-ടെറ്റ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ബി.ആർ.സി പരിധിയിലുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. പൂരിപ്പിച്ച അപേക്ഷയും ബയോഡാറ്റ യും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സമഗ്രശിക്ഷാ കേരളയുടെ എറണാകുളം ചിറ്റൂർ റോഡിലുള്ള എസ്.ആർ വി എൽ.പി സ്കൂളിൽ സ്ഥിതി ചെയ്യുന്ന ജില്ലാ കാര്യാലയത്തിലോ ബി.ആർ.സികളിലോ ഈ മാസം 13 വൈകീട്ട് 5 നകം അപേക്ഷിക്കാം. ഏത് ബി.ആർ.സികളി ലെ നിയമനത്തിനുള്ള അപേക്ഷയാണെന്നത് പ്രത്യേകം രേഖപ്പെടുത്തണം. യോഗ്യരായവരെ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ നിയമിക്കും. ഫോൺ :0484 2962041.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.